Chapter Title : രണ്ടാം വരവ് [നവവധു 2] [അവസാന ഭാഗം] [JO]
ഈ കിടപ്പിന്റെയായിരിക്കും. ഈ ആശുപത്രിയിൽ കിടപ്പ് തുടങ്ങിയിട്ട് ആഴ്ച്ച ഒന്നാവുന്നു. അതിന്റെ ക്ഷീണമെല്ലാമുണ്ട് മുഖത്ത്. വേദനയുടെയും മരുന്നിന്റെയുമെല്ലാം ക്ഷീണം. അതിനെക്കളെല്ലാമേറെ ശെരിക്കൊന്നു കുളിക്കാനോ ഉറങ്ങാനോ കഴിയാത്തതിന്റെ ക്ഷീണം. !!!
ദേ കെടന്നു കിളിക്കാതെ പറയുന്നുണ്ടോ... ??? നേരം കൊറെയായല്ലോ ഉറക്കത്തിൽ കിടന്നുള്ള പിച്ചുംപേയും പറയുന്നത്.. കൂട്ടത്തിൽ ചിരീം കളീം.
ഒന്നുവില്ലെടീ ചേച്ചിക്കുട്ടീ .... (ആ വയറിൽ ചുറ്റിപ്പിടിച്ചു ചേർന്നുകിടന്നുകൊണ്ടു ഞാൻ വീണ്ടും പെണ്ണിനെ ദേഷ്യം പിടിപ്പിച്ചു. ഇങ്ങനെയുള്ള കാര്യങ്ങൾ അത് അപ്പോത്തന്നെ കേട്ടില്ലെങ്കിൽ പെണ്ണിനെന്തോ തലപോണ വിഷയം പോലെയാണ്.)
ദേ മര്യാദക്ക് പറയുന്നൊണ്ടോ... ??? എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ...
ങാഹാ... അത് കൊള്ളവല്ലോ... എന്നാ ഒട്ടും പറയുന്നില്ല.
ശോ... മനുഷ്യനെ വട്ടാക്കാതെയൊന്നു പറ ജോക്കുട്ടാ...
കൊഞ്ചല്ലേ കൊഞ്ചല്ലേ... അതൊന്നും ഏക്കൂല്ല മോളേ...
ഉം... പറ ജോക്കുട്ടാ... (അറിഞ്ഞേ പറ്റൂ എന്ന മട്ടിൽ പെണ്ണ് വീണ്ടും കൊഞ്ചാൻ തുടങ്ങി)
ആഹ. എന്നാപ്പിന്നെ നീ തന്നെ പറ. എന്റെ പെണ്ണിന് എന്തോരം ചിന്താശക്തിയുണ്ടെന്നു ഞാനൊന്നു നോക്കട്ടെ....
ഉം... പറയട്ടെ... (എന്തോ ആലോചിച്ചെടുക്കുന്നതുപോലെ ഒരുനിമിഷം ഇരുന്നിട്ട് പെണ്ണ് പറയണോ വേണ്ടയോ എന്ന മട്ടിലൊന്നു നിർത്തി.)
ഉം... പറാ... (ഞാൻ പ്രോത്സാഹിപ്പിച്ചു)
അത്... അത്... എന്നേക്കുറിച്ചല്ലേ ഓർത്തെ... ???
ആര് പറഞ്ഞു... ???
ആരും പറയണ്ട, എനിക്കറിയാം. എന്നേക്കുറിച്ചാ ഓർത്തേ...
കോപ്പാണ്. ഞാൻ വേറെയെതാണ്ട് ഓർത്താ കിടന്നേ...
അല്ലേ... ചുമ്മാ പറയുവാണെ... എന്നെക്കുറിച്ചുതന്നെയാ ഓർത്തേ...
ബെറ്റോണ്ടോ ???
ആ ബെറ്റ്.
നൂറ് രൂപ... ???
നൂറല്ല അഞ്ഞൂറ് ബെറ്റ് പിടിച്ചാലും എന്നെത്തന്നെയാ ഓർത്തെ...
അതെന്നാടി നിനക്കിത്ര ഉറപ്പ്... ???
അതൊക്കെ എനിക്കറിയാം.
💬 Comments
View all comments