0%

Chapter Title : രണ്ടാം വരവ് [നവവധു 2] ഭാഗം 4 [JO] [ക്ലൈമാക്സിലേക്ക്]

Author : JO Read All Parts 1129

ആഹാ പൂർണ്ണമായി.

ആ ദേ വരുന്നു .... ചോദിച്ചു നോക്ക്... അപ്പൊ അറിയാവല്ലോ ആരുടേതാണെന്ന്..

എന്നേക്കണ്ടതും അച്ചു വിളിച്ചുകൂവി. എനിക്കൊന്നും മനസ്സിലായില്ല. എന്ത് ആരുടേതാണെന്ന്??? ഞാൻ അന്തംവിട്ട് എല്ലാരേയും നോക്കി. സംഗതി എന്തോ സീരിയസുള്ള വിഷയമാണെന്ന് മുഖഭാവങ്ങളിൽ നിന്നും വ്യക്തമായിരുന്നു.

ടാ ഈ നെക്ലേസ് നീ എനിക്ക് മേടിച്ചതാണോ അല്ലയോ ????

കയ്യിലിരുന്ന ബോക്‌സും ഉയർത്തിക്കാട്ടി അച്ചുവായിരുന്നു പ്രശ്നം അവതരിപ്പിച്ചത്. ഒറ്റ ചോദ്യത്തിന് പ്രശ്‌നത്തിന്റെ കാഠിന്യമെനിക്കു കത്തി.അവൾക്കായി മേടിച്ചതാണെന്നത് ഉറപ്പായതിനാൽ ഏറെക്കുറെ വിജയിച്ച ഭാവത്തിലാണ് അച്ചു. അതിലേറെ പ്രതീക്ഷയോടെ ചേച്ചിയും. ജീവിതത്തിലാദ്യമായി ചേച്ചിയുടെ കണ്ണിൽ സ്വർണ്ണത്തിനോടൊരു കൊതി കണ്ടതിന്റെ അമ്പരപ്പിലായിരുന്നു ഞാൻ. ഞാനെന്നല്ല, ഏറെക്കുറെ എല്ലാവരും.

ഇത് എനിക്ക് മേടിച്ചതല്ലേ ജോക്കുട്ടാ....???

ചേച്ചിയുടെ ആ ചോദ്യത്തിന് എന്തുത്തരം കൊടുക്കുമെന്നറിയാതെ ഞാൻ കുഴങ്ങി. കാരണം അത്രയേറെ പ്രതീക്ഷയിലായിരുന്നു ആ ചോദ്യം. ഒന്നും മിണ്ടാതെ എല്ലാരേം നോക്കാൻ മാത്രേ എനിക്കായുള്ളൂ. ഞാൻ നൈസായിട്ടു മുങ്ങാൻ നോക്കി. ആർക്ക് മേടിച്ചതാണെന്നു മനസ്സിലായെങ്കിലും വീണ്ടും രണ്ടുംകൂടി പിടിവലിയായി.

അതവൾക്ക് കൊടുത്തേക്കെടീ ചേച്ചീ...

തിരിഞ്ഞു നോക്കാതെ പറഞ്ഞിട്ട് ഞാൻ നടന്നകന്നു. ആ മുഖത്തുണ്ടായ ഞെട്ടലെനിക്ക് ഊഹിച്ചറിയാമായിരുന്നു. ചേച്ചിക്ക് മേടിക്കാതെ അച്ചുവിന് മാത്രം മേടിക്കാൻ തോന്നിയ നിമിഷത്തെ ഞാൻ മനസ്സാ ശപിച്ചു. പകലത്തെ പ്രശ്നം കൊണ്ടാണ് ചേച്ചിയിപ്പോൾ മാലക്ക് പിടിവലി കൂടിയതെന്നു മനസ്സിനെ പറഞ്ഞു സമാധാനിപ്പിച്ച് തൽക്കാലം ഞാനാശ്വാസംകൊണ്ടു. കുറേനേരം ഉമ്മറത്ത് പോയിരുന്നു. എന്തോ... ചേച്ചിയെ അഭിമുഖീകരിക്കാനൊരു മടി. ഒരു വിഷമം പോലെ...

നീയെന്നാ ഇരുന്നു സ്വപ്നം കാണുവാണോ???

ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോ അമ്മയാണ്. വരവ് കണ്ടാലറിയാം എന്തോ കുനിഷ്‌ട്ടും കൊണ്ടുള്ള വരവാണ്.

നീയെന്നാടാ അവക്കൊന്നും മേടിക്കാത്തത്???...

അതിന് മേടിച്ചാ എന്തേലും ഇടണ്ടേ...??? ചുമ്മാ കാശു കളയുവാന്നും പറഞ്ഞ് കുറ്റോം... ഞാനറിഞ്ഞോ ഇന്നിവിടെക്കിടന്നു ഭദ്രകളിതുള്ളുമെന്ന്..???!!

എടാ പെണ്ണുങ്ങളങ്ങനെയൊക്കെയെ പറയൂ... എന്നാലും കിട്ടിയില്ലെങ്കി കാട്ടിക്കൂട്ടുന്നത് നീ കണ്ടല്ലോ... അതൊന്നും കൊതികൊണ്ടല്ല, അതാ സ്നേഹം കൈവിട്ടുപോകുമെന്നുള്ള പേടികൊണ്ടാ... ആ മാലയൊന്നും വേണ്ട, ഒരു കടലമുട്ടായിയെങ്കിലും കിട്ടാത്തതിന്റെ സങ്കടാ അതിന്. ഒന്നുവില്ലേലും കെട്ടിയ പെണ്ണല്ലേടാ....

അയ്യട... ഇന്നെന്നാ അമ്മായിയമ്മക്ക് മരുമോളോടിത്ര ച്നേഹം...??? പുതിയ സാരിവല്ലോം വാങ്ങിത്തരാന്ന് പറഞ്ഞോ...???

പോട...

പിന്നെന്നാ ഇന്നിത്ര സ്നേഹം???

💬 Comments

View all comments