0%

Chapter Title : രണ്ടാം വരവ് [നവവധു 2] [അവസാന ഭാഗം] [JO]

Author : JO Read All Parts 5.1K

ആ അങ്ങനെയെങ്കി അങ്ങനെ. കല്യാണം കഴിഞ്ഞേപ്പിന്നെ ആദ്യായിട്ടാ ഒരാള് വിരുന്നിന് വരണോന്നും പറഞ്ഞു വിളിക്കുന്നെ. വരില്ലെന്നെങ്ങനാ പറയുക ??? എനിക്കുവില്ലേ കൊതി... ???!!!.

പെണ്ണിന്റെ സ്വരത്തിലൊരു സങ്കടംപോലെ. ഞാനാ മിററിലൂടെ നോക്കുന്നത് കണ്ടതും പെണ്ണ്പെട്ടന്ന് മുഖം മാറ്റി. കണ്ണ് നിറഞ്ഞന്നെനിക്കു മനസിലായി. അതെന്നെ കാണിക്കാതിരിക്കാനാണ് പെട്ടന്ന് മുഖം വെട്ടിച്ചത്. അല്ലെങ്കിലും പെണ്ണ് പറഞ്ഞതിലും ഒരല്പം കാര്യമില്ലാതില്ല. കാര്യം അന്നുവരെ ഒരുപകാരവും ഉണ്ടായിരുന്നില്ലെങ്കിലും ബന്ധുക്കൾ എന്നു പറയുന്ന കുറേയെണ്ണമുണ്ടല്ലോ. പ്രായം കുറഞ്ഞവൻ... അതുമൊരന്യജാതിക്കാരൻ ചേച്ചിയെ കെട്ടിയതിന് ഭൂകമ്പം തന്നെ അവിടുണ്ടായി.

സ്വജാതിയിൽതന്നെ ഇങ്ങനെയൊരു അസുഖക്കാരിയെ വേളികഴിക്കാൻ ആളുണ്ടായിരുന്നത്രെ. ആരോടും ചോദിക്കാതെ തന്നിഷ്ടം കാണിച്ചതിനാൽ ഇനിയൊരു കാര്യത്തിനും അവരെ വിളിക്കരുത് എന്നൊക്കെയായി വർത്താനം. അവസാനം പോടാ കോപ്പേന്ന് പറഞ്ഞ് ഇറക്കിവിടേണ്ടി വന്നു. അതോടെ അക്കാര്യത്തിൽ തീരുമാനമായി. അതിൽനിന്ന് വല്യ വ്യത്യാസമില്ലായിരുന്നു എന്റെ കുടുംബത്തിലും. അതോടെ ബന്ധുക്കൾ എന്നൊരു വിഭാഗം ആ വഴിയേ പോയി. അതോടെ വിരുന്നിനുപോക്ക് എന്നൊരു സംഗതി ഇന്നേവരെ ഉണ്ടായിട്ടുമില്ല. ചുമ്മാ ശിവേട്ടന്റെ വീട്ടിലും വിശാലിന്റെ വീട്ടിലുമൊക്കെ പോയിട്ട് വന്നെങ്കിലും അതൊന്നും ഈ ഗണത്തിൽ പെടുന്നില്ലാലോ. ആ പറയുമ്പോ ഇനി വേറെ ബന്ധുക്കളൊന്നും ഇല്ലാത്തസ്ഥിതിക്ക് അതും ആ ഗണത്തിൽ പെടുത്താമല്ലെ... ???!!!.

അയ്യേ... എന്റെ പെണ്ണ് വിരുന്നിനുപോവാനിറങ്ങീതാണോ ??? ഞാനുമോർത്തു എന്താ പുതിയ ഷർട്ടൊക്കെത്തന്നു സോപ്പിടുന്നെന്ന്... !!!

ഇത് അതിനൊന്നും മേടിച്ചതല്ല. ജോക്കുട്ടനല്ലേ അങ്ങോട്ട് പോയ ദിവസം കടേൽപോയി കളക്ഷൻ എടുത്തോണ്ട് വന്ന് അക്കൊണ്ടിലിട്ടു തരണംന്ന് പറഞ്ഞേ... അച്ചൂനോട് പോകാൻ പറഞ്ഞപ്പോ അവൾക്ക് ഒറ്റക്ക് പോകാൻ മടി. അപ്പൊ ഞാനൂടി പോയതാ. അവിടെത്തിയപ്പോ ഈ ഷർട്ട് കണ്ടു. നല്ല

💬 Comments

View all comments