Chapter Title : രണ്ടാം വരവ് [നവവധു 2] ഭാഗം 5 [JO]
അതോ ഇനി കാമുകി...
വേണ്ടാ... എന്താണെന്ന് വെച്ചാ പറഞ്ഞു തുലച്ചോ... (ചേച്ചി പറഞ്ഞു തുടങ്ങിയത് മുഴുമിപ്പിക്കാൻ നിൽക്കാതെ ഞാൻ ഇടക്കുകയറി. വീണ്ടും റോസിനെക്കുറിച്ചു കേൾക്കാൻ എനിക്ക് താൽപ്പര്യമില്ലായിരുന്നു എന്നതാണ് സത്യം. അല്ല അത് അറിഞ്ഞുകൊണ്ട് തന്നെ പെണ്ണിന്റെ സൈക്കോളജിക്കൽ മൂവ്‌മെന്റ് ആയിരുന്നു അത്. അറ്റകൈ പ്രയോഗം. അല്ലെങ്കിൽ തലപോയാലും പെണ്ണ് മിണ്ടില്ലാത്ത കാര്യമാണ് റോസിനിക്കുറിച്ചുള്ളത് )
അങ്ങനെ വഴിക്ക് വാ മോനെ ദിനേശാ... മര്യാദക്ക് എനിക്ക് മുമ്പേ പറഞ്ഞത് മേടിച്ചുതന്നോണം. അല്ലെങ്കിൽ ഞാൻ ഇനീം പറയും.
നീ പക പോക്കുവാണല്ലേടീ... ???
ആം... ഈ ആരതി ഒന്ന് തീരുമാനിച്ചാൽ അത് നേടിയിരിക്കും. ഹി ഹി ഹീ...
എന്നെയൊന്നിളിച്ചു കാണിച്ച പെണ്ണിനെ ഞാൻ ആ ചിരി അതികം ഇഷ്ടപ്പെടാത്ത മട്ടിൽ ഒന്നുനോക്കി. അത് നോക്കി ഒരുനിമിഷം കിടന്നിട്ട് ചേച്ചി എന്നോട് പറ്റിച്ചേർന്നു. എന്നിട്ട് കൊച്ചുകുട്ടികൾ മുട്ടിയുരുമ്മി കിടക്കുമ്പോലെ, ഒരു കാലെടുത്തന്റെ തുടയ്ക്ക് മുകളിലൂടെയിട്ട് കൈകൊണ്ടെന്നെ ചുറ്റിപ്പിടിച്ചു. ഞാൻ സംശയഭാവത്തിൽ പെണ്ണിനെ തുറിച്ച് നോക്കി.
ഇത്രക്കങ്ങോട്ടു നോക്കി പേടിപ്പിക്കേണ്ട.... മനസ്സോണ്ടെങ്കി മാത്രം മേടിച്ചു തന്നെച്ചാ മതി. ഹോ ഇതുപോലൊരു സാധനം..
ഇല്ലാ... മനസ്സില്ലാ.. മേടിച്ചു തന്നിട്ടെന്നാത്തിനാ കെട്ടിപ്പൂട്ടി വെക്കാനല്ലേ ??? ഒരു സ്വർണ്ണക്കട മൊത്തമൊണ്ടല്ലോടീ പെട്ടിക്കാത്ത്. ഇടുവേമില്ല ആർക്കും കൊടുക്കുവേമില്ല. നിനക്കിനി ഒരു കോപ്പും മേടിച്ചു തരുന്നില്ല. ചുമ്മാ കാശ് കളയാനായിട്ട്.
ഇത് ഞാൻ ഇട്ടോളാം...
നീ കോപ്പിടും. ഇങ്ങനെതന്നെയല്ലേ എല്ലാ തവണയും പറയുന്നത്??? മാല മേടിച്ചപ്പഴും കമ്മല് മേടിച്ചപ്പോഴുമൊക്കെ ഇതുതന്നെയായിരുന്നു ഡയലോഗ്.
അ... അതുപിന്നെ.. അതൊക്കെ ഞാൻ ഇടാറുണ്ട്.
നൊണ പറഞ്ഞാലൊണ്ടല്ലോ... ങ്ഹാ...
നൊണയല്ല .. സത്യം.
ഓഹോ
💬 Comments
View all comments