0%

Chapter Title : രണ്ടാം വരവ് [നവവധു 2] [അവസാന ഭാഗം] [JO]

Author : JO Read All Parts 5K

രണ്ടാംവരവ് [നവവധു 2] ഭാഗം 6 ക്ലൈമാക്സ്

Randaam Varavu Navavadhu 2 Climax | Author : JO

Previous Parts


ഇടവേള വന്നതിന് പതിവുപോലെ ക്ഷമിക്കുമല്ലോ. ഈ ഒരധ്യായത്തോടെ നിങ്ങളുടെ ചേച്ചിപ്പെണ്ണും ചേച്ചിപ്പെണ്ണിന്റെ സ്വന്തം ജോക്കുട്ടനും സൈറ്റിനോട് എന്നെന്നേക്കുമായി വിട പറയുകയാണ്. ആദ്യ ഭാഗം പോലെ രണ്ടാംവരവ് എത്തിയില്ലെന്നറിയാം. എങ്കിലും നിങ്ങൾ തന്ന ഈ സപ്പോർട്ടിനും സ്നേഹത്തിനും ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞുകൊണ്ട് രണ്ടാം വരവിന്റെ അവസാന ഭാഗമിതാ...

പെട്ടന്ന് ഞാൻ ഞെട്ടിയുണർന്നു. എവിടെ...??? ചേച്ചിയെവിടെ ??? ചുറ്റും നിറഞ്ഞ ആ രക്തമെവിടെ... ??? ഞാൻ പരിഭ്രാന്തിയോടെ ചുറ്റും നോക്കി. ഇതെവിടെയാണ്... ??? ഏതാണ് ഈ മുറി... ??? ആകെ കിളിപോയി ഞാൻ ചുറ്റുപാടും നോക്കി.

ആ എണീറ്റോ ??? ഉം... ??? എന്താലോചിച്ചു കിടക്കുവാരുന്നു... ???

തൊട്ടടുത്തു നിന്ന് പെണ്ണിന്റെ ശബ്ദം കേട്ടിട്ടാണ് ഞാൻ ആ ഭാഗത്തേക്ക് നോക്കിയത്. തലയിണ കട്ടിലിന്റെ ക്രാസിയിലേക്ക്‌ കയറ്റിവെച്ച് അതിലേക്ക് ചാരിക്കിടക്കുകയാണ് പെണ്ണ്. ചേച്ചിയുടെ സൈഡിൽ ബെഡിന്റെ തൊട്ടടുത്തു സ്ഥാപിച്ചിരിക്കുന്ന സ്റ്റാന്റും അതിൽ തൂങ്ങിയാടുന്ന ഒഴിഞ്ഞ ഗ്ലൂക്കോസുകുപ്പിയും കണ്ടപ്പോഴാണ് സത്യത്തിൽ ഞാൻ സുബോധത്തിലേക്ക് തിരിച്ചു വന്നത്. ഞാൻ ചെറിയൊരു ചിരിയോടെ പെണ്ണിന്റെ നേർക്ക് ചെരിഞ്ഞു കിടന്നു.

ഉം... ??? എന്താ ഒരു കള്ളച്ചിരി... ??? എന്താലോചിച്ചു കിടക്കുവാരുന്നു സാറിതുവരെ ??? ഉറക്കത്തിൽ ചിരീം കളീമൊക്കെ ഉണ്ടാരുന്നല്ലോ... ???

പതിവ് ചിരിയോടെ അതിലേറെ ആകാംഷയോടെയുള്ള ചോദ്യം. ഒന്നും പറയാതെ ഒന്ന് കണ്ണിറുക്കി കാണിച്ചിട്ട് ഞാൻ വീണ്ടുമാ മുഖത്തേക്ക് നോക്കിക്കിടന്നു. പണ്ടത്തെയാ ചിരിയും കളിയുമൊന്നും മാറിയിട്ടില്ലെങ്കിലും ആകെയൊരു ക്ഷീണമാണ് പെണ്ണിന്.

💬 Comments

View all comments