0%

Chapter Title : രണ്ടാം വരവ് [നവവധു 2] ഭാഗം 4 [JO] [ക്ലൈമാക്സിലേക്ക്]

Author : JO Read All Parts 2.7K

അമ്മയാണ്. വരവ് കണ്ടാലറിയാം എന്തോ കുനിഷ്‌ട്ടും കൊണ്ടുള്ള വരവാണ്.

നീയെന്നാടാ അവക്കൊന്നും മേടിക്കാത്തത്???...

അതിന് മേടിച്ചാ എന്തേലും ഇടണ്ടേ...??? ചുമ്മാ കാശു കളയുവാന്നും പറഞ്ഞ് കുറ്റോം... ഞാനറിഞ്ഞോ ഇന്നിവിടെക്കിടന്നു ഭദ്രകളിതുള്ളുമെന്ന്..???!!

എടാ പെണ്ണുങ്ങളങ്ങനെയൊക്കെയെ പറയൂ... എന്നാലും കിട്ടിയില്ലെങ്കി കാട്ടിക്കൂട്ടുന്നത് നീ കണ്ടല്ലോ... അതൊന്നും കൊതികൊണ്ടല്ല, അതാ സ്നേഹം കൈവിട്ടുപോകുമെന്നുള്ള പേടികൊണ്ടാ... ആ മാലയൊന്നും വേണ്ട, ഒരു കടലമുട്ടായിയെങ്കിലും കിട്ടാത്തതിന്റെ സങ്കടാ അതിന്. ഒന്നുവില്ലേലും കെട്ടിയ പെണ്ണല്ലേടാ....

അയ്യട... ഇന്നെന്നാ അമ്മായിയമ്മക്ക് മരുമോളോടിത്ര ച്നേഹം...??? പുതിയ സാരിവല്ലോം വാങ്ങിത്തരാന്ന് പറഞ്ഞോ...???

പോട...

പിന്നെന്നാ ഇന്നിത്ര സ്നേഹം???

ഏയ്... രണ്ടുപേർക്കും ഒരുപോലെയല്ലേടാ നമ്മള് ഇത്രെംനാളും മേടിച്ചോണ്ടിരുന്നെ...ഇപ്രാവശ്യം എന്റെ കൊച്ചിനുമാത്രം മേടിച്ചില്ലല്ലോന്നോർത്തപ്പോ എന്തോ ഒരു വെഷമം. ശോ... ഏത് നേരത്താണോ എനിക്ക് ചോദിക്കാനും തോന്നിയത്...

എന്നത് ചോദിക്കാൻ...???

ഞാനറിഞ്ഞോ നീ അവക്കൊന്നും മേടിക്കാതെയാ വന്നതെന്ന്... എന്നേലും മേടിച്ചുകാണൂന്നു കരുതിയാ ജോക്കുട്ടൻ മേടിച്ചോണ്ടു വന്നതിങ്ങെടുതോണ്ട് വന്നെടീന്ന് പറഞ്ഞേ... ഒന്നും മേടിച്ചോണ്ടു വന്നില്ലമ്മേന്നും പറഞ്ഞ് പരാതി പറഞ്ഞോണ്ടിരിക്കുമ്പഴാ അച്ചുവാ നെക്ലേസും എടുത്തോണ്ട് വന്നത്... എന്റടാ ആ സമയത്താ മുഖവൊന്നു കാണണവാരുന്നു...

ആഹാ... അപ്പ എനിക്കിട്ട് പാര വെച്ചിട്ടാണല്ലേ ഇവിടിരുന്നു സെന്റിയടിക്കുന്നെ...???

ഞാനറിഞ്ഞോ നീയിമ്മാതിരി പണി കാണിക്കൂന്ന്...

ആഹാ വല്ലാത്ത സങ്കടവാണെങ്കിലെ മോളൊരു ഒന്നൊന്നരലക്ഷം രൂപയിങ് തന്നേ... നാളെത്തന്നെ മരുമോൾക്കും മേടിച്ചു കൊടുത്തേക്കാം...

അയ്യട... തന്നത്താനങ്ങു മേടിച്ചേച്ചാ മതി... നാണവില്ലല്ലോടാ പെണ്ണുംപിള്ളക്കു സാമാനം മേടിക്കാൻ അമ്മേടെ മുന്നീ കൈനീട്ടാൻ...

ഓ അല്ലേലാര്‌ മേടിക്കൂന്നറിഞ്ഞൂടാ... എനിക്കറിയാം എന്റെ പെണ്ണിന് മേടിച്ചുകൊടുക്കാൻ...

ഉം... കൊറേ കൊടുപ്പ് കൊടുക്കും...

ആ അത് നമ്മക്ക് കാണാം...

ആ കാണാം...

അല്ല ശ്രീമതിയെ

💬 Comments

View all comments