Chapter Title : രണ്ടാം വരവ് [നവവധു 2] [അവസാന ഭാഗം] [JO]
അല്ലെങ്കിപ്പോയി കൈ കഴുക്..
പിന്നേ കയ്യൊണങ്ങിയാലിപ്പോ എന്നാ ??? കിട്ടാനുള്ള സ്ത്രീധനം പോയില്ലേ.. ??? ഇനിയിപ്പോ ഒണങ്ങിയാലെന്ത് ഇല്ലെങ്കിലെന്ത് ???
വാഷ്ബേസിനിലേക്ക് പോയി കൈ കഴുകിക്കൊണ്ടിരിക്കെ ഞാൻ ചേച്ചിയെ വീണ്ടും എരികേറ്റി.
വേണൊങ്കി സ്ത്രീധനം ചോദിച്ചു വാങ്ങണമായിരുന്നു. ആരാ വേണ്ടാന്നു പറഞ്ഞേ ???
പിന്നേ നിന്നെപ്പോലൊരുമുഴുവട്ടിനെ കെട്ടാൻ ചെല്ലുമ്പോ നൂറ്റൊന്നു പവനും മാരുതിക്കാറും കിട്ടിയേനെ. നിന്റെയൊരു സ്വഭാവം വെച്ചിട്ട് ഒരു നൂറ്റൊന്നു രൂപയെടുത്തു സ്ത്രീധനമായിട്ടു തന്നേനെ നിന്റച്ഛൻ. എന്നിട്ട് ഈ മുതലിന് ഇതുതന്നെ കൂടുതലാണെന്നും പറഞ്ഞേനെ.
ഞാൻ ചിരിയോടെ വീണ്ടും ചേച്ചിയെ കളിയാക്കി. എന്നിട്ട് കഴുകിയ കയ്യ് ആ ഉടുത്തിരിക്കുന്ന സാരിയിലൊന്നു തുടക്കാനാഞ്ഞു.
അയ്യട... ആ തോളേക്കെടക്കുന്ന തോർത്തേലങ്ങു തൂത്തെച്ചാ മതി. (എന്നെ തള്ളിമാറ്റിക്കൊണ്ട് മാറിനിന്നിട്ടാണ് പെണ്ണ് ആദ്യത്തെ ഡയലോഗിന് കൂടി ഉത്തരം പറഞ്ഞത്.
പിന്നേ നൂറ്റൊന്നു രൂപ. ബാങ്കിക്കെടക്കുന്ന എഫ്.ഡി പോലും എനിക്കാണെന്നാ അച്ഛൻ പറഞ്ഞേക്കുന്നേ. എന്നിട്ടാ... ങാ പിന്നെ കെട്ടാൻ വരുന്നവന്റെ സ്റ്റാൻഡേർഡ് കൂടി നോക്കിയിട്ടല്ലേ സ്ത്രീധനം തരൂ...
ഓ... നല്ല ഫോമിലാണല്ലോ രാവിലെ. !!! എന്താണ് മോൾടെ മുഖത്തിന്നൊരു സന്തോഷം ??? പുതിയ സാരി... പുതിയ ഷർട്ട്... എന്താ മോൾടെ ഉദ്ദേശം ???
ഒക്കെയുണ്ട്. പറയാം... (പെണ്ണിന്റെ മുഖത്തൊരു കള്ളച്ചിരി)
ഉം .. ??? ഞാൻ സംശയ ഭാവത്തിലൊന്നു പെണ്ണിനെ നോക്കി. എന്നോട് ഡയലോഗും വിട്ടിട്ട് സാരിയുടെ മടക്കുകൾ നേരെയാക്കിക്കൊണ്ടു മുഖംകുനിഞ്ഞു നിൽക്കുകയാണ് കക്ഷി. ഓരോ മടക്കുകളും ശെരിക്കുപിടിച്ചിട്ട് ഒരു പിന്നുകൂടി ശെരിക്കുകുത്തിയുറപ്പിച്ചിട്ട് പെണ്ണ് നിവർന്നപ്പോഴേക്കും ഞാനും ഷർട്ടും മുണ്ടുമിട്ടു റെഡിയായിരുന്നു. കൈ മടക്കിക്കൊണ്ടിരുന്നപ്പോഴാണ് പെണ്ണ് തല നിവർത്തിയത്.
ഉം... അടിപൊളിയായിട്ടുണ്ട്.
സൂപ്പർ
💬 Comments
View all comments