0%

Chapter Title : രണ്ടാം വരവ് [നവവധു 2] [അവസാന ഭാഗം] [JO]

Author : JO Read All Parts 5K

ആ ചിരീം കളീം ... എനിക്കറിയാം. എന്നെത്തന്നെയാ...

എന്റെ പൊന്നോ... സമ്മതിച്ചു. നിന്നെത്തന്നെയാ ഓർത്തത്. പക്ഷേങ്കിലെ അത് ചിരിച്ചപ്പഴല്ല, ഞാനേ... നമ്മടെ റോസിനെക്കുറിച്ചാലോചിക്കുവാരുന്നെ... അവൾടെയാ ചിരീം കളീം... ഹോ... ഫസ്റ്റ്നൈറ്റ് വരെ ആയതാരുന്നു. അപ്പഴാ പെട്ടന്ന് നിന്റെയീ തിരുമോന്ത ഓർമ വന്നത്. അപ്പഴേ ഞെട്ടിയെണീറ്റു. അങ്ങനെ നോക്കുമ്പോ...

പട്ടീ... (പറഞ്ഞു തീർന്നില്ല. അതിനു മുമ്പേ അടി വീണിരുന്നു. തമാശ പറഞ്ഞതാണെന്നു പറയാൻ കൂടി സമയം കിട്ടിയില്ല. അതിനുമുന്നെ കിട്ടാനുളളത് മൊത്തം ഞാൻ വാങ്ങിച്ചുകൂട്ടിയിരുന്നു. ഒരു രോഗിയാണെന്ന പരിഗണന പോലുമില്ലാതെ പെണ്ണെന്നെ പഞ്ഞിക്കിട്ടു.)

നിർത്ത്... നിർത്ത്... നിർത്തോ... എന്റെ പൊന്നേ ഞാൻ ചുമ്മാ പറഞ്ഞതാ... (അവസാനം ഗത്യന്തരമില്ലാതെ പെണ്ണിന്റെ കൈപിടിച്ച് കെഞ്ചേണ്ടി വന്നു.)

ഇനി പറയുവോ... ??? പറയുവോന്ന്...

ഇല്ലെന്റെ പൊന്നേ...

ഉം... അങ്ങനെ വഴിക്ക് വാ... ഉം... ഇനി സത്യം പറ... എന്നെക്കുറിച്ചല്ലേ ഓർത്തെ... ???

അതെയെന്റെ പൊന്നോ... ഹോ എന്നാ ഇടിയാടീ മഹാപാപീ നീ ഇടിച്ചത്. എന്റെ പൊറം പൊളിഞ്ഞുന്നാ തോന്നുന്നെ...

വേണ്ടാതീനം പറഞ്ഞാനീ ഇനീം മേടിക്കും.

വെറുതെയല്ലടി നിന്റെ കാലുരണ്ടും ഒടിഞ്ഞത്... ഇതല്ലേ സ്വഭാവം.

നീ കൊണ്ടോയി ഒടിച്ചതല്ലേ... ഇനി അനുഭവിച്ചോ...

അമ്പടീ... വെറുതേയിരുന്ന എന്നെ സിനിമാ കാണാൻ പോകാം അതുതരാം ഇതുതരാമെന്നൊക്കെ പറഞ്ഞു പ്രലോഭിപ്പിച്ചു കൊണ്ടോയി ഉരുട്ടിയിട്ടിട്ട് കുറ്റം എനിക്കോ... ????

ങാഹാ... ആര് പറഞ്ഞു കൊണ്ടോവാൻ... ??? പെണ്ണുങ്ങള് അങ്ങനെ പലതും പറയും. അതൊക്കെകേട്ട് ചാടാൻ പോയാ ഇങ്ങനെയിരിക്കും.

ഞാൻ കൊണ്ടൊയതല്ലല്ലോ കുറ്റം. നീ സാരി ഉടുത്തതല്ലേ... നിന്നോട് ഞാൻ പറഞ്ഞതല്ലേടീ പലവട്ടം. സാരിത്തുമ്പ് മടക്കിപ്പിടിക്കണം... മടക്കിപ്പിടിക്കണം എന്ന്. എന്നിട്ടിപ്പൊ... ഹും..

💬 Comments

View all comments