0%

Chapter Title : രണ്ടാം വരവ് [നവവധു 2] ഭാഗം 5 [JO]

Author : JO Read All Parts 786

ങാഹാ... അപ്പോ അതും മറന്നിട്ടാണല്ലേ മോൻ ഓരോ ഊടായിപ്പു ന്യായോം പറഞ്ഞു മുങ്ങാൻ നോക്കുന്നെ... ഞാൻ ഞാൻ പറഞ്ഞതല്ലേ.... അല്ലേ... നാളെ കല്ലമ്പലത്തിൽ ഉത്സവമാണ്... പോണം... വേറെ പരിപാടിയും കൊണ്ടുവന്നാ തല്ലുമേടിക്കും... മറക്കരുത്... ആണോ...??? ഞാൻ പറഞ്ഞതാണോ...??? (ചേച്ചിയെന്റെ ചെവിയിൽ പിടിച്ചു കിഴുക്കി)

ഹാ... അതേ... അത് ഞാൻ മറന്നു പോയാരുന്നെടീ... അതല്ലേ... വിട്... ഹാ എന്റെ ചെവി... വിടടീ പോത്തെ...

മര്യാദക്ക് നാളെ അമ്പലത്തിൽ പോന്നോണം. ഹോ അമ്പലത്തിലോ പള്ളിയിലോ പോകുന്ന കാര്യം പറഞ്ഞാ അപ്പൊ മുങ്ങിക്കോളും. ഹോ ഇങ്ങനെ ദൈവവിശ്വാസവില്ലാത്തൊരു സാധനം.

നാളെ... നാളെ ടാക്സിന്റെ ഓഫീസിൽ പോണം. അല്ലെങ്കിൽ പോരാമായിരുന്നു.

അയ്യട ടാക്‌സ് രണ്ടൂസം കഴിഞ്ഞിട്ടാണെങ്കിലും അടക്കാം. ഇതേ നാളെ ഒറ്റ ദിവസവേ ഒള്ളു. അവിടുത്തെ ഉത്സവത്തിന് പോയിട്ടൊക്കെ മതി ഉദ്യോഗം.

അമ്പലത്തിലോട്ട് ഞാനെങ്ങുവില്ല. അതാ അമ്പലത്തിലോട്ട് ഒട്ടുവില്ല...

അതെന്താ???

അതോ അത് രണ്ടുകൊല്ലം മുമ്പ് ആറ്റംബോംബ് പോലൊരു ദുരന്തത്തിനെ എന്റെ തലേൽ കെട്ടിവെച്ചതാ അമ്പലത്തിൽ വെച്ചാ..

ദുഷ്ടപ്പിശാചേ... ദുരന്തമല്ലേ... നിന്നെ ഞാൻ കാണിച്ചു തരാടാ...

എന്നെ മലർത്തികിടത്തി എന്റെ മേത്തോട്ടു കേറിക്കിടന്ന് എന്റെ നെഞ്ചിൽ ആഞ്ഞൊരു കടി കടിച്ചിട്ടാണ് പെണ്ണ് ബാക്കി പറഞ്ഞത്.

ദുരന്തമല്ലേ... ദുരന്തം...

വീണ്ടും കടിക്കാനോങ്ങിയ പെണ്ണിനെ മറിച്ചിട്ട് ചേച്ചി കിടന്നതുപോലെ ആ ദേഹത്തേക്ക് കിടന്നിട്ടാണ് ഞാനാ മുഖത്തേക്ക് നോക്കിയത് തന്നെ. എന്നെ മറിച്ചിടാതിരിക്കാൻ പെണ്ണിന്റെ ഇരുകൈകളും ആ ബെഡിനോട് ചേർത്തുപിടിച്ചിരുന്നു.

നീയെന്നേ കടിക്കുവല്ലേടീ... ???

അയ്യോ ജോക്കുട്ടാ കടിക്കല്ലേ...

ആഹാ... എന്റെ മേലുമുഴുവൻ കടിച്ചുപറിച്ചിട്ട് കടിക്കല്ലെന്നോ???

എന്റെ പൊന്നുജോക്കുട്ടനല്ലേ... എന്റെ മുത്തല്ലേ... ചക്കരയല്ലേ... കടിക്കല്ലേ...

ചേച്ചി രക്ഷപെടാൻ പറയുന്നത് കേട്ടതും സത്യത്തിലെനിക്കു ചിരി വന്നൂന്നുള്ളതാണ് സത്യം. ഞാൻ മുഖം വെട്ടിച്ചാ ചിരി മറയ്ക്കാൻ നോക്കിയെങ്കിലും അതിന് മുമ്പേ പെണ്ണത് കണ്ടിരുന്നു. അതോടെ എന്റെ കൈകളിൽ നിന്നാ കൈകളെ രക്ഷപെടുത്തി പെണ്ണ് എന്റെ മേത്തേക്കിട്ടു. എന്നെ പുണർന്നു കിടന്നുകൊണ്ടായി ബാക്കി.

അപ്പൊ എങ്ങനാ നാളെ ???

എടി പോത്തെ നാളെ ടാക്സടക്കാൻ പോണമെന്നെ. കടേന്നു വിളിച്ചാരുന്നൂന്ന് അമ്മേം പറയണ കേട്ടു. അതുകൊണ്ട് നാളെയത് അടച്ചേ പറ്റൂ. ടാക്സോഫീന്ന് എന്നേം വിളിച്ചാരുന്നു.

💬 Comments

View all comments