0%

Chapter Title : രണ്ടാം വരവ് [നവവധു 2] ഭാഗം 3 [JO]

Author : JO Read All Parts 1.9K

ഒന്നുമില്ലന്ന മട്ടിലൊന്നു മൂളിയെങ്കിലും ചേച്ചി വന്നെന്റെ അടുത്തായി ഇരുന്നു.

ഒരു തലവേദന പോലെ... നീയൊരു പാരസെറ്റമോളിങ്ങേടുത്തെ...

എന്തെങ്കിലും കാരണം പറഞ്ഞില്ലെങ്കിൽ ചേച്ചി തൃപ്തയാവില്ല എന്നുറപ്പായതിനാൽ ഞാനൊരു കാരണമങ്ങു പറഞ്ഞു. അക്ഷരാർദ്ധത്തിൽ ചേച്ചിയോട് റോസിനെക്കുറിച്ചു പറഞ്ഞ് ആ മനസ്സ് വിഷമിപ്പിക്കാൻ ഞാനൊരുക്കമായിരുന്നില്ല എന്നതുതന്നെ കാരണം. വേറെ എന്തെങ്കിലും പറഞ്ഞാൽ കുത്തിക്കുത്തി ചോദിച്ച് ചേച്ചിയതെന്റെ നാവിൽനിന്നത് വീഴിക്കുമെന്നുഞാൻ ഭയപ്പെട്ടു.

ഞാനൊരായിരംവട്ടം പറഞ്ഞിട്ടൊണ്ട് ഈ വേണ്ടതിനും വേണ്ടാത്തതിനുമൊക്കെ പാരസെറ്റമോൾ കുത്തിക്കയറ്റരുതെന്ന്....

ഹാ നീ കലിതുള്ളാതെ ഒരെണ്ണമിങ്ങെടുക്കടീ... തല പൊട്ടിപ്പിളരുവാ...

ഈ തലവേദനയൊക്കെ ഞാനിപ്പ മാറ്റിത്തരാവേ...

പറഞ്ഞതും ചേച്ചിയെന്റെ തോളിൽ പിടിച്ച് നേരെ തിരിച്ചിരുത്തി. എന്നിട്ട് എന്റെ പിന്നിലായി വന്നുനിന്നു. എന്നിട്ടെന്റെ നെറ്റിക്കിരുവശത്തും ഇരുകൈയുടെയും ചൂണ്ടുവിരൽ കൊണ്ട് മെല്ലെ മസാജ് ചെയ്യാൻ തുടങ്ങി. ആ ഇളം തണുപ്പാർന്ന വിരലുകൾ കൊണ്ട് മസാജ് ചെയ്തപ്പോൾ ടെൻഷനെല്ലാം പറന്നുപോകുന്നപോലെ... മനസ്സ് വീണ്ടും ബ്ലാങ്കാവുന്നപ്പോലെ... ചേച്ചിയുടെ ആ ചിരിക്കുന്ന മുഖം മാത്രം ഉള്ളിൽ നിറയുന്നപോലെ... പുലർകാലത്തു തണുത്ത വെള്ളത്തിൽ കുളിക്കുന്നപോലൊരു സുഖം..!!!

ഞാൻ മെല്ലെ സർവവും മറന്നപോലെ കുറച്ചുസമയം കണ്ണടച്ചിരുന്നു. പിന്നെ മെല്ലെയാ ദേഹത്തേക്ക് ചാരി. എന്നിട്ടും ചേച്ചിയാ മസാജിങ് തുടർന്നു. ആ ഇരിപ്പിൽ ഞാനുറങ്ങിപ്പോയെനെ പക്ഷേ അപ്പോഴാണ് ചേച്ചിയെന്നെ വിളിച്ചത്.

അതേയ്... ഉറങ്ങിയോ???

ങ്ങുഹും...

തലവേദന കുറഞ്ഞില്ലേ....???

ഉം...

എന്നാ എണീറ്റേ... പോയൊന്നു കുളിക്ക്... അപ്പൊ ഒരു വെളിവ്‌ വീഴും...

കുളിയൊക്കെ പിന്നെ... അതിനു മുന്നേ നീയിങ് വാടീ പെണ്ണേ....

വെട്ടിത്തിരിഞ്ഞതും ഞാൻ വീണ്ടും ചേച്ചിയെ വലിച്ചെന്റെ നെഞ്ചിലേക്കിട്ടു. ഒരു നിമിഷം സംഭവം മനസ്സിലായില്ലെങ്കിലും പെട്ടന്ന് തന്നെ ബഹളമായി. അവസാനം അടക്കിനിർത്താൻ അറ്റകൈ തന്നെ പ്രയോഗിക്കേണ്ടി

💬 Comments

View all comments