0%

Chapter Title : രണ്ടാം വരവ് [നവവധു 2] ഭാഗം 4 [JO] [ക്ലൈമാക്സിലേക്ക്]

Author : JO Read All Parts 2.7K

പ്രശ്നം???

സംഗതി എന്താണെന്നറിയാനുള്ള ആകാംക്ഷ അടക്കാനാവാതെ വന്നപ്പോ ഞാൻ ചോദിച്ചുപോയി. പക്ഷേ എന്റെ ഗ്രഹപ്പിഴക്ക് ഞാൻ ചോദിച്ചത് അച്ചുവിന്റെ മുഖത്തേക്ക് നോക്കിയായിരുന്നു.

അറിഞ്ഞിട്ടിപ്പഴെന്തിനാ??? വേണെങ്കി തന്നത് തിന്നട്ടെണീച്ചു പോകാൻ നോക്ക്...

അച്ചുവിന്റെ നേർക്കുണ്ടായ പൊട്ടിത്തെറി എന്റെ നെഞ്ചത്തോട്ടായി. അടിപൊളി. അങ്ങനെ ഇന്നത്തേക്കുള്ളതായ സന്തോഷത്തോടെ ഞാൻ വീണ്ടും കഴിക്കാനിരുന്നു.

കാര്യവറിയാൻ നടക്കുന്നു... ഓരോന്ന് ഉണ്ടാക്കി വെച്ചിട്ട്...

ആരോടെന്നില്ലാതെ പിറുപിറുത്തുകൊണ്ട് ചേച്ചി അകത്തേക്ക് പോയതും ഞാൻ പെട്ടെന്ന് അച്ചുവിനോട് കാര്യമന്വേഷിച്ചു. അടി കൊള്ളുമ്പോ കാരണമെങ്കിലും അറിഞ്ഞിരിക്കാമല്ലോ!!!.

എൻ്റെടാ... അച്ഛൻ മിനിങ്ങാന്ന് വന്നപ്പോ രണ്ടുകിലോ കോഴി മേടിച്ചോണ്ടു വന്ന്. നിന്റെ പെണ്ണുംപിള്ള അതെടുത്തു തേങ്ങാപ്പാലും പിഴിഞ്ഞ് കറിവെച്ചു. നീ അന്ന് വരൂന്നും പറഞ്ഞ്. കറിവെക്കണ്ടാ വറത്താ മതീന്ന് ഞാൻ ആവത്‌പോവതു പറഞ്ഞതാ... കേക്കണ്ടേ... എന്തായാലും അടികൂടി അതീന്ന് അഞ്ചാറു കഷണമെടുത്തു ഞാൻ വറത്തുവെച്ചു. നീ വരൂന്നും കരുതി വെച്ചു വെച്ച് അവള് കെടന്നുറങ്ങിപ്പോയി. ഉള്ളത് പറയാലോ അമ്മേം ഞാനും അക്കാര്യം മറന്നും പോയി. എന്നിട്ടെന്താ ഇന്നലെ രാവിലെ ആശാത്തി എണീറ്റു നോക്കിയപ്പോഴേക്കും കറി നൈസായിട്ടു വളിച്ചു പോയി.

ഇപ്പ നിനക്ക് ചോറെടുക്കാൻ നോക്കീപ്പോ പുള്ളിക്കാരി ഞാൻ വറത്തുവെച്ചതും പൊക്കിക്കൊണ്ടു വരുന്നു... എടുക്കാൻ പറ്റൂല്ലാന്നു ഞാൻ പറഞ്ഞതിനാ ഇക്കണ്ട ബഹളമൊക്കെ...

ഞഞ്ഞായി...

പറഞ്ഞു തീർന്നില്ല, പൊട്ടിമുളച്ചതുപോലെ ചേച്ചി തൊട്ടുമുമ്പിൽ. ചേച്ചി കേൾക്കണ്ടന്നു കരുതി ഒച്ചതാഴ്തിയാണ് ഞങ്ങള് പറഞ്ഞോണ്ടിരുന്നത്. അതുകൊണ്ട് അച്ചുവിന്റെ മുഖത്തിനോട് ചേർന്നായിരുന്നു എന്റെ മുഖവും. ചേച്ചി കണ്ടൊണ്ട് വരുന്നത് ആ കാഴ്ചയാണ്. മുഖത്തെ കാർമേഘം കൂടിവരുന്നത് ഞാൻ കണ്ടു. ഞാൻ നൈസായിട്ടു അവിടിരുന്നു കഴിക്കാൻ തുടങ്ങി. ചേച്ചി എന്നെയും അച്ചുവിനെയും മാറി

💬 Comments

View all comments