Chapter Title : രണ്ടാം വരവ് [നവവധു 2] [അവസാന ഭാഗം] [JO]
അപ്പമോ ഇടിയപ്പമോ എടുക്കാം...
ചേച്ചി മുഖം കഴുകുന്ന സമയത്ത് ഞാനാ ബെഞ്ചിലേക്ക് ഇരുന്നപ്പോൾ ചായക്കടക്കാരൻ ചേട്ടന്റെ സ്നേഹംനിറഞ്ഞ ചോദ്യം.
വേണ്ട ചേട്ടാ. ഓരോ കട്ടൻ മാത്രം മതി. കാപ്പികുടിച്ചിട്ടാ ഇറങ്ങിയത്.
ചായയോ കാപ്പിയോ ??
കാപ്പിയായിക്കോട്ടെ...
വാനിലയുടെമണവും ഏലത്തിന്റെ ചെറുരുചിയുമുള്ള നല്ല രസികൻകാപ്പി. കുടിച്ചപ്പോൾ മനസ്സ് നിറഞ്ഞപോലെ. ചേച്ചിക്കും ഇഷ്ടപ്പെട്ടന്ന് മുഖം കണ്ടപ്പഴേ മനസ്സിലായി.
കല്ലമ്പലത്തിലേക്കണോ മക്കളെ... ???
അതേ. എന്തേ... ???
അല്ല അല്ലാണ്ടീവഴി ഈ സമയത്താരും വരാറില്ലേ... എല്ലാരും തെക്കുംഭാഗത്തോടെ പോകുകയെയുള്ളൂ. ഇവഴിക്ക് വണ്ടി വരണമെങ്കി എട്ടൊക്കെ കഴിയണം.
ഓ.
മനസ്സറിഞ്ഞു പ്രാർത്ഥിച്ചോളൂ മക്കളേ.. വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ഭഗവനാ... പ്രാർത്ഥിക്കുന്നതെല്ലാം ഭലിക്കും...
എട്ടുരൂപയുടെ ചായക്ക് പത്തുവെച്ചു കൊടുത്തിട്ട് ബാക്കി വേണ്ടെന്നും പറഞ്ഞു വണ്ടിയിൽ കയറുമ്പോൾ ചേട്ടന്റെ സ്നേഹോപദേശം. ഞാനൊന്നു ചിരിച്ചു.
എന്റെ പൊന്നുചേട്ടാ ചതിക്കല്ലേ... രണ്ടുകൊല്ലം മുമ്പ് ഇവിടൊരാള് പ്രാർത്ഥിച്ചതിന്റെ ഫലമാ ഇപ്പൊ ഞാനനുഭവിക്കുന്നത്. ഇനി വയ്യായെ... !!!
ഞാൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായതും ചേച്ചിയെന്റെ പുറത്തിനിട്ടൊന്നുകുത്തി. അതുകണ്ടതും ചേട്ടൻ ആർത്തുച്ചിരിച്ചു. പല്ലില്ലാത്ത മോണകാട്ടിയുള്ള ഒട്ടും കള്ളമില്ലാത്ത നല്ലസ്സല്ചിരി. ഞാനും ചിരിച്ചു. മനസ്സിലെ സങ്കടമെല്ലാം അറിയാതെ മാറുകയായിരുന്നു.
അതുകൊണ്ടെന്താ മക്കളേ... മാലാഖക്കുഞ്ഞു പോലൊരു കൊച്ചിനെയല്ലേ കിട്ടേയെക്കുന്നത്...
ഉവ്വ. മാലാഖക്കുഞ്ഞ്. എന്റെ പൊന്നുചേട്ടാ ഇത് നല്ലൊന്നാന്തരം വെട്ടുപോത്താ... ഈ ആട്ടിൻതോലിട്ട ചെന്നായയെന്നൊക്കെ വിളിക്കൂലെ... അതുപോലെ...
ചെന്നായയല്ലേ... വീട്ടിലോട്ട് ചെല്ലട്ടെട്ടോ... കാണിച്ചുതരാം ഞാൻ. (ഞാനും ചേട്ടനും തമ്മിലുള്ള സംഭാഷണം കേട്ടുകൊണ്ടിരുന്ന പെണ്ണ് എന്റെ വയറിലൊന്നു പിച്ചികൊണ്ട് പറഞ്ഞു.)
അപ്പൊ പോയെക്കുവാ ചേട്ടാ...
യാത്ര പറഞ്ഞിട്ടു വണ്ടിയെടുത്തു. പിന്നീടുള്ള യാത്ര ആദ്യത്തേത്‌പോലെ ഓളമായിരുന്നു. ഞാനോ ചേച്ചിയോ പിന്നീട് റോസിനെക്കുറിച്ചു
💬 Comments
View all comments