0%

Chapter Title : രണ്ടാം വരവ് [നവവധു 2] ഭാഗം 4 [JO] [ക്ലൈമാക്സിലേക്ക്]

Author : JO Read All Parts 1128

ചുണ്ടിലൊരു ചിരി വിടർന്നു. അത് കണ്ടതും മുഖവും വെട്ടിച്ച് പെണ്ണ് വീണ്ടും ആ കസേരയിലേക്കിരുന്നു. എനിക്ക് വീണ്ടും ക്രിമികടി. ഞാനും തൊട്ടടുത്ത സീറ്റിലേക്കിരുന്നു.

അതേയ്... എന്തായാലും നാറി... ബാ നമ്മക്ക് ബാക്കീം കൂടി കഴിക്കാം..

ദെ എന്റെ കയ്യീന്ന് മേടിക്കാതെ പൊക്കോട്ടോ അവിടുന്ന്...

ഹി ഹി ഹീ...

ഓ വേണൊങ്കി മതി. ഞാനല്ലല്ലോ പിടിച്ചിരുത്തിയത്...???!!!

ദേ... ചേച്ചി കയ്യുംചൂണ്ടി ചാടി എണീറ്റപ്പോഴേക്കും ഞാൻ എണീറ്റോടിയിരുന്നു. വെറുതെ തല്ലുമേടിക്കാൻ തൽക്കാലം ഞാൻ ഉദ്ദേശിച്ചിരുന്നില്ലാന്നുള്ളതാണ് സത്യം. എന്തായാലും കയ്യും കഴുകി ഞാൻ നേരെ ടീവിയുടെ മുമ്പിൽ പോയിരുന്നു. ചെന്നപ്പോ അച്ചു ആ സോഫയിൽ വിശാലമായി ഇരിക്കുന്നുണ്ട്. ഞാനും പോയി അതേലിരുന്നു. അവളാണെങ്കി ഒരു ചാനലും നേരെചൊവ്വെ കാണില്ല. ചുമ്മാ ചാനല് മാറ്റിക്കൊണ്ടിരിയ്ക്കും.

കുറേനേരം കുത്തിപ്പിടിച്ചു നോക്കിയിരുന്നപ്പൊഴേക്കും എനിക്ക് നന്നായി ഉറക്കം വന്നു. യാത്രയുടെ ക്ഷീണവും വയറ് നിറഞ്ഞതിന്റെ ആലസ്യവും എല്ലാംകൂടിയായപ്പോ മുറിയിലേക്ക് പോയിക്കിടന്ന് നന്നായൊന്നുറങ്ങി. എണീറ്റപ്പോഴേക്കും സന്ധ്യ കഴിഞ്ഞിരുന്നു. മുറിയിൽ നല്ല ഇരുട്ട്. ലൈറ്റിട്ട് ചുറ്റും നോക്കിയപ്പോ സമയം ഏഴര. ഇടക്കെപ്പോഴോ ചേച്ചിവന്ന് ഫാനൊക്കെ ഇട്ടിട്ട് പോയിട്ടുണ്ട്. എങ്കിലും അത്യാവശ്യം വിയർത്തു കുളിച്ചിട്ടുണ്ട്. മടികൊണ്ട് കുളിക്കണ്ടാന്നു തോന്നിയെങ്കിലും ക്ഷീണം മാറാൻ വീണ്ടും പോയൊന്നു കുളിച്ചു. കുറച്ചു മുമ്പെങ്ങാണ്ട് ചേച്ചിയും വന്ന് കുളിച്ചെന്നു തോന്നുന്നു. കുളിമുറിയിലാകെ ചേച്ചിയുടെ സോപ്പിന്റെ മണം. കാര്യം അതേ സോപ്പിട്ട് ഞാനും ഇടക്കിടെ കുളിക്കാറുണ്ടെങ്കിലും ചേച്ചി കുളിക്കുമ്പോൾ മാത്രമാണ് ആ സോപ്പിനിത്ര മണമുണ്ടെന്നെനിക്കു തോന്നാറുള്ളത്. എന്താന്നറിയില്ല, ഈ പെണ്ണുങ്ങള് കുളിക്കുമ്പോ മാത്രം സോപ്പിനിത്ര മണം???!!!.

കുളിയും കഴിഞ്ഞ് ഇട്ടിരുന്ന ഡ്രെസ്സൊന്നു മാറ്റി. അതാകെ വിയർത്തിരുന്നതിനാൽ ഇടാൻ തോന്നിയില്ല. അത് കൊണ്ടുപോയി മുറിയുടെ സൈഡിലുള്ള അഴയിലിട്ടിട്ട് അടുത്തതും എടുത്തിട്ട് നേരെ ഹാളിലേക്ക് വെച്ചുപിടിച്ചു.

നീ പോടീ പ്രാന്തീ... വെറുതെയല്ലടി നിനക്ക് പ്രാന്ത് വന്നത്...

ഹാളിലേക്ക് പാട്ടുംപാടിച്ചെന്ന ഞാൻ ആദ്യം കേട്ടത് അച്ചുവിന്റെയൊരു ആക്രോശമായിരുന്നു. കൂട്ടത്തിൽ കാറ്റുപോയതുപോയതുപോലെ നിൽക്കുന്ന ചേച്ചിയുടെ കയ്യിൽ നിന്ന് ഏതാണ്ട് തട്ടിപ്പറിക്കുന്നൊരു കാഴ്ചയും. അച്ചുവിന്റെ ഡയലോഗ് കേട്ടതും സീതേച്ചിയുടെ പൊട്ടിത്തെറിയായിരുന്നു പിന്നീട്. ഒന്നും മിണ്ടാതെ ഗോപേട്ടനും എന്റെ അച്ഛനും അമ്മയും അടുത്തിരിപ്പുണ്ട്. ഇതിനിടയിലേക്കാണ് ഞാൻ ചെന്നു ചാടിക്കൊടുത്തത്.

💬 Comments

View all comments