Chapter Title : രണ്ടാം വരവ് [നവവധു 2] ഭാഗം 4 [JO] [ക്ലൈമാക്സിലേക്ക്]
ഉണ്ടാക്കിത്തരും. മരുമോനോടുള്ള സ്നേഹം. എന്റെ അമ്മയുടെ ശിക്ഷണത്തിൽ പഠിച്ചതാണ്. ആ ശിക്ഷണം പരീക്ഷിക്കുന്നതിനിടെ ഉപ്പുനോക്കിയാണ് എന്റെ പെണ്ണ് ഇതൊക്കെ തൊട്ടുനോക്കിയതെന്നത് വേറെ കാര്യം.
ഇതെന്നാടി എനിക്ക് നോയമ്പാണോ?? എനിക്കെന്നാ ചിക്കൻ വെക്കാത്തെ...???
ചോദിച്ചു തീർന്നില്ല. ഒരു വിങ്ങിപ്പോട്ടലാണ് പിന്നെക്കേട്ടത്. സംഭവം മനസ്സിലാകുംമുമ്പേ ചേച്ചിയുടെ കണ്ണിൽ നിന്നും കുടുകുടാ കണ്ണീരൊഴുകി. സംഗതിയെന്നതാണെന്നറിയാതെ ഞെട്ടി ചാടിയെണീറ്റ എന്റെ നെഞ്ചിലേക്ക് ചാരി അയ്യോ പൊത്തോന്നുംപറഞ്ഞൊരൊറ്റ കരച്ചിലും.
ചേച്ചിയേ... എടീ... എടീ എന്നാ പറ്റിയെ???
ഞാൻ... ഞാൻ നാളെ ഒണ്ടാക്കിതരാം ജോക്കുട്ടാ... ഇന്ന്... ഇന്നിതും കൂട്ടി കഴിക്ക്.... ഞാൻ... ഞാ... നീ വരാൻ വൈകിയൊണ്ടാ... ഞാൻ ... ഞാ..
ചേച്ചി എന്തൊക്കെയോ പറഞ്ഞു വിങ്ങിപ്പൊട്ടി. എനിക്കൊന്നും മനസ്സിലായില്ല. എന്താണ് സംഭവമെന്നറിയാൻ അച്ചുവിനെ നോക്കിയപ്പോ ഭൂട്ടാൻ ബമ്പറടിച്ച സന്തോഷത്തോടെ ഞങ്ങളെ നോക്കി ആക്കിച്ചിരിക്കുന്നു. ഞാൻ നോക്കുന്നത് കണ്ടതും ഒരു ചിക്കൻ പീസെടുത്തവൾ ആസ്വദിച്ചു കടിച്ചു. ഞാനൊന്നും മിണ്ടാത്തത് കണ്ട് ഒന്ന് മുഖമുയർത്തി നോക്കിയ ചേച്ചി കണ്ടത് ആ കാഴ്ചയാണ്.
തിന്നടീ... തിന്ന്... നീ നിന്റെ അവതാനത്തീറ്റ തിന്ന്...
എന്റെ നെഞ്ചിൽ ചാരിക്കിടന്നുതന്നെ ചേച്ചി പൊട്ടിത്തെറിച്ചു. ആയിക്കോട്ടെ എന്ന മട്ടിലൊരു ആഗ്യതോടെ അച്ചു അത് പുച്ഛിച്ചു തള്ളിക്കൊണ്ട് അടുത്ത പീസെടുത്തു കടിച്ചു.
ഞാൻ നാളെ ഉണ്ടാക്കിത്തരാം ജോക്കുട്ടാ... മൊത്തംകൂടി അവളവള്ടെ അവതാനത്തീറ്റ തിന്നട്ടെ... കൊലത്തീറ്റ തിന്ന് ചാവട്ടെ ശവം...
പെണ്ണ് നിന്ന് ചീറുവാണ്. ഏതപ്പാ കോതമംഗലം എന്ന മട്ടിൽ ഞാൻ വായുംപൊളിച്ചു നിന്നു. എനിക്കൊന്നും മനസ്സിലായില്ല. അച്ചു ചിക്കൻ തിന്നുന്നതിനാണ് ഈ ഉടക്കെന്ന് ഏറെക്കുറെ കത്തി. ബാക്കിയെല്ലാം ഇപ്പോഴുമൊരു ക്രിഫ്റ്റഫർ നോളൻ സിനിമ.
എന്തുവാടി പുതിയ
💬 Comments
View all comments