0%

Chapter Title : രണ്ടാം വരവ് [നവവധു 2] ഭാഗം 5 [JO]

Author : JO Read All Parts 1.6K

പെണ്ണ് ആരോടെന്നില്ലാതെ പിറുപിറുത്തു.

അത് ഇപ്പഴാണോ മനസ്സിലായേ??? നിന്നെ ഞാൻ തട്ടും... എന്നിട്ട് റോസിനെ കെ... യ്യോ...

ചേച്ചിയെ ചൊടിപ്പിക്കാൻ തുടങ്ങിയ ഡയലോഗ് പറഞ്ഞു തീരുംമുന്നേ എന്റെ നിലവിളിയുയർന്നു. അത് അതികം പുറത്തുകേൾക്കാതെ എന്റെ വാ പൊത്തിക്കൊണ്ട് എന്റെ നെഞ്ചിലേക്ക് പെണ്ണിന്റെ പല്ലുകൾ കൂടുതൽ ആഴ്ന്നിറങ്ങി. എന്റെ കണ്ണ് നിറഞ്ഞുപോയി. അത്രക്ക് ശക്തിയിലായിരുന്നു കടി. ചേച്ചിയെ വലിച്ചുമാറ്റാൻ പോലും കഴിയാത്ത വേദന. ആ മുഖത്ത് പിടിച്ചു വലിക്കുമ്പോൾ മാംസം പറിഞ്ഞുപോകുന്ന വേദന. അവസാനം ആ മുഖം മാറുന്നത് വരെ സഹിക്കേണ്ടി വന്നു.

നീ... നീ അവൾടെ കാര്യം പറയുമല്ലേ...??? അവളെ കെട്ടണമല്ലേ...???

ചേച്ചി മുഖമുയർത്തിയെന്നെ നോക്കിക്കൊണ്ട് കൈചൂണ്ടി ചീറി. എന്റെ കണ്ണ് തള്ളിപോയി. അതിനാണോ ഇത്???!!! വേറൊന്നും പറയാതെ പെണ്ണ് എന്റെ ദേഹത്തു നിന്നും മാറി കട്ടിലിന്റെ അങ്ങേത്തലക്കലേക്ക് നീങ്ങിക്കിടന്നതു കൂടി കണ്ടപ്പഴേ സംഗതി കൈവിട്ടുപോയെന്നെനിക്കു മനസ്സിലായി. ഒന്ന് മൂപ്പിക്കാൻ പറഞ്ഞതാണ്. ഇത്രക്ക് ഫീലാകുമെന്നോർത്തില്ല. എന്തായാലും പിണക്കം മാറ്റാതെ പറ്റൂല്ലല്ലോ. ഞാൻ നിരങ്ങിനീങ്ങി വീണ്ടുമാ ദേഹത്തോടൊട്ടി. എന്റെ സമീപ്യമറിഞ്ഞിട്ടും പെണ്ണനങ്ങിയില്ല. പക്ഷേ കെട്ടിപ്പിടിക്കാൻ ശ്രമിച്ചതും കൈ തട്ടിയെറിഞ്ഞു. മറുവശത്തേക്ക് തിരിഞ്ഞുകിടന്നതിനാൽ ആ മുഖം കാണാനും പറ്റുന്നില്ല.

അയ്യേ... പെണങ്ങിയോഡീ ചേച്ചീ നീ...???

ചേച്ചിയുടെ വയറിലേക്ക് ബലമായികൈചുറ്റി പിന്നിൽ നിന്നാ കഴുത്തിലേക്കും മുഖത്തേക്കുമായി എന്റെ മുഖം പൂഴ്ത്തിക്കിടന്നുകൊണ്ട്‌ ഞാൻ ചോദിച്ചു. ഒന്നും പറയാതെ അനങ്ങാതെയുള്ള കിടപ്പായിരുന്നു അതിനും മറുപടി.

ഛേ... ഞാനൊരു തമാശ പറഞ്ഞതല്ലേടീ... അതിനിത്ര പിണക്കം വേണോ???

തമാശയോ??? ഇതാ തമാശാ??? ഞാനൊരായിരംവട്ടം പറഞ്ഞിട്ടുള്ളതല്ലേ ആ ശവത്തിന്റെ കാര്യം പറയരുതെന്ന്??? അതെങ്ങനാ പഴേ കാമുകീനെ മറക്കാൻ പറ്റൂലല്ലോല്ലേ...???

💬 Comments

View all comments