0%

Chapter Title : രണ്ടാം വരവ് [നവവധു 2] ഭാഗം 4 [JO] [ക്ലൈമാക്സിലേക്ക്]

Author : JO Read All Parts 2.7K

ദേഹത്തേക്ക് കൂടുതൽ അടുക്കാൻ ശ്രമിച്ചപ്പോ ശക്തിയായെന്റെ തല തള്ളിയകറ്റി.

എന്നാ... എന്നാ ഇങ്ങോട്ട് പോന്നത്??? അവൾടെ കൂടെയങ്ങു കെടന്നോളാമ്മേലാരുന്നോ???

അയ്യോ... അങ്ങനെ കിടക്കാൻ പറ്റ്വോ??? എന്റെ പെണ്ണിവിടല്ലേ??? ഇവിടെ വന്നാലല്ലേ എനിക്കുള്ളത് കിട്ടൂ...

ചോദിക്കാൻ മേലാരുന്നോ??? എനിക്കുള്ളതൊക്കെ അവക്കുമുണ്ടാരുല്ലോ...

ഛേ... പറഞ്ഞപോലെ ശെരിയാണല്ലോ...!!! വെറുതെ ഇവിടെവന്ന് ഈ പൂതനയുടെ ഇടി കൊള്ളുന്നതിലും ഭേദം അവളോട് ചോദിച്ചാ മതിയായിരുന്നു... ഇനിയിപ്പോ എങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ???!!!

ദേ... ചേച്ചി ചീറിക്കൊണ്ടെന്തോ പറയാൻ വന്നത് പെട്ടന്ന് നിർത്തി. ഒന്നിളക്കാൻ വേണ്ടി പറഞ്ഞത് കൊള്ളേണ്ടിടത്തു തന്നെ കൊണ്ടെന്നെനിക്കു മനസ്സിലായി.

എടീ പോത്തെ... നീയെന്നാത്തിനാന്നെ ഈക്കിടന്നു തുള്ളുന്നെ???

പിന്നെ...??? രാത്രീ കേറിവന്നു കൊഞ്ചാൻ മാത്രം ഞാൻ... അല്ലാത്തപ്പോ മൊത്തം അവള് അല്ലേ .... എന്നേലും മേടിച്ചാ അതവൾക്ക്... ഞാൻ... ഞാനൊരു പൊട്ടി...

ദേ ഒറ്റച്ചവിട്ടു വെച്ചുതന്നാലുണ്ടല്ലോ... നീയല്ലേടീ മറ്റവളെ അവൾക്ക് മാല മേടിക്കണമെന്നും പറഞ്ഞെന്നെ വിളിച്ചുപറഞ്ഞത്???

എന്നുവെച്ച്...??? അതിന്നു മേടിച്ചോണ്ടുവരാൻ ഞാമ്പറഞ്ഞോ??? അവക്ക് മാത്രം മേടിക്കാൻ ഞാമ്പറഞ്ഞോ??? അത് നേരെ അവൾടെ കൈയ്ക്കൊണ്ട് കൊടുക്കാൻ ഞാമ്പറഞ്ഞോ???

അമ്പടി കുശുമ്പിപ്പാറൂ... അപ്പ അവൾക്ക് കൊടുത്തതിന്റെ കുശുമ്പാണല്ലേ നിനക്ക്??? അല്ലാതെ നിനക്ക് കിട്ടാഞ്ഞിട്ടല്ല...!!!

ചേച്ചി ഒരുനിമിഷം എന്റെ മുഖത്തേക്ക് നോക്കിക്കിടന്നു. എന്നിട്ടൊരേങ്ങലോടെ എന്റെ നെഞ്ചിലേക്ക് വീണു.

ഏയ്... ടീ... എന്നാ പറ്റിയെ??? ഞാൻ ചുമ്മാ പറഞ്ഞതല്ലേടീ...???!!!

സത്യാ... അവക്ക്... അവക്ക് അവക്ക് മാത്രം വല്യമാലയില്ലാന്നു പറഞ്ഞപ്പോ ഞാൻ... ഞാൻ അത് പറഞ്ഞൂന്നുള്ളത് നേരാ... പക്ഷേങ്കി... നീ... നീ അവൾക്ക് മാത്രം മേടിച്ചിട്ട് എനിക്ക് മേടിക്കാതെ വന്നപ്പോ... നിനക്ക്... നിനക്കവളോടാ എന്നെക്കാളിഷ്ടവെന്നവള് പറഞ്ഞപ്പോ... ന്റെ... എന്റെ ചങ്ക് പൊട്ടിപ്പോയി

💬 Comments

View all comments