Chapter Title : രണ്ടാം വരവ് [നവവധു 2] [അവസാന ഭാഗം] [JO]
ചേർച്ചയായിരിക്കൂന്നുതോന്നീപ്പൊ എടുത്തോണ്ട് പോന്നതാ...
അമ്പടീ... എന്റെ കടേന്നു ഷർട്ടെടുത്തൊണ്ടുവന്ന് എനിക്കുതന്നെതന്നിട്ടെന്നെ സോപ്പിടുന്നോ ??? പഠിച്ച കള്ളിതന്നെയാണല്ലോടീ നീയ് ???
പിന്നേ... എവിടുന്നെടുത്താലെന്നാ ??? കാശ് കൊടുത്തിട്ടല്ലേ എടുത്തത് ???.
കാശ് കൊടുത്തോ ??? ആര് ???
ഞാൻ. അല്ലാണ്ടാരാ ??? കാശൊന്നും വേണ്ടാന്നവരു പറഞ്ഞതാ. പക്ഷേ എനിക്കൊരു തൃപ്തി വന്നില്ല. അതോണ്ട് ഞാൻ കാശ് കൊടുത്താരുന്നു. അത് കണ്ടപ്പഴേ ആ പെണ്ണുങ്ങളൊരു ചിരി...
അല്ലാണ്ടുപിന്നെ ??? പിറ്റേന്ന് ആ കാശുംകൂടി വീട്ടിലോട്ട്തന്നെ കൊണ്ടുവരും. പിന്നെ ചിരിക്കാതെന്തു ചെയ്യും ???.
ഓ. അത് ഞാനങ്ങു സഹിച്ചു. (പെണ്ണിനതങ്ങിഷ്ടപ്പെട്ടില്ലന്ന് തോന്നുന്നു.)
ആ കൊടുക്കാനുള്ളത് കൊടുത്തു... എടുക്കാനുള്ളത് എടുത്തു. അല്ലാ കാശുണ്ടായിരുന്നോ നിന്റെകയ്യില് ???
ഞാൻ ബാങ്കിലിടാൻ തന്നതീന്നെടുത്തു കൊടുത്തു... !!!
പെണ്ണ് ചെറുചമ്മലോടെ പറഞ്ഞതും ഞാൻ പൊട്ടിച്ചിരിച്ചതും ഒന്നിച്ചായിരുന്നു. വീട്ടിലോട്ട് കൊണ്ടുപോകാൻ വെച്ച കാശീന്ന് കാശെടുത്തുകൊടുത്തിട്ട് ആളുകളിച്ചു പോന്നേക്കുന്നു. ആ മണ്ടതാരമോർത്താവും അവര് ചിരിച്ചതും. പിറ്റേന്ന് അതേ കാശുതന്നെ വീണ്ടും വീട്ടിലേക്ക് വരുമല്ലോന്നോർത്ത്. അതോ എന്റെ പെണ്ണിന്റെയോരോ തീരുമാനങ്ങളോർത്തോ ???!!!. സാധാരണ ഒരാളുടെ കടയിൽ അയാളുടെയും വീട്ടുകാരുടെയും മാത്രമല്ല മുള്ളിത്തെറിച്ച ബന്ധത്തിലുള്ളവരുടെപോലും കാശ് കിട്ടാറില്ല. അതുമാവാം കാരണം. ഇവിടെ ഓണറിന്റെ ഭാര്യ കാശുംകൊടുത്തിട്ട് പോകുന്നു. ആ ചിരിക്കാനുള്ളതുണ്ട്. പക്ഷേ ഞാൻ ചിരിക്കാൻ പാടില്ലായിരുന്നു. ചൂണ്ടുവിരൽകൊണ്ട് പള്ളക്കൊരു കുത്തുകിട്ടിയപോഴാണ് അതെനിക്ക് ബോധ്യമായതെന്നു മാത്രം. ഇടുപ്പിന്റെ മാംസളതയിൽ കുത്തു കിട്ടുമ്പോ എന്താ സുഖംന്നറിയോ ??? കണ്ണീന്നു പൊന്നീച്ച പാറും. ചുമ്മായിരിക്കുമ്പോ ചെയ്തു നോക്കാവുന്നതാണ്. നല്ല രസമായിരിക്കും. അല്ല അപ്പൊ അച്ചു ഷർട്ട് കണ്ടില്ലേ ??? അവളും ഉണ്ടായിരുന്നെന്നല്ലേ പറഞ്ഞത്. എനിക്കൊരു ഡൗട്ട് വന്നു.
💬 Comments
View all comments