0%

Chapter Title : രണ്ടാം വരവ് [നവവധു 2] ഭാഗം 3 [JO]

Author : JO Read All Parts 1.9K

പിന്നേ...

അല്ലാണ്ട് നീ ഒറ്റക്ക് കെടന്നുറങ്ങീന്നു പറഞ്ഞാ വിശ്വസിക്കാൻ മാത്രം പൊട്ടനാണല്ലോ ഞാൻ... നിന്നെയെനിക്കറിഞ്ഞൂടേടീ പേടിച്ചുതൂറീ...

എനിക്ക് പേടിയൊന്നുവില്ല...

ഉവ്വ.... എന്നെ കെട്ടിപ്പിടിക്കാതെ കിടന്നാൽ കണ്ണടക്കാത്ത നീയല്ലേ പേടിയില്ലാത്തവള്... പോടീ ഒന്ന്.

അത് പേടിച്ചിട്ടൊന്നുവല്ല...

അത് പറഞ്ഞപ്പോൾ ചേച്ചിയുടെ മുഖത്തൊരു കള്ളച്ചിരിയും നാണവും കലരുന്നത് ഞാൻ കണ്ടു. സാധാരണ പതിവില്ലാത്തൊരു കള്ളച്ചിരി.

പിന്നെ ...???

പിന്നെ കുന്തം... അപ്പൊ അതറിയാവാരുന്നിട്ടാണല്ലേ എന്നെ ഒറ്റക്കിട്ടിട്ടു നാടുചുറ്റാൻ പോയത്...???

അയ്യടാ മൊഖം വീർപ്പിച്ചു വിഷയമൊന്നും മാറ്റണ്ടാ... പറഞ്ഞോ... മണിമണിയായിട്ടു പറഞ്ഞോ...

എന്ത്...???

എങ്ങനെ കെടന്നുറങ്ങീന്നും പിന്നെ പേടിയും...

പോ വൃത്തികെട്ടതെ... പേടിയറിയാൻ വന്നേക്കുന്നു...

നാണത്തിൽ കുതിർന്ന് ചേച്ചിയെന്നെ ശാസിച്ചപ്പോഴാണ് ആ ഉള്ളിലിരുപ്പ് പുറത്തേക്ക് വന്നത്. ഞാൻ അവിശ്വസനീയതയോടെ ചേച്ചിയെ നോക്കി. ആ മുഖത്തെ കള്ളച്ചിരി മതിയായിരുന്നു ഉത്തരത്തിന്....എന്റെ ചുണ്ടിലൊരു ചിരി വിടർന്നു.

എന്നിട്ട്... എന്നിട്ടങ്ങനെ കെടന്നുറങ്ങിയെടീ ഈയാഴ്ച???

അത്...

ഉം.. അത്...???

അത്... അതോന്നുവില്ല... എണീറ്റ് പോയി കുളിക്കാൻ നോക്ക്...

കുളിയൊക്കെ പിന്നെ... എന്നാടി ഒരു കള്ളത്തരം...??? സത്യം പറഞ്ഞോ.. ... എന്തോ ഒളിപ്പിക്കാനെന്നപോലെ ചാടിയെണീറ്റു പോകാനാഞ്ഞ ചേച്ചിയെ അതേപടി പിടിച്ചു നിർത്തി ഞാൻ.

ഒന്നൂല്ലാന്നേ... പോയി കുളിച്ചിട്ട് വന്നേ... ദേ അവരെല്ലാം നോക്കിയിരിക്കുവാ...

വീണ്ടും എന്റെ കൈ വിടുവിച്ചു പോകാനാഞ്ഞതെ എനിക്കുറപ്പായി എന്തോ കള്ളത്തരമുണ്ട് പെണ്ണിന്റെയുള്ളിൽ. അത് ഒളിപ്പിക്കാനാണ് ഇപ്പഴി ഡയലോഗ്.

ഇരിക്കുന്നവര് അവിടിരുന്നോളും. പക്ഷേ പറയാതെ നിന്നെ ഞാൻ വിടൂല്ലെടീ ചേച്ചീ...

ശോ ഒന്നൂല്ലാന്നേ...

ദേ മര്യാദക്ക് പറഞ്ഞോ...

അത്... അത്... പറഞ്ഞാ എന്നെ കളിയാക്കല്ല്

ഇല്ലാന്നേ... പറ... എന്താ ആ കള്ളത്തരം...???

അത്... അത്....

ആ

💬 Comments

View all comments