0%

Chapter Title : രണ്ടാം വരവ് [നവവധു 2] [അവസാന ഭാഗം] [JO]

Author : JO Read All Parts 5.1K

വലിഞ്ഞിരിക്കാൻ നോക്കി.

വേണ്ട. ചേർന്നിരുന്നോ... അങ്ങനെ ഇരിക്കുന്നതാ സുഖം... !!! (ഞാൻ ചെറുചിരിയോടെ പറഞ്ഞു. അറിയാതൊരു ചിരിയാ മുഖത്തും വിരിഞ്ഞു)

അയ്യട... വല്ലാതെ സുഖിക്കണ്ട... (പെണ്ണ് വീണ്ടും ഫോമിലായി. പക്ഷേ അങ്ങനെ പറഞ്ഞെങ്കിലും എന്നോട് കൂടുതൽ പറ്റിചേർന്നിരുന്നു.)

ടീ ചേച്ചീ... പേടിച്ചുപോയോ നീ വണ്ടി പാളിയപ്പോ ???

ഉം.. ഞാൻ പെട്ടന്നെന്തോ ഓർത്തോണ്ടു നുള്ളീതാ. പക്ഷേ ഞാൻ കാരണമെന്റെ ജോക്കുട്ടനൂടി വീണേനെന്നോർത്തപ്പോ....

അയ്യേ... ഇതൊക്കെയൊരു രസമല്ലേടീ... ഞാനുള്ളപ്പോ നീ വീഴാനോ ??? (ആശ്വസിപ്പിക്കുന്ന മട്ടിലൊന്നു പറഞ്ഞതും ഞാൻ വണ്ടിയൊരു വെട്ടിക്കലും. പെണ്ണൊരു നിലവിളി. കൂട്ടത്തിൽ കെട്ടിപ്പിടുത്തവും അല്പം ശക്തിയിലായി. വണ്ടി നേരെയായതും ഞാനൊരൊറ്റച്ചിരി. ഞാൻ മനപ്പൂർവ്വം വെട്ടിച്ചു പേടിപ്പിച്ചതാണെന്നു മനസ്സിലായതും ഒരുനീക്ക് വഴക്കും നുള്ളലും സമ്മാനം . അപ്പോഴും ഞാൻ ചിരിച്ചു. )

തല്ലുകൊള്ളിത്തരം കാണിച്ചിട്ടിരിന്നു കിണിക്കല്ലേ... എന്റെ നല്ലജീവനങ്ങു പോയി.... !!!

ഇതൊക്കെ ജോക്കുട്ടന്റെയൊരു ചെറിയ നമ്പറല്ലേടീ ചേച്ചിക്കുട്ടീ...

തിരക്കൊഴിഞ്ഞ മെയിൻ റോഡിലൂടെ വണ്ടി പായിക്കുമ്പോഴും ചേച്ചിയെ ഒരൊന്നുപറഞ്ഞു ശുണ്ഠിപിടിപ്പിച്ച്ചുകൊണ്ടിരുന്നു. അതിനെല്ലാം ഉരുളക്കുപ്പേരിപോലെ മറുപടിയും അടിയുമിടിയുംകടിയുമൊക്കെ മുറയ്ക്ക് കിട്ടിക്കൊണ്ടുമിരുന്നു. പക്ഷേ വരുണന്റെവെളിച്ചം ചെറുതായിവീണുകൊണ്ടിരിക്കെ, ആ ഇളം തണുപ്പിൽ ചേച്ചിയുമൊന്നിച്ചുള്ള ആ യാത്ര വല്ലാത്തൊരു ഫീലായിരുന്നു എനിക്ക് സമ്മാനിച്ചുകൊണ്ടിരുന്നത്.

സുജിത്ര നമ്മള് ചെല്ലുമ്പോഴേക്കും അവിടെ കണ്ടേക്കാമെന്നാ പറഞ്ഞത്. ഇന്നലെയൊക്കെ രാവിലെ ഭയങ്കര തെരക്കായിരുന്നു, വണ്ടിയാ മാവിൻചോടിന്റെയവിടെ വെച്ചാ മതീന്നാ അവള് പറഞ്ഞത്. അല്ലെങ്കിൽ എടുതോണ്ടുപോരാൻ പാടായിരിക്കൂന്ന്... !!!

നിനക്ക് വല്ല ആവിശ്യോമൊണ്ടാരുന്നോ പെണ്ണേ അവരോടൊക്കെ വരൂന്ന് പറയാൻ... വെറുതെ അവരെക്കൂടി ബുദ്ധിമുട്ടിക്കാനായിട്ട്.

അതിന് ഞാനല്ല അവളാ എന്നോട് വരണോന്നും പറഞ്ഞു നിർബന്ധം പിടിച്ചത്.

ഉവ്വുവ്വ. നിന്നെയെനിക്കറിയരുതോ ???

💬 Comments

View all comments