Chapter Title : രണ്ടാം വരവ് [നവവധു 2] ഭാഗം 4 [JO] [ക്ലൈമാക്സിലേക്ക്]
ജോക്കുട്ടാ... എനിക്ക്... എനിക്ക് സഹിക്കാൻ പറ്റിയില്ലടാ...
തകർത്തു കളയുന്ന ഡയലോഗ്. ചേച്ചിയെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ഞാൻ പകച്ചു. എന്ത് പറഞ്ഞാലും ആ സങ്കടത്തിന് പകരമാവില്ലാന്നുറപ്പായതിനാൽ ഞാൻ വെറുതെ കിടന്നുകൊടുത്തതെയുള്ളു.
നീ എന്റെയാ... ന്റെ മാത്രവാ... എന്റെ ജോക്കുട്ടനാ...
ചേച്ചി പിറുപിറുത്തുകൊണ്ടെന്നെ വരിഞ്ഞുമുറുക്കി. ചേച്ചിയുടെ സ്വരം വല്ലാതെ ഇടറിയത് ഞാനറിഞ്ഞു. അച്ചുവിന്റെ വർത്താനം ചേച്ചിയെ എത്ര വേദനിപ്പിച്ചെന്നു ആ വാക്കുകളിൽ നിന്ന് വ്യക്തമായിരുന്നു.
പോട്ടഡീ ചേച്ചീ... അവള് നിന്നെ മൂപ്പിക്കാൻ വെറുതെ പറയുന്നതല്ലേ... നിനക്കറിഞ്ഞൂടെ എന്നെ...??? നീ കഴിഞ്ഞല്ലേടീ എനിക്കവരെല്ലാമുള്ളു???
ആണോ...???
അല്ലെ...???
എന്നാലും...
ദേ ഒറ്റയെണ്ണം വെച്ചുതന്നാലുണ്ടല്ലോ... മര്യാദക്ക് കെടന്നുറങ്ങേടീ...
അയ്യട... അതങ്ങു പള്ളീപ്പോയി പറഞ്ഞേച്ചാ മതി. അവൾക്ക് മേടിച്ചപോലെ എനിയ്ക്കൂടി മേടിച്ചിട്ട് മതി ഈ കെട്ടിപ്പിടിതോം പുന്നാരോമൊക്കെ...
എന്നെ തള്ളിമാറ്റി ചാടിയെണീറ്റ് ലൈറ്റിട്ടിട്ട് പെണ്ണ് എന്നെനോക്കി പറഞ്ഞു. എന്നെക്കൊണ്ട് സമ്മതിപ്പിക്കാനുള്ള അടവാണെന്നു മനസ്സിലായെങ്കിലും ഞാനത് കാര്യമായെടുത്തില്ല.
അതൊക്കെ മേടിക്കാം... നീയിങ് വാടീ ചക്കരെ... അല്ലെങ്കിൽ അച്ചുവാ മാല നിനക്ക് തന്നേക്കാവെന്നു പറഞ്ഞിട്ടുണ്ട്. പോയി മേടിച്ചോ... എന്നിട്ട് ബാ...
നിന്റെ മറ്റവൾക്ക് കൊണ്ടുകൊടുത്തേച്ചാ മതി... എനിക്ക് വേറെ മേടിച്ചു തന്നാ മതി.
എന്നാ അങ്ങനെ... മേടിച്ചു തരാന്നെ... നീയിങ് ബാ പെണ്ണേ...
അയ്യട... എന്നാ ആദ്യമത് മേടിച്ചു തന്നിട്ട് മതി...
ദെ പെണ്ണേ കളിക്കല്ലേ... മര്യാദക്ക് വന്നോ ഇങ്ങോട്ട്...
നാളെ ഞാൻ പറയുന്നത് എനിക്ക് മേടിച്ചുതരുവോ...
നാളെയോ...??? എന്റെ കയ്യീ കാശില്ലടീ...
ആഹാ... അവൾക്ക് മേടിക്കാൻ കാശൊണ്ട്... എനിക്ക് മേടിക്കാൻ ഇല്ലാല്ലേ... ങാഹാ.. കാണിച്ചുതരാം ഞാൻ. എന്നാലേ അത് മേടിച്ചു തന്നിട്ട് മതി മോന്റെ പുന്നാരം..
അയ്യോ
💬 Comments
View all comments