0%

Chapter Title : രണ്ടാം വരവ് [നവവധു 2] [JO]

Author : JO Read All Parts 666

അയ്യോ.... അച്ചു പറഞ്ഞു തീരുമുന്നേ നെഞ്ചിൽ കൈവെച്ചുകൊണ്ടൊരു നിലവിളി എന്നിൽനിന്നുയർന്നു.

ഡെയ്ഞ്ചർ ആണൊടീ??? കലിപ്പിലാണോ???

പിന്നല്ലാതാ... ചെന്ന് നോക്ക്. കൊന്നില്ലെങ്കി ഭാഗ്യം.!!!

സർവ ദൈവങ്ങളെയും വിളിച്ചുകൊണ്ടാണ് മുറിയിലേക്ക് നടന്നത്. ദൈവമേ... ഇടി കൊള്ളിക്കല്ലേ ...

ഉം...ആരാ...??? ചാരിയിട്ടിരുന്ന മുറിതുറന്നു അകത്തേക്ക് കാലുവെച്ചതെ കേട്ടത് നല്ല കട്ടക്കലിപ്പിലുള്ള ആ ചോദ്യമായിരുന്നു.

ഞാൻ ഞാൻ ശബ്ദം കേട്ട സ്ഥലത്തേക്ക് തിരിഞ്ഞു. കുളി കഴിഞ്ഞു കണ്ണാടിയിലേക്ക് നോക്കിനിന്ന് മുടി ചീകുകയാണ് എന്റെ പൊന്നോമന ഭാര്യ. അല്ല എന്റെ ചേച്ചിക്കുട്ടി!!!.

ഏ??? ഞാൻ ഒന്നും മനസ്സിലാകാതെ തിരിഞ്ഞുനോക്കി. ആരാ പുറകിൽ???

ചോദിച്ചത് കേട്ടില്ലേ??? ആരാന്ന്??? വരുന്നോർക്കും പോകുന്നോർക്കും തൊന്നുംപോലെ കേറിവരാൻ ഇത് സത്രമൊന്നുമല്ല...

യാതൊരു ദാക്ഷിണ്യവുമില്ലാത്ത ചോദ്യം. തിരിഞ്ഞുപോലും നോക്കാതെ കണ്ണാടിയിലേക്ക് തന്നെ നോക്കിക്കൊണ്ടാണ് ചോദ്യം. അതിലൂടെ എന്നെ കണ്ടുകൊണ്ടാണ് ചോദ്യം. കാര്യം ചോദ്യം ദേഷ്യത്തിലാണെങ്കിലും എന്നെ കണ്ടതിലുള്ള സന്തോഷത്തിരയിളക്കം ആ കണ്ണുകളിൽ ഞാൻ കണ്ടു. നിന്ന നിൽപ്പിൽ ഞാൻ ചേച്ചിയെ ഒന്നടിമുടി നോക്കി. പതിവുപോലെ ഒരു അയഞ്ഞ ഷർട്ടും പാവാടയുമാണ് ഇന്നും വേഷം. കുളികഴിഞ്ഞിറങ്ങിയതെയുള്ളു എന്നത് വ്യക്തം. തലമുടിയിൽ നിന്ന് ഒഴുകിയിറങ്ങിയ വെള്ളത്തുള്ളികൾ ആ ക്രീം കളർ ഷർട്ടിന്റെ തോളിലും പുറത്തുമെല്ലാം ചില ചിത്രങ്ങൾ വരച്ചിട്ടുണ്ട്. അതാ ദേഹത്തിന്റെ ഭംഗി ഒരല്പംകൂടി വർദ്ധിപ്പിച്ചപോലെ...!!!

ഒന്നും പറയേണ്ടന്റെ കുട്ട്യേ... ഞാനൊരാളെത്തിരക്കി ഇറങ്ങിയതാ... അപ്പ ആരാണ്ട് പറഞ്ഞു... എന്റെയൊരു പാവം കെട്യോള് ഇവിടുണ്ടെന്ന്...!!!. എന്നാപ്പിന്നെ ഒന്ന് കണ്ടെച്ചും പോകാവന്നു കരുതി കയറിയതാ... അല്ലാ... പറഞ്ഞപോലെ എന്റെ പെണ്ണെന്തിയെ????

ചേച്ചിക്കടുത്തേക്ക് നടന്നടുത്തുകൊണ്ടായിരുന്നു ഞാനത് പറഞ്ഞത്. ഞാൻ അടുത്തേക്ക് ചെല്ലുന്നതറിഞ്ഞതും ചേച്ചി പെട്ടന്ന് എന്റെ നേർക്ക് തിരിഞ്ഞുനിന്നു.

💬 Comments

View all comments