0%

Chapter Title : രണ്ടാം വരവ് [നവവധു 2] [അവസാന ഭാഗം] [JO]

Author : JO Read All Parts 5.1K

എന്ന മട്ടിലൊന്നാഗ്യം കാണിച്ചിട്ട് പെണ്ണ് എന്റെയടുത്തേക്കു വന്നു. എന്നിട്ട് മുമ്പിൽവന്നുനിന്ന് കോളറൊക്കെ ഒന്നുകൂടി പിടിച്ചുവെച്ചു. ഷർട്ടിന്റെ തോൾഭാഗത്തായി ഓരോ നൂൽ കഷ്ണങ്ങൾ പറ്റിയിരുന്നതൊക്കെ തൂത്തുകളഞ്ഞു. ഈ സമയം പെണ്ണിന്റെ ഇടുപ്പിൽ പിടിച്ചു നിൽക്കുകയായിരുന്നു ഞാനെങ്കിലും പെണ്ണ് എതിർപ്പൊന്നും കാണിച്ചില്ല. വയറിനിരുവശത്തുമായി പിടിച്ചിരിക്കുന്ന കൈ പിന്നോട്ടാക്കിയാ അരക്കെട്ടിൽ പിടിച്ചു ചേർത്തു നിർത്തിയപ്പോൾ മാത്രം ഒന്ന് ബലംപിടിച്ചു. എന്നിട്ടും ഞാൻ പിടിച്ചെടുപ്പിച്ചു. ആ അരക്കെട്ട് വന്നെന്റെ അരക്കെട്ടിൽ ഇടിച്ചു നിന്നു. പെണ്ണ് മുഖമുയർത്തിയെന്റെ മുഖത്തേക്ക് നോക്കി.

കണ്ടിട്ട് കൊതിയാവുന്നു... ഒരുമ്മ.... ???

പോ വൃത്തികെട്ടതെ...

പ്ലീസ്... പ്ലീസ്... പറഞ്ഞതും ഞാനാ ചുണ്ടിലേക്ക് ചുണ്ടടുപ്പിച്ചു. കയ്യേന്റെ ദേഹത്തുകുത്തി അകലാൻ ശ്രമിച്ചെങ്കിലുമാ ചുണ്ടിൽ ഞാനൊന്നു മുത്തിവിട്ടു. ചപ്പിവലിച്ചൊന്നുമില്ല, ചുണ്ടോട് ചുണ്ട് ചേർത്തൊന്നു മുത്തി. അത്രമാത്രം. അരക്കെട്ടിലെ പിടി വിട്ടതും പെണ്ണ് പിടഞ്ഞുമാറി.

വൃത്തികെട്ടവൻ. ഇരുപത്തിനാലു മണിക്കൂറും ഇതേയുള്ളൂ ചിന്ത. എങ്ങോട്ടാ പോണേന്നുള്ള വിചാരം പോലുമില്ല. (പെണ്ണ് കുറ്റപ്പെടുത്തുന്നമട്ടിൽ പിറുപിറുത്തു)

പിന്നേ... പതിനാറായിരത്തെട്ടു കെട്ടിയ ടീമാ നിന്റെ ദൈവം. അങ്ങേരെയൊക്കെ കാണാൻ പോകുമ്പോ ഇത്രയൊക്കെ വൃത്തി മതി.

ദേ ദൈവദോഷം പറയരുതെട്ടോ... ഭാര്യമാരെന്നല്ല, കാമുകിമാരെന്നാ പറയുക..

ഓഹോ ... എന്തായാലും സംഗതി ഒന്നുതന്നല്ലോ. അങ്ങേര് കാണിക്കുമ്പോ ആഹാ, നമ്മള് കാണിക്കുമ്പോ ഓഹോ .. ഉം... എന്തായാലും ബാ... ആ കള്ളക്കണ്ണന്റെ പ്രിയഭക്തക്കിനി സമയം തെറ്റിയതുകൊണ്ട് അനുഗ്രഹം പോണ്ടാ...

നിന്നേ നിന്നെ... ഒരുമിനിറ്റ്...

പെണ്ണ് പെട്ടന്നെന്തോ ഓർത്തതുപോലെ അലമാരക്കരുകിലേക്കോടി. എന്നിട്ടാ ആഭരണങ്ങൾ ഇട്ടുവെച്ചേക്കുന്ന ചെറിയ ബോക്‌സും എടുത്തോണ്ട് വന്നു. എന്നിട്ടതിൽനിന്ന് ചെയിനെടുത്തെന്റെ കയ്യിൽകെട്ടി. ചെറിയൊരു കുരിശ് തൂങ്ങിക്കിടക്കുന്ന ആ ബ്രെയിസ്‌ലെറ്റ് ഞാൻ ഇട്ടകാലംതന്നെ മറന്നിരിക്കുന്നു. പെണ്ണ്

💬 Comments

View all comments