Chapter Title : രണ്ടാം വരവ് [നവവധു 2] [അവസാന ഭാഗം] [JO]
പ്രാന്തുംകൂടിഒരുമിച്ചായി ഡബിളാവില്ലേ... നീയാ മാച്ച്.
ഞാൻ ബൈക്കിൽ കേറി കിക്കറടിച്ചോണ്ട് അച്ചുവിനെ വീണ്ടും കളിയാക്കി. എന്നിട്ട് നോക്കുമ്പോ ചേച്ചി കലിതുള്ളുന്നു. ചേച്ചിക്കിട്ടു വെച്ചതിനാണ്. അച്ചുവിന് ഏറ്റവും കലിയുള്ള കാര്യമാണ് അരവിന്ദന്റേത്. എന്റെയും ചേച്ചിയുടെയും കല്യാണം അധികകാലം ഒളിപ്പിച്ചുവെക്കാൻ കഴിയുമായിരുന്നില്ല. പതിയെപ്പതിയെ പ്രാന്തിപ്പെണ്ണിന് ജീവിതം കൊടുത്ത കഥ നാട്ടിൽ പാട്ടായി. അങ്ങനെയിരിക്കെയാണ് അരവിന്ദൻ എന്നൊരു പയ്യന്റെ ആലോചന അച്ചുവിന് വന്നത്. നല്ല കുടുംബം, നല്ല വിദ്യാഭ്യാസം, കാണാനും സുന്ദരൻ. അച്ചുവിനും ഇഷ്ടപ്പെട്ടു. പക്ഷേ കൂടുതൽ അന്വേഷിച്ചപ്പോഴാണ് മനസ്സിലായത് ചെക്കന് ലേശം വട്ടുണ്ട്. അച്ഛന്മാർ രണ്ടുംകൂടി ആലോചന കൊണ്ടുവന്ന ബ്രോക്കറെ കൊന്നില്ലന്നേയുള്ളൂ. അപ്പൊ അയാള് പറയുവാ വീട്ടിൽ ഒരു പ്രാന്തിയുള്ളത് അറിഞ്ഞോണ്ട് വന്ന ആലോചനയാ.. ഇതിലും നല്ലൊരു ആലോചന ഇനിയീ വീട്ടിലേക്ക് വരുമെന്ന് തോന്നുന്നുണ്ടോ എന്നൊരു ചോദ്യവും. വന്നില്ലെങ്കിൽ എന്റെ മോളിവിടെ കെട്ടാതെ നിന്നാലും ഇങ്ങനെയൊരുത്തനെ വേണ്ടെന്ന് പറഞ്ഞാണ് ആ കേസ് വിട്ടത്. പക്ഷേ അതുപറഞ്ഞാണ് ഇപ്പൊ എന്റെ കളിയാക്കൽ : നിനക്ക് കിട്ടുന്നതും വട്ടനെയിരിക്കുമെടീന്ന്.
അതിപ്പോ നിന്നെക്കെട്ടിയപ്പോഴും മാറ്റമൊന്നുമില്ലലോ... നിനക്കും പ്രാന്തല്ലേ... ഇവൾക്ക് അരയാണെങ്കി നിനക്ക് മുഴുവട്ടല്ലേ...
അച്ചു നിർത്തുന്ന മട്ടില്ലാത്തതിനാൽ ഞാൻ പതുക്കെ വണ്ടിയെടുത്തു. ബൈക്ക് സ്റ്റാർട്ടാക്കി പോർച്ചിൽനിന്നിറക്കിയതെ ചേച്ചി ഓടിവന്നു. ഒരു കയ്യിലൊരു ചെറിയ പേഴ്‌സും പിടിച്ച് ആ കയ്യിൽതന്നെ സാരിത്തുമ്പും പിടിച്ചാണ് വരവ്. വരുന്നവഴിയേ മുറ്റത്തേ തുളസിത്തറയിൽനിന്നൊരു കതിരും പറിച്ചു മുടിയിൽ തിരുകുന്നത് കണ്ടു. അയ്യോ... ചേച്ചിയുടെ നിലവിളി കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്. നോക്കുമ്പോൾ തുളസിച്ചെടിയുടെ കാൽഭാഗത്തോളം പറിച്ചു പിടിച്ചിട്ടുണ്ട്. ധൃതിയിൽ വലിച്ചുപറിച്ചപ്പോൾ ആ കമ്പ് അപ്പാടെ ഒടിഞ്ഞുപോന്നതാണ്. അതും കയ്യിൽപിടിച്ച് എന്ത്
💬 Comments
View all comments