0%

Chapter Title : രണ്ടാം വരവ് [നവവധു 2] ഭാഗം 5 [JO]

Author : JO Read All Parts 1.6K

തുളസിക്കതിരും ചൂടി കസവുസാരിയുടുത്തുനിൽക്കുന്ന ആ രൂപമല്ലാതെ മറ്റെന്തു കണിയാണ് ഞാൻ കാണേണ്ടത് ??? !!!

ആദ്യത്തെ അമ്പരപ്പ് മാറിയപ്പോൾ പിന്നെ കള്ളപ്പരിഭവമായി. വേണ്ടാതീനം കാണിച്ചതിന് കുറ്റം പറച്ചിലായി... പരിഭവം മാറ്റാനുള്ള കണി എന്തെന്ന് ചെവിയിൽ പറഞ്ഞപ്പോ കപടദേഷ്യമായി... കള്ളപ്പിണക്കമായി..... നുള്ളലായി... ആഹാ... വിഷുദിനം രാവിലേ അടിപൊളി.

ഉം... നടക്ക് ... കണി കാണാം...

ഞാൻ കണ്ടല്ലോ..

നടക്ക് ജന്തു അങ്ങോട്ട്...

മുഖത്തെ സന്തോഷം അത്രക്കങ്ങോട്ടു പ്രകടമാക്കാതെ പെണ്ണെന്നെ പൂജാമുറിയിൽ കൊണ്ടുപോയി കണി കാണിച്ചു. ഞാൻ വേറെ കാണികണ്ടൂന്നറിഞ്ഞത് കൊണ്ടാണോന്നറിയില്ല കൃഷ്ണന്റെ മുഖത്തൊരു സന്തോഷക്കുറവ്. ആ സങ്കടം രണ്ടു വിഷുവട കൂടുതൽതിന്ന് പരിഹരിക്കാമെന്ന് കരുതി മുറിയിലേക്ക് തിരിച്ചുപോന്നു.

ഉം... വേഗം പോയി പല്ലുതേച്ചു കുളിച്ചിട്ടുവാട്ടോ.. ഞാൻ അപ്പോഴ്ത്തേനും പോയി ചായ എടുത്തോണ്ട് വരാവേ...

എന്നെ കുളിമുറിയിലേക്ക് തള്ളിവിട്ടിട്ട് മുറിവിട്ടുപോകാൻ നോക്കിയ പെണ്ണിനെ ഞാൻ പിടിച്ചു നിർത്തി. എന്താണെന്ന മട്ടിൽ പെണ്ണെന്റെ കണ്ണിലേക്ക് നോക്കി.

കണി മാത്രം പോരല്ലോ... കൈനീട്ടം കിട്ടിയില്ല...

അതിന് കെട്യോള് കെട്യോനല്ല കൈനീട്ടം കൊടുക്കുന്നെ... കെട്യോൻ കെട്യോൾക്കാ...

ആയിക്കോട്ടെ. പക്ഷേങ്കില് മുതിർന്നവര് കുട്ടികൾക്ക് കൊടുക്കണമെന്നാണല്ലോ പ്രമാണം. ഇവിടിപ്പോ മൂത്തത് നീയല്ലേ... അതുകൊണ്ട് തൽക്കാലം ഇങ്ങോട്ടെട്...

ചേച്ചി ചുറ്റുപാടുമൊന്നു നോക്കി. എന്നിട്ട് കെട്ടിപ്പിടിച്ച് എന്റെ മുഖം ഒരു വശത്തേക്കാക്കി കവിളിൽ അമർത്തിയൊരു ചുംബനം. എന്നിട്ട് പിടിവിട്ട് എന്നെ നോക്കി ചെറുനാണത്തോടെയൊരു ചോദ്യം:

മതിയോ കൈനീട്ടം...???

കൈനീട്ടമായി സ്വർഗ്ഗം കിട്ടിയത്പോലായിപ്പോയി. കെട്ടിപ്പിടിച്ചൊരു കടി കൊടുക്കാൻ തോന്നിപ്പോയി. ചോദിക്കാതെ ഉമ്മ കിട്ടിയതിനല്ല, ഞാൻ മനസ്സിൽ കണ്ടത് പെണ്ണ് മാനത്തു കണ്ടതിന്. പക്ഷേ വീണ്ടും മറ്റൊരു കുസൃതിയാണ് മനസ്സിൽ വന്നത്. ഒന്നും

💬 Comments

View all comments