Chapter Title : രണ്ടാം വരവ് [നവവധു 2] ഭാഗം 4 [JO] [ക്ലൈമാക്സിലേക്ക്]
സത്യവാടീ... ദേഷ്യപ്പെടുമ്പോ എന്റെ പെണ്ണിനെന്നാ ഗ്ലാമറാന്നറിയാവോ???!!!
പോ അവിടുന്ന്... ശോ... മര്യാദക്കിരി ജന്തു...
ആഹാ നീയെന്റെ മടിയിൽ കേറിയിരുന്നതും പോരാ... കൈ അവിടേമിവിടേം കൊണ്ടതിന് ഇരുന്നു കൂവുന്നോ???
പിന്നേ... അറിയാണ്ട് കൊണ്ടതല്ലേ... എന്റെ വയറേൽ കേറിപ്പിടിച്ചിട്ട്...
ആ എന്റെ മടീൽ കേറിയിരുന്നാ ഇടക്കങ്ങനെയൊക്കെ പറ്റിന്നിരിക്കും...
ഹൂശ്... ഛേ വിട് പിശാചെ... ദെ ആ പെണ്ണെങ്ങാനും കണ്ടൊണ്ട് വരും കേട്ടോ... വിട് ജന്തു... എനിക്കിക്കിളിയാവുന്നൂന്ന്... ദേ ഞാനെണീറ്റു പോകൂട്ടോ... ദേ... ശോ... വിട്... വിട്... മതി... മതീ...
മതിയെങ്കി എണീറ്റു പൊക്കൂടെ പെണ്ണേ...???... ഏ നീയിത് എവിടെയാടീ ഈ കേറിയിരിക്കുന്നെ???
പെട്ടന്നാണ് തൊട്ടുപിന്നിൽ നിന്നൊരു പുരുഷസ്വരമുയർന്നത്. ഞാനും ചേച്ചിയും ഒരുപോലെ ഞെട്ടി. ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോഴേക്കും പിന്നിൽ നിന്നൊരു ചിരി ഉയർന്നിരുന്നു. തൊട്ടുപിന്നിൽ ഗോപേട്ടനും എന്റെ അച്ഛനും ചിരിയോടെ നിൽക്കുന്നു... അവരുടെ പിന്നിൽ പിള്ളേച്ചനെ പട്ടാളം പുരുഷു പിടികൂടുമ്പോ പശ്ചാത്തലത്തിൽ ആക്കിയ നോട്ടതോടെ നിൽക്കുന്ന മീശമാധവന്റെ ഭാവത്തിൽ അച്ചുവും. മടിയിൽകേറി ഇരുന്നതിനാൽ ഒരേസമയം പെട്ടെന്നെണീക്കാൻ ശ്രമിച്ച് ഞങ്ങള് മോശമല്ലാത്ത രീതിയിലൊന്നു ലോക്കാകുക കൂടി ചെയ്തതോടെ മുറിയിൽ കൂട്ടച്ചിരി മുഴങ്ങി.
മക്കള് കഴിക്കുവല്ലാരുന്നോ...??? ഇരുന്നോ... ഇരുന്നോ...
ആക്കിയ മട്ടിലുള്ള ആ ഡയലോഗ് എന്റെ കാറന്നൊരുടെ വകയായിരുന്നു. ഷർട്ടിനുള്ളിലേക്ക് കയ്യിട്ട് ചേച്ചിയുടെ വയറിൽ ഇക്കിളി കൂട്ടിക്കൊണ്ടിരുന്ന ഞാൻ കൈവലിച്ചത് എല്ലാവരും കണ്ടെന്നെനിക്കും ചേച്ചിക്കും മനസ്സിലായി. രണ്ടുപേരും മുഖത്തോടു മുഖമൊന്നു നോക്കി. ചമ്മിയ ഭാവമായിരുന്നു ചേച്ചിയുടെ മുഖത്തും. നൈസായിട്ടു സ്‌കൂട്ടാവാൻ നോക്കിയ ചേച്ചിയെ ഇടംകൈകൊണ്ടു വിടാതെ പിടിക്കുകയല്ലാതെ എനിക്ക് വേറെ വഴിയില്ലായിരുന്നു. വിടാനുള്ള ഭാവത്തിൽ എന്നെ നോക്കിയ ചേച്ചിയുടെ മുഖത്തേക്ക് ഒരുനിമിഷം നോക്കിയ ഞാൻ
💬 Comments
View all comments