0%

Chapter Title : രണ്ടാം വരവ് [നവവധു 2] ഭാഗം 4 [JO] [ക്ലൈമാക്സിലേക്ക്]

Author : JO Read All Parts 1127

ഞെട്ടി. ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോഴേക്കും പിന്നിൽ നിന്നൊരു ചിരി ഉയർന്നിരുന്നു. തൊട്ടുപിന്നിൽ ഗോപേട്ടനും എന്റെ അച്ഛനും ചിരിയോടെ നിൽക്കുന്നു... അവരുടെ പിന്നിൽ പിള്ളേച്ചനെ പട്ടാളം പുരുഷു പിടികൂടുമ്പോ പശ്ചാത്തലത്തിൽ ആക്കിയ നോട്ടതോടെ നിൽക്കുന്ന മീശമാധവന്റെ ഭാവത്തിൽ അച്ചുവും. മടിയിൽകേറി ഇരുന്നതിനാൽ ഒരേസമയം പെട്ടെന്നെണീക്കാൻ ശ്രമിച്ച് ഞങ്ങള് മോശമല്ലാത്ത രീതിയിലൊന്നു ലോക്കാകുക കൂടി ചെയ്തതോടെ മുറിയിൽ കൂട്ടച്ചിരി മുഴങ്ങി.

മക്കള് കഴിക്കുവല്ലാരുന്നോ...??? ഇരുന്നോ... ഇരുന്നോ...

ആക്കിയ മട്ടിലുള്ള ആ ഡയലോഗ് എന്റെ കാറന്നൊരുടെ വകയായിരുന്നു. ഷർട്ടിനുള്ളിലേക്ക് കയ്യിട്ട് ചേച്ചിയുടെ വയറിൽ ഇക്കിളി കൂട്ടിക്കൊണ്ടിരുന്ന ഞാൻ കൈവലിച്ചത് എല്ലാവരും കണ്ടെന്നെനിക്കും ചേച്ചിക്കും മനസ്സിലായി. രണ്ടുപേരും മുഖത്തോടു മുഖമൊന്നു നോക്കി. ചമ്മിയ ഭാവമായിരുന്നു ചേച്ചിയുടെ മുഖത്തും. നൈസായിട്ടു സ്‌കൂട്ടാവാൻ നോക്കിയ ചേച്ചിയെ ഇടംകൈകൊണ്ടു വിടാതെ പിടിക്കുകയല്ലാതെ എനിക്ക് വേറെ വഴിയില്ലായിരുന്നു. വിടാനുള്ള ഭാവത്തിൽ എന്നെ നോക്കിയ ചേച്ചിയുടെ മുഖത്തേക്ക് ഒരുനിമിഷം നോക്കിയ ഞാൻ പോകരുതെന്നൊരു ആഗ്യം കാട്ടി.

ഓ... എന്തൊരു ച്നേഹം... ഊട്ടുന്നു... ഒറക്കുന്നു... ഓഹോ... ഓഹൊഹോ... ച്നേഹവങ്ങോട്ട് ഒഴുകുവല്ലേ... എന്നാപ്പിന്നെ വാരീം കൂടി കൊടുക്ക്...

ആ ചെലപ്പോ കൊടുത്തൂന്നും വരും. നീ പോടി...

കട്ടക്ക് പിടിച്ചില്ലെങ്കി എല്ലാവരും കൂടി പൊങ്കാലയിടുമെന്നുറപ്പായതിനാൽ ഞാൻ രണ്ടും കൽപിച്ചു ചാടിവീണു.

ഓ ആയിക്കോളോ... വാരിക്കൊടുക്കുവൊ കോരികൊടുക്കുവോ എന്നാന്നാ ചെയ്‌തോളോ... ഇവിടെങ്ങും വേറാരും കെട്ടാത്ത പോലെ...

പരമ പുച്ഛത്തോടെ അച്ചു പറഞ്ഞു തീർത്തപ്പോഴേക്കും അച്ഛന്മാര് രണ്ടുംകൂടി അകത്തേക്ക് പോയാരുന്നു. അവര് പോയെന്ന് ഉറപ്പു വരുത്തിയ ശേഷം അച്ചു മെല്ലെ എന്റെ അടുത്തേക്ക് വന്നു.

ദെ... ഇത് സ്വന്തം ബെഡ്രൂമല്ല, ഡൈനിങ് റൂമാണെന്നു കൂടി ഓർത്താൽ നല്ലതാ... ചുമ്മാ ബാക്കിയുള്ളവനേം കൂടി നാണം കെടുത്താൻ... മൂന്നാലു മണിക്കൂറ് മുറീക്കേറിയിരുന്നിട്ടും തീർന്നില്ല രണ്ടിന്റേം പുന്നാരം... ഹോ ഞങ്ങളൊക്കെ ഇവിടുണ്ടായിട്ട് ഇങ്ങനെ... അപ്പ ഇല്ലാരുന്നെങ്കിലോ...??? എന്റെ പൊന്നോ ഇങ്ങനെയുണ്ടോ ഒരാക്രാന്തം..!!! ഹോ...

അച്ചു ആ ആക്കിയ ഡയലോഗും വിട്ടിട്ട് പോയപ്പോഴേക്കും ഞങ്ങള് രണ്ടാളും വിളറി വെളുത്തിരുന്നു. രണ്ടുപേരും മുഖത്തോടു മുഖം നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല. ചേച്ചിയുടെ മുഖത്ത് നാണവും ചമ്മലും കൂടിക്കുഴഞ് വല്ലാത്തൊരു

ഭാവമായിരുന്നു. ആകെ ചുവന്നു തുടുത്തുള്ള ആ നില്പ് കണ്ടിട്ടെന്റെ

💬 Comments

View all comments