0%

Chapter Title : രണ്ടാം വരവ് [നവവധു 2] ഭാഗം 4 [JO] [ക്ലൈമാക്സിലേക്ക്]

Author : JO Read All Parts 2.7K

പറഞ്ഞുവിട്ടിട്ട് ശ്രീമാൻ എന്തിയെ???

ആ അവിടെങ്ങാനും കാണും... അതിനി ലോകകാര്യം മൊത്തം പറഞ്ഞു തീർന്നിട്ടല്ലേ വരൂ... നീയൊരു കാര്യം ചെയ്യ്... എന്നെയൊന്നു കൊണ്ടാക്കിത്താ... അച്ഛൻ എപ്പഴേലും വരട്ടെ...

പിന്നെ.... എന്നേക്കൊണ്ടേങ്ങും വയ്യ... വേണേങ്കി ഇവിടെവിടേലും കെടക്ക്...

എടാ ആ പശും കോഴീമൊക്കെ പട്ടിണിയാ...

പിന്നെ ഈ പാതിരാത്രിക്കല്ലേ അമ്മയിനി അതിനെ തീറ്റാൻ പോകുന്നേ... വേണേ ഇവിടെവിടേലും കേറിക്കിടക്കാൻ നോക്ക്... ഞാനേ എന്റെ പെമ്പ്രന്നോതീടെ പിണക്കവൊന്നു മാറ്റാൻ നോക്കട്ടെ... ഇല്ലെങ്കിലെനിക്കിന്നു കിടക്കപ്പൊറുതിയുണ്ടാവില്ല...

ആ ദേ അച്ഛൻ വന്നു... എന്നാപ്പിന്നെ ഞങ്ങള് പോയെക്കുവാ... നീ രാവിലെ എങ്ങോട്ടേലും പോകുവോ...???

ഉം... എന്നാ???

അല്ലാ ഷോപ്പീന്നാ പെങ്കൊച്ചു വിളിച്ചാരുന്നു... നിന്നെ വിളിച്ചിട്ട് കിട്ടീല്ലന്നോ ഏതാണ്ട് ഫയൽ ചെയ്യണോന്നും പറഞ്ഞാരാണ്ട്‌ വിളിച്ചൂന്നോ... ആ ഏതാണ്ട് പറയുന്ന കേട്ട്... വേണേ വിളിച്ചു ചോദിക്ക്...

ആ ഇനിയീ പാതിരാത്രിക്കല്ലേ... രാവിലെ ഏതായാലും ഷോപ്പിലൊന്നു പോണം... അപ്പ നോക്കാം...

ആ എന്നാപ്പിന്നെ ഞങ്ങള് ഇറങ്ങിയെക്കുവാ... അവളെ നോക്കീട്ട് കണ്ടില്ല... മുഖവും വീർപ്പിച്ചിരിക്കാണ്ട് എന്തേലും എടുത്തു തിന്നിട്ട് കിടക്കാൻ പറ... അത്താഴപ്പട്ടിണി കെടക്കാതെ...

ആ വേണേ വന്ന് തിന്നോളും... ഇല്ലെങ്കിൽ അവിടെ വീർപ്പിച്ചോണ്ടിരിക്കട്ടെ...

അല്ലേലും നിന്നോട് പറഞ്ഞ എന്നെ പറഞ്ഞാ മതി...

ആ എന്നാപ്പിന്നെ രണ്ടുംകൂടി പതുക്കെ വിട്ടോ... ആ പിന്നേ... വല്ല പ്രേതത്തിനേം വഴീക്കണ്ടാ ഒന്നും ചെയ്യണ്ടാട്ടോ... പാവങ്ങള്...

ആ നിന്നെ സഹിക്കുന്ന ഞങ്ങടെ നേർക്കിനി ഏത് പ്രേതം വരാനാ...

ഉവ്വുവ്വേ... ഇപ്പ കെട്ടിയോനും കെട്യോളും ഒറ്റക്കെട്ട്...

ഞങ്ങള് ഒറ്റക്കോ പെട്ടക്കോ കെട്ടിക്കൊള്ളാം... നീ നിന്റെ പാട് നോക്ക്...

ആ അല്ലേലും ഞാൻ പോകുവാ... ജീവനോടെയുണ്ടെങ്കി നാളെ

💬 Comments

View all comments