0%

Chapter Title : രണ്ടാം വരവ് [നവവധു 2] ഭാഗം 5 [JO]

Author : JO Read All Parts 785

തവണയും പറയുന്നത്??? മാല മേടിച്ചപ്പഴും കമ്മല് മേടിച്ചപ്പോഴുമൊക്കെ ഇതുതന്നെയായിരുന്നു ഡയലോഗ്.

അ... അതുപിന്നെ.. അതൊക്കെ ഞാൻ ഇടാറുണ്ട്.

നൊണ പറഞ്ഞാലൊണ്ടല്ലോ... ങ്ഹാ...

നൊണയല്ല .. സത്യം.

ഓഹോ എന്നാലാ മാലേം കമ്മലുമൊന്നിട്ടൊണ്ട് വന്നേ... ഞാനൊന്നു കാണട്ടെ.

അ ... അത് ഞാൻ കഴിഞ്ഞയാഴ്ച അമ്പലത്തി പോയിട്ട് വന്നപ്പോ അപ്രേവീട്ടിലാ ഊരിവെച്ചത്.

എടീ... എടീ നുണച്ചിപ്പാറൂ... രണ്ടുമാസം മുമ്പേ ഞാൻ ബാങ്ക് ലോക്കറിൽ കൊണ്ടുവച്ച മാലേം കമ്മലും നീ കഴിഞ്ഞയാഴ്ച ഇട്ടോണ്ട് പോയല്ലേ... അത് അപ്രേ വീട്ടിൽ ഊരി വെച്ചല്ലേ... എടീ അന്നാ സ്വർണം മുഴുവനും കൊണ്ടോയി വെക്കുമ്പോ ഞാൻ കണ്ടതാ അതിലാ മാലേം കമ്മലും കാപ്പും. എന്നിട്ട് മുഖത്തു നോക്കി നുണ പറയുന്ന നോക്കിക്കേ...

അത് രണ്ടുമിട്ടാ ഭയങ്കര വലുതാന്നെ... ആ കമ്മലിട്ടാ ചെവി രണ്ടുംകൂടെ പറഞ്ഞുപോരൂന്നു തോന്നും. ആ ജിമിക്കിക്ക് ഭയങ്കര വലുപ്പവാ. ആ മാലയാണങ്കിലോ ഒന്നര കിലോയുണ്ടന്നാ തോന്നണെ. കഴുത്തു കുനിഞ്ഞു കുനിഞ്ഞു പോകും. അതൊണ്ടല്ലേ ഞാൻ ഇടാത്തെ...

നീ തന്നല്ലേ ഇത് രണ്ടും മേടിച്ചോണ്ടു വന്നതും... ???

അത്... അതവിടെവെച്ചിട്ടപ്പോ അത്രേം വെയിറ്റ് തോന്നീല്ല. അതാ...

എന്നാപ്പിന്നെ പിറ്റേന്ന് പോയി മാറാൻ മേലാരുന്നോ ???

അ... അ... അന്നേതാണ്ട് അവധി ആരുന്നു...

എടിയെടിയെടീ... നൊണച്ചീ... കുശുമ്പിപ്പാറൂ ... നിനക്കത് ഇടാൻ വേണ്ടി മേടിച്ചതോന്നുമല്ലാന്ന് എനിക്കന്നേ അറിയാവാരുന്നു. അവള് നാലെടുക്കുമ്പോ ഞാൻ ആറെടുക്കുമെന്നും പറഞ്ഞോണ്ട് എടുത്തതല്ലേ... ബാക്കിയുള്ളവന്റെ കാശ് പോയത് മിച്ചം. ഇപ്പഴി കിടന്ന് കാറുന്നതും അവളെ ബോധിപ്പിക്കാനല്ലേ... അല്ലാതെ ഇടാനൊന്നുവല്ലാലോ... ??? അതാ മേടിക്കുന്നില്ലാന്നു പറഞ്ഞേ...

ഇതങ്ങനെ ഒന്നുവല്ല. ഇത് ഞാൻ ഇട്ടോളാം.

നീ കോപ്പിടും.

അല്ലാന്നേ... സത്യം. ദേ എന്റെ ജോക്കുട്ടനാണെ സത്യം. ഞാൻ ഇട്ടോളാം.

ഓഹോ ഒള്ള കള്ളസത്യം മുഴുവനിട്ടിട്ട് എന്റെ തല പൊട്ടിത്തെറിച്ചു പൊക്കോട്ടെന്നോ ???

കള്ളസത്യവൊന്നുവല്ല. ഇത് ഞാൻ ഇട്ടോളാം.

ഉറപ്പാണല്ലോ??? ഇതുംകൂടി ഇട്ടില്ലെങ്കി പിന്നെയീ ജന്മത് എന്റകയ്യീന്നൊന്നും പ്രതീക്ഷിക്കണ്ട കേട്ടല്ലോ???

ആം. നാളെ മേടിച്ചു തരാവോ???

നാളെയോ??? നാളെയൊന്നും നടക്കൂല്ല. നാളെയോക്കെയെനിക്ക് വേറെ നൂറുകൂട്ടം പണിയുള്ളതാ...

ആഹാ... അപ്പോപ്പിന്നെ നാളെ അമ്പലത്തിൽ പോകാനും കാണില്ലാന്നാരിക്കും.

അമ്പലത്തിലോ??? അവിടെയെന്താ???

💬 Comments

View all comments