0%

Chapter Title : രണ്ടാം വരവ് [നവവധു 2] ഭാഗം 4 [JO] [ക്ലൈമാക്സിലേക്ക്]

Author : JO Read All Parts 2.7K

പോകരുതെന്നൊരു ആഗ്യം കാട്ടി.

ഓ... എന്തൊരു ച്നേഹം... ഊട്ടുന്നു... ഒറക്കുന്നു... ഓഹോ... ഓഹൊഹോ... ച്നേഹവങ്ങോട്ട് ഒഴുകുവല്ലേ... എന്നാപ്പിന്നെ വാരീം കൂടി കൊടുക്ക്...

ആ ചെലപ്പോ കൊടുത്തൂന്നും വരും. നീ പോടി...

കട്ടക്ക് പിടിച്ചില്ലെങ്കി എല്ലാവരും കൂടി പൊങ്കാലയിടുമെന്നുറപ്പായതിനാൽ ഞാൻ രണ്ടും കൽപിച്ചു ചാടിവീണു.

ഓ ആയിക്കോളോ... വാരിക്കൊടുക്കുവൊ കോരികൊടുക്കുവോ എന്നാന്നാ ചെയ്‌തോളോ... ഇവിടെങ്ങും വേറാരും കെട്ടാത്ത പോലെ...

പരമ പുച്ഛത്തോടെ അച്ചു പറഞ്ഞു തീർത്തപ്പോഴേക്കും അച്ഛന്മാര് രണ്ടുംകൂടി അകത്തേക്ക് പോയാരുന്നു. അവര് പോയെന്ന് ഉറപ്പു വരുത്തിയ ശേഷം അച്ചു മെല്ലെ എന്റെ അടുത്തേക്ക് വന്നു.

ദെ... ഇത് സ്വന്തം ബെഡ്രൂമല്ല, ഡൈനിങ് റൂമാണെന്നു കൂടി ഓർത്താൽ നല്ലതാ... ചുമ്മാ ബാക്കിയുള്ളവനേം കൂടി നാണം കെടുത്താൻ... മൂന്നാലു മണിക്കൂറ് മുറീക്കേറിയിരുന്നിട്ടും തീർന്നില്ല രണ്ടിന്റേം പുന്നാരം... ഹോ ഞങ്ങളൊക്കെ ഇവിടുണ്ടായിട്ട് ഇങ്ങനെ... അപ്പ ഇല്ലാരുന്നെങ്കിലോ...??? എന്റെ പൊന്നോ ഇങ്ങനെയുണ്ടോ ഒരാക്രാന്തം..!!! ഹോ...

അച്ചു ആ ആക്കിയ ഡയലോഗും വിട്ടിട്ട് പോയപ്പോഴേക്കും ഞങ്ങള് രണ്ടാളും വിളറി വെളുത്തിരുന്നു. രണ്ടുപേരും മുഖത്തോടു മുഖം നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല. ചേച്ചിയുടെ മുഖത്ത് നാണവും ചമ്മലും കൂടിക്കുഴഞ് വല്ലാത്തൊരു

ഭാവമായിരുന്നു. ആകെ ചുവന്നു തുടുത്തുള്ള ആ നില്പ് കണ്ടിട്ടെന്റെ ചുണ്ടിലൊരു ചിരി വിടർന്നു. അത് കണ്ടതും മുഖവും വെട്ടിച്ച് പെണ്ണ് വീണ്ടും ആ കസേരയിലേക്കിരുന്നു. എനിക്ക് വീണ്ടും ക്രിമികടി. ഞാനും തൊട്ടടുത്ത സീറ്റിലേക്കിരുന്നു.

അതേയ്... എന്തായാലും നാറി... ബാ നമ്മക്ക് ബാക്കീം കൂടി കഴിക്കാം..

ദെ എന്റെ കയ്യീന്ന് മേടിക്കാതെ പൊക്കോട്ടോ അവിടുന്ന്...

ഹി ഹി ഹീ...

ഓ വേണൊങ്കി മതി. ഞാനല്ലല്ലോ പിടിച്ചിരുത്തിയത്...???!!!

ദേ...

💬 Comments

View all comments