Chapter Title : രണ്ടാം വരവ് [നവവധു 2] ഭാഗം 5 [JO]
ഇപ്പഴും അവളെ കെട്ടണോന്നല്ലേ ആഗ്രഹം...??? എനിക്കറിയാം...
വെട്ടിത്തിരിഞ്ഞതും ഒറ്റ ചീറലായിരുന്നു. കണ്ണൊക്കെ നിറഞ്ഞിരുന്നെങ്കിലും വല്ലാത്തൊരു മൂർച്ചയായിരുന്നു ആ സ്വരത്തിന്. ആ ഉള്ളിലെ എന്നൊടുള്ള സ്നേഹവും റോസിനോടുള്ള ദേഷ്യവുമെല്ലാം ഒറ്റ വരിയിൽ പെണ്ണ് പറഞ്ഞുതീർത്തു. ഒരു നിമിഷം ഒന്ന് പകച്ചെങ്കിലും അടുത്ത നിമിഷം എന്റെ സർവ നിയന്ത്രണവും പോയി. പിന്നെ കലി വരാതിരിക്കുവോ??? നമ്മക്കൊരു തെറ്റ് പറ്റിയാലതിന് കോപ്പിലെ വർത്താനമാണോ പറയേണ്ടത്???
മൈരുവർത്താനം പറഞ്ഞാലുണ്ടല്ലോ... ങ്ഹാ... പെണ്ണേ... നീ മേടിക്കുവേ...
ആഹാ കൊള്ളുന്നുണ്ടല്ലേ...??? ഇതുപോലെ തന്നാ ബാക്കിയുള്ളവരോട് പറഞ്ഞാലും..
ഒറ്റ ഡയലോഗിൽ എന്റെ നാവിറങ്ങിപ്പോയി. എന്ത് പറയണമെന്നറിയാതെ ആ മുഖത്തേക്ക് നോക്കിക്കിടന്നു. പെണ്ണിനന്നിട്ടും വല്യ കൂസലൊന്നുമില്ല. പഴയപടി തിരിഞ്ഞങ്ങു കിടന്നു. ഉറങ്ങാനല്ല, കപടദേഷ്യം കാണിക്കാൻ. അല്ലെങ്കിൽ ഇതൊരു കാരണമാക്കി എന്തോ ഒന്ന് സാധിച്ചെടുക്കാൻ. ഈ തലയണമന്ത്രമെന്നു പറയുന്നത് എന്താണെന്ന് ഇങ്ങനെയുള്ള സന്ദർഭങ്ങളിലാണ് ഞാനറിയുന്നത്. എന്തായാലും എന്നാപ്പിന്നെ അങ്ങനെയാവട്ടെ എന്ന മട്ടിൽ ഞാനും കുറേനേരം കിടന്നു. പക്ഷേ എന്തുചെയ്യാം.. ഉറക്കം വരണ്ടേ... ഒന്നാമത് ആദ്യം വന്ന ഉറക്കം പോയതാണ്. ഇനി ഉറങ്ങണമെങ്കിൽ നേരംപിടിക്കും. അഥവാ ഉറങ്ങണമെങ്കി പെണ്ണിന്റെ പിണക്കം മാറ്റുകയും വേണം. നിങ്ങളുദ്ദേശിക്കുന്ന പോലെ ദുരുദ്ദേശം കൊണ്ടൊന്നുമല്ല; ഉറങ്ങാനാ ജന്തു സമ്മതിക്കില്ല എന്നത് തന്നെ !!!. എന്തായാലും അവസാനം സഹികെട്ട് വീണ്ടും ഞാൻ പെണ്ണിനോട് പറ്റിക്കൂടി.
എന്തോ ഒപ്പിക്കാനുള്ള അടവാണീ കാണിക്കുന്നതെന്ന് മനസ്സിലായി.. പറഞ്ഞോ എന്താ കാര്യം... ???
പറയട്ടെ ..??? (പെണ്ണ് തിരിഞ്ഞുവന്നത് ഭയങ്കര ഉത്സാഹത്തോടെയാണ്)
ങേ... അപ്പൊ അതുതന്നെയാരുന്നല്ലേടീ ഉദ്ദേശം ???
അതേ.... എന്താ പറ്റില്ലേ ??? അല്ല പറ്റില്ലെങ്കി പറഞ്ഞോ... എനിക്കീ വീട്ടിൽ എന്തെങ്കിലും വിലയുണ്ടോന്നറിയണമല്ലോ...
💬 Comments
View all comments