0%

Chapter Title : രണ്ടാം വരവ് [നവവധു 2] [അവസാന ഭാഗം] [JO]

Author : JO Read All Parts 5.1K

ഒന്നുകിൽ രണ്ടുംകൂടി രാവിലെ ഷോ ഇറക്കിയതാണ്. അല്ലെങ്കിൽ അവളിതു കണ്ടിട്ടില്ല. ആ വഴിയേ കണ്ടുപിടിക്കാം. ഷോ ഇറക്കിയതാണെങ്കി... മോളെ അച്ചൂ നീ മേടിക്കും.

എന്തായാലും കുത്തുകിട്ടിയതോടെ ഞാൻ ഡീസന്റായി. പിന്നെ ആ വിഷയത്തിൽ വേറെ ഡയലോഗൊന്നും വിട്ടില്ല. കുറേനേരത്തേക്ക് പെണ്ണും മൗനിയായിരുന്നു. എന്തോ ആലോചിച്ചിരിക്കുന്നപോലെ. കല്യാണം കഴിഞ്ഞതിന് ശേഷം ആദ്യമായാണ് ഈ വഴിക്കൊക്കെ പോരുന്നത്. ഫോറസ്റ്റുകാരുമായി യുദ്ധംചെയ്ത്  പൊതുമരാമത്ത് വകുപ്പ് റോഡ് ഒരു പത്തുപതിനഞ്ചു കിലോമീറ്റർ കൂടി ദൂരത്തിലൂടെയാക്കിയിട്ടുണ്ട്. എന്തായാലും പുതിയ ടാറിങ് ആയതിനാൽ അതത്ര സാരമാക്കാനില്ല. കുറച്ചുസമയം മിണ്ടാതിരുന്നപ്പോഴേക്കും പെണ്ണിനും ബോറടിച്ചുതുടങ്ങി. ഞാനാവട്ടെ ഡ്രൈവിങ്ങിന്റെ ശ്രദ്ധയിൽ മാത്രമായിരുന്നുതാനും. ചേച്ചിയെന്നോട് കുറച്ചുകൂടി ചേർന്നമർന്നിരിക്കുന്നത് ഞാനറിഞ്ഞു. ആ ദേഹത്തിന്റെ ചൂട് എന്നിലേക്ക് കൂടുതലായി എത്തിത്തുടങ്ങി. എന്റെ വയറിലൂടെ ചുറ്റിപ്പിടിച്ചിരുന്ന കൈ ഒരല്പംകൂടി മുറുകിയതോടെ ഇരട്ടി സുഖം.

ജോക്കുട്ടാ... ഞാനൊരു കാര്യം പറയട്ടെ... ???

ഉം... ???

പറഞ്ഞാ എന്നോട് ദേഷ്യപ്പെടരുത്. വഴക്കും ഉണ്ടാക്കരുത്.

ഉം.. ??? അതെന്നാടീ പെട്ടന്നങ്ങനെയൊരു കാര്യം ???..

പറഞ്ഞാ എന്നോട് ദേഷ്യപ്പെടൂല്ലലോ ???

നീ കാര്യം പറയെടീ ...

അതേ... വിശുവില്ലേ...

വിശുവോ ??? ഏത് വിശു ???

നമ്മടെ വിശു. ഹോ അതുകൂടിയറിയില്ലേ ???

ആ അവൻ ???

അവനെന്നോടിന്നലെയൊരു കാര്യം പറഞ്ഞു.

ഐലവ്യൂന്നു വല്ലോമാണോടീ ??? ( ഞാൻ ഇടക്കുകയറി ചിരിയോടെ ചോദിച്ചു. )

പോ പിശാചേ.... (കൈചുരുട്ടിയെന്റെ പുറത്തിനിട്ടൊരു ഇടി  തന്നിട്ടാണ് ബാക്കി പറഞ്ഞത്.). അവനേ... അവനാ റോസിനെ ഇഷ്ടമാണെന്ന്.

ങേ... !!! എന്നാന്നാ പറഞ്ഞേ.. ??? (ഞാൻ ഞെട്ടി വണ്ടിനിർത്തി. എന്നിട്ട് കാലുകുത്തി ഒരു വശത്തേക്കൊന്നു ചെരിഞ്ഞു ചേച്ചിയുടെ

💬 Comments

View all comments