Chapter Title : രണ്ടാം വരവ് [നവവധു 2] [അവസാന ഭാഗം] [JO]
മോൻ ??? എനിക്ക് സാധനം മേടിക്കാനുള്ളതാ...
അതിന് ഇതുപോരെ ???
പിന്നേ ഇതേലെത്ര കാണൂന്ന് എനിക്കറിഞ്ഞുടെ ??? പോയി വണ്ടിയെടുത്തോ... ഞാൻ പോയി കാർഡെടുത്തൊണ്ടു വരാവേ...
പറഞ്ഞതും ചേച്ചി തിരിഞ്ഞോടിയതുമൊപ്പമായിരുന്നു. എടീ അത് വേണ്ടാ... അതുകൊണ്ടെനിക്കാവശ്യമുണ്ടെന്നൊക്കെ വിളിച്ചു കൂവിയെങ്കിലും ചേച്ചി മുറിയിലേക്ക് തന്നെയോടി. ഞാനൊന്നു ചിരിച്ചു. അച്ചുവിനെപ്പോലെ കാര്യമായിട്ടേന്തോ മേടിക്കാനുള്ള പോക്കാണെന്നു രാത്രിയേ എനിക്ക് തോന്നിയിരുന്നു. ഇപ്പൊ ഉറപ്പായി. സ്റ്റേറ്റ് ബാങ്കിന്റെ കാർഡിൽ കൂടിപ്പോയാലൊരു നാപ്പതിനായിരമേ കാണൂന്ന് പെണ്ണിനറിയാം. ഞാൻ പുറത്തോട്ടിറങ്ങി. നല്ല ബെസ്റ്റ് കണി. അച്ചു ചൂലുമായി മുന്നിൽ.
ആ ബെസ്റ്റ്... രാവിലേ ചൂലുമായിട്ടാണോടീ ഒരുവഴിക്കിറങ്ങാൻനിക്കുമ്പോ നിക്കുന്നത് ചൂലെ... ???
ആ ചൂലുകൾക്ക് ചൂലായാലും മതി. (അവളും വിട്ടുതന്നില്ല)
ഓ. ചൂലിന്റെ കാര്യം പറഞ്ഞപ്പഴാ... നിന്റച്ഛനെന്തിയെടീ ?? (ഞാൻ അവൾക്കിട്ടൊന്നു കൊട്ടി.)
അച്ഛനെണീറ്റില്ല.. (പറഞ്ഞു കഴിഞ്ഞപ്പോഴാണ് ഞാൻ ചോദിച്ചതിന് ധ്വനിയവൾക്കു മനസ്സിലായത്.)
ടാ പട്ടീ... അവള് തെറിപറയാൻ തുടങ്ങുമ്പോഴേക്കും ചേച്ചി വന്നതിനാൽ പറഞ്ഞുവന്നതങ്ങു വിഴുങ്ങി. എന്നിട്ടെന്നെ കലിപ്പിലൊന്നു നോക്കി. ഞാനത് ചിരിച്ചു തള്ളി.
പൂവാം ജോക്കുട്ടാ. ???
ആ പോകാം.
ആ എങ്ങോട്ടേലും പോ... ശല്യം ഒഴിവാക്... (അച്ചു സഹികെട്ടിട്ടെന്നപോലെ പറഞ്ഞു)
ഉം എന്നാ രണ്ടുംകൂടെ രാവിലേ ഒടക്കിയോ??? (ചേച്ചിക്ക് ജിജ്ഞാസയടക്കാനാവുന്നില്ല.)
എവിടുന്ന്. ഇവള് ചുമ്മാ ഷോ കാണിക്കുന്നതല്ലേ... ടീ... കൂടുതൽ ഷോയിറക്കിയാലുണ്ടല്ലോ... നിന്നെപ്പിടിച്ചാ മറ്റവന് കെട്ടിച്ചുകൊടുക്കും. എന്താ അവന്റെ പേര് മണ്ടനോ മന്ദനോ അങ്ങനെ ഏതാണ്ടല്ലേ ???
മന്ദനല്ല, വിന്ദൻ. അരവിന്ദൻ. (ചേച്ചി ചിരിയോടെ തിരുത്തി. അതോടെ അച്ചുവിന്റെ ദേഷ്യം പതിന്മടങ്ങായി.)
നിന്റെ കെട്യോളെക്കൊണ്ടുപോയി കെട്ടിക്കെടാ... (അച്ചു നിന്നു ചീറി)
ഏയ്... അപ്പൊ രണ്ടു
💬 Comments
View all comments