0%

Chapter Title : രണ്ടാം വരവ് [നവവധു 2] [അവസാന ഭാഗം] [JO]

Author : JO Read All Parts 5.1K

മിണ്ടിയില്ല.  അങ്ങോട്ടുമിങ്ങോട്ടും ഓരോന്ന്പറഞ്ഞു വഴക്കടിച്ചുകൊണ്ടിരുന്നു. കാര്യമായിട്ടൊന്നുമല്ല, ചുമ്മാ. വേഗം ചെല്ലണം, കൂട്ടുകാരി കാത്തുനിൽക്കുമെന്നു  വീണ്ടും പറഞ്ഞപ്പോ പറഞ്ഞപ്പോ കൂട്ടുകാരിയാളെങ്ങനെ പീസാണോ എന്നൊന്ന് ചോദിച്ചു പോയതായിരുന്നു അതിലെ പ്രധാന പ്രശ്നം. സ്വാഭാവികമായും റിസൾട്ട് നിങ്ങൾക്കറിയാമല്ലോ. ന്യായത്തിന് കിട്ടി. അങ്ങനെ ചെറിയ ചെറിയ ഉടക്കുകളുമായിപ്പോയി  അമ്പലത്തിലെത്തിയത് പെട്ടന്നായിരുന്നു.

വഴി തീർന്നതറിഞ്ഞതേയില്ല. പണ്ട് കാടുപിടിച്ചു കിടന്ന അമ്പലമിപ്പോൾ വല്ലാതെ മാറിയിരിക്കുന്നു. ചുറ്റമ്പലവും കൊടിമരവുമൊക്കെയായി വല്ലാത്ത പരിഷ്‌ക്കരണം. അമ്പലത്തിനടുത്തായിട്ടൊരു വഴിപാട്കൗണ്ടർ കൂടിയായപ്പോൾ പൂർത്തിയായി. ഓണംകേറാമൂലയായിക്കിടന്ന അമ്പലത്തിലിപ്പോൾ തൃശൂർപൂരത്തിന്റെയാള്. ചെണ്ടമേളവും അനൗണ്സ്മെന്റുമൊക്കെക്കേട്ട് പ്രതിഷ്ഠയിറങ്ങി ഓടാതിരുന്നാൽ ഭാഗ്യം. ഞാൻ നോക്കുമ്പോൾ പെണ്ണും ഈ പരിഷ്‌കാരങ്ങൾ എല്ലാംകണ്ടു വാപൊളിച്ചു നിൽക്കുകയാണ്.

ഹോ എന്നാ മാറ്റവാല്ലേ ജോക്കുട്ടാ... പണ്ടൊരുമാതിരി കണ്ടകശനിപിടിച്ചു കിടക്കുവല്ലാരുന്നോ... ???!!!

ആ കണ്ടകശനി എന്റെകൂടെപ്പോന്നപ്പോൾ അമ്പലം രക്ഷപെട്ടതാ...

ഫ...

ഉം... വേഗം ചെല്ല്.  അല്ലെങ്കിലിനി പ്രിയഭക്തയെകാണാൻ പുള്ളിക്കാരനിറങ്ങി വന്നാലോ... പിന്നെയത് പ്രശ്നമാവില്ലേ... ???

പോ ചെക്കാ കളിയാക്കാതെ. അല്ലാ ജോക്കുട്ടൻ വരുന്നില്ലേ... ???

ഏയ് ഞാനെങ്ങുവില്ല. ഇനി ഞാൻ കേറീട്ടുവേണം ഇവിടേം ശുദ്ധീകലശം നടത്താൻ.... നീ പോയെച്ചാ മതി.

ഇവിടെയങ്ങനെയൊന്നുമില്ല. വാ ജോക്കുട്ടാ...

നീ പോയിട്ട് വന്നേച്ചാ മതി. ചെല്ല്...

ഞാൻ ചേച്ചിയെ ഉന്തിതള്ളിവിട്ടു. എന്റെ കയ്യിൽപിടിച്ചു കുറെ വലിച്ചെങ്കിലും ഞാൻ ചെല്ലാത്തതിനാൽ എന്നെനോക്കിയൊന്നു ഗോഷ്ടികാണിച്ചിട്ടാണ് പെണ്ണ് പോയത്.

അതേ... കണ്ണുകിട്ടാതിരിക്കാനുള്ളൊരു പൂജകൂടി ചെയ്‌തോട്ടോ... (ഞാൻ പതിയെ വിളിച്ചുകൂവി)

പോട തെണ്ടീ... (ചേച്ചി തനി ചേച്ചിയായി. )

ചിരിച്ചുകൊണ്ട് ഞാൻ അമ്പലത്തിന്റെ ഗയിറ്റിനരികിൽനിന്ന് പുറത്തേക്ക് നടന്നു. അത്ര നേരം അവിടവിടെ വായിനോക്കിനിന്ന ചില കൂതറ പിള്ളേര് ഞാൻ തിരിയുന്നത് കണ്ടതും നോട്ടം മാറ്റുന്നത് ഞാൻ കണ്ടു.

💬 Comments

View all comments