Chapter Title : രണ്ടാം വരവ് [നവവധു 2] ഭാഗം 3 [JO]
വന്നു. വയറിൽ ചുറ്റിപ്പിടിച്ച് മുടി മുന്നിലേക്കാക്കി പിൻകഴുത്തിൽ ഒരൊറ്റയുമ്മ. കാറ്റ് പോയപോലെ പെണ്ണടങ്ങി. അല്ലെങ്കിലും എല്ലാ പെണ്ണുങ്ങൾക്കും ഓരോ വീക്ക്പോയിന്റുണ്ടെന്നാ പറയാറ്. ആ ഒരു പോയിന്റ് മനസ്സിലാക്കുന്നവനാണ് ജീവിതത്തിൽ വിജയിക്കുന്നത്. അല്ലെങ്കിൽ പെണ്ണുംപിള്ളയുടെ വീക്കും വാങ്ങി ഉള്ള പോയിന്റുംകൂടി പോകും.
എന്തായാലും എന്റെ പെണ്ണിനെ അടക്കിനിർത്താൻ ഇതേയുള്ളൂ ഏകമാർഗം. ഭദ്രകാളി ഒറ്റ നിമിഷം കൊണ്ട് പാർവതിയാകുന്ന മഹാപ്രതിഭാസം. എന്ത് ദേഷ്യത്തിലാണെങ്കിലും ഒരു നിമിഷം കൊണ്ട് പെണ്ണ് വീണ്ടുമൊരു പൂച്ചക്കുട്ടിയാവും. ഇടക്കിടക്ക്, അതായത് പിടിവിട്ടുപോകുന്ന ചില നിമിഷങ്ങളിൽ ഞാനീ സൂത്രപണി പുറത്തെടുക്കാറുണ്ട്. അതേയുള്ളൂ ഏക വഴി. അതാ....!!!
ചേച്ചി എന്റെ ദേഹത്തോടൊട്ടി അങ്ങനെ ഇരുന്നു. ആ വയറിൽ ചുറ്റിപ്പിടിച്ചു ഞാനും. ചേച്ചിയെന്റെ കഴുത്തിലേക്ക് തല ചായ്ച്ചു. ആ മുടിയുടെ തണുപ്പും മുഖത്തിന്റെ ചൂടും ഒരുപോലെ എന്നിലേക്കൊഴുകി. ഒരു നിർവൃതിയിലെന്നവണ്ണം ചേച്ചിയൊന്നു കണ്ണടച്ചതും ഞാൻ വീണ്ടും ആ വയറിൽ ഇക്കിളികൂട്ടി.
ഇതിന് മാത്രം ഒരു വേദനയും ഇല്ലല്ലോല്ലേ???
ഏയ്... നീയൊന്ന് തൊട്ടാൽ പോകാത്ത വേദനയുണ്ടോടീ ചേച്ചിക്കുട്ടീ എനിക്ക്???
ഉവ്വുവ്വ... പുന്നാരം ശകലം കൂടുന്നുണ്ട് ചെക്കന്...
ഏയ്... ദിസ് ഈസ് നോട്ട് പുന്നാരിക്കൽ... ദിസ് ഇസ് റിയൽ ലൗ ഫ്രം ദ ബോട്ടം ഓഫ് ദി ഹാർട്ട് ഡാർലിംഗ്....
ഛീ... എണീറ്റ് പൊക്കോണം...
ഹ കളിയാക്കിയതല്ലാഡീ... ഞാൻ ഉള്ളതല്ലേ പറഞ്ഞേ... എന്റെ പെണ്ണിനോടെനിക്ക് പ്രേമമല്ലേ... എത്ര പ്രേമിച്ചാലും മടുക്കാത്ത വല്ലാത്തൊരു പ്രണയം...!!!
ദേ എന്റെ കയ്യീന്ന് മേടിക്കാതെ പോണോണ്ടോ ജോക്കുട്ടാ നീ...
ഹ പെണങ്ങാതെടീ ചേച്ചീ...
അല്ലാണ്ടുപിന്നെ...??? ബാക്കിയുള്ളവനെ കളിയാക്കാനെ ഇവിടെല്ലാവർക്കും നേരവൊള്ളു... അതെങ്ങനെയാ ഞാനൊരു പൊട്ടി... ആരെന്തു പറഞ്ഞാലും വിശ്വസിക്കൂലോ...
💬 Comments
View all comments