Chapter Title : രണ്ടാം വരവ് [നവവധു 2] [അവസാന ഭാഗം] [JO]
ചേച്ചിയെ വായിനോക്കിനിന്നതാണെന്നെനിക്കു മനസ്സിലായി. ആദ്യം ദേഷ്യം വന്നെങ്കിലും കഷ്ടപ്പെട്ട് ഞാനതങ്ങടക്കി. പിന്നെ അവന്മാരുടെ കാര്യമോർത്തൊന്നു ചിരിച്ചു. പാവങ്ങൾ. ഇത്രേം സുന്ദരിയായ പെണ്ണിനെ വേറെ കണ്ടിട്ടില്ലായിരിക്കും.
ഞാൻ പതിയെ വണ്ടിയിലേക്ക്തന്നെ വന്നിരുന്നു. ഭക്തിമാർഗത്തിലേക്ക് പണ്ടേ വരേണ്ടതായിരുന്നുവെന്നു തോന്നി. എന്തുമാത്രം കിളികളാ. അവരെയും വായിനോക്കിയിരുന്നു ഞാൻ അന്നത്തെ സംഭവം ആലോചിച്ചു. ഇന്ന് അമ്പലത്തിൽ കയറാതിരിക്കാൻ കാരണം ആ സംഭവമാണ്.
ഒന്നുരണ്ടു മാസങ്ങൾക്ക് മുമ്പായിരുന്നു ഞാനും ചേച്ചിയുംകൂടി ഏതോ പേരുകേട്ട അമ്പലത്തിൽ പോയത്. ചേച്ചിയോടൊപ്പം അകത്തേക്ക് കയറാൻ തുടങ്ങുമ്പോഴാണ് അവിടുത്തെ പ്രമുഖരെന്നു തോന്നിക്കുന്ന ചിലർ ഞങ്ങളുടെ അടുത്തേക്ക് വന്നത്.
അതേ... പറയുന്നതുകൊണ്ടൊന്നും തോന്നരുത്. ഇവിടെ... ഇവിടെ അഹിന്ദുക്കൾ കയറാൻ പാടില്ല.
മുഖമടച്ചടികിട്ടിയ അവസ്ഥയായിരുന്നു എനിക്ക്. അത്രേംനേരം ക്യൂവിൽ നിന്ന് കയറാൻ തുടങ്ങുമ്പോഴാണ് ഇങ്ങനെയൊരു ഡയലോഗ്. ഞാൻ ചമ്മിനാറിയെന്നുവേണം പറയാൻ. ചേച്ചിക്കും എന്തോപോലെയായി. പല അമ്പലങ്ങളിലും പോയിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് അങ്ങനെയൊരനുഭവം.
അതിന് ഞങ്ങള് ഹിന്ദുക്കളാണല്ലോ... (ചേച്ചിയൊരു നമ്പറിട്ടുനോക്കി.)
കൊച്ചേ... കൊച്ചു ഹിന്ദുവാണെന്നവിടെ വഴിപാടിന് പേര് പറഞ്ഞപ്പഴേ മനസ്സിലായി. കുട്ടികേറി തൊഴുതിട്ടു വന്നോളൂ... ഇയാള് ക്രിസ്ത്യാനിയല്ലേ... ഈ കയ്യിൽ കിടക്കണ ചെയിനിലുള്ളത് കുരിശല്ലേ... ??? ഇയാള് കയറുന്നതിൽ ഞങ്ങൾക്ക് ബുദ്ധിമുട്ടുണ്ട്.
മുഖം താഴ്ന്നുപോയി. ആൾക്കൂട്ടത്തിൽ നഗ്നനാക്കപ്പെട്ടയവസ്ഥ. ഞാൻ പതിയെ ക്യൂവിൽനിന്ന് പുറത്തുകടന്നു. ഞങ്ങളുടെ പുറകിലുണ്ടായിരുന്നവർ എന്നെനോക്കിയെന്തോ പിറുപിറുക്കുകയും ചിരിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. അതുകൂടി കണ്ടതോടെ കൂടുതൽ നാറിയപോലെ.
അല്ല കുട്ടീ... കുട്ടികേറി തൊഴുതോളൂ... (പ്രമുഖന്റെ ശബ്ദം. ഞാൻ നോക്കുമ്പോ ചേച്ചിയും എന്റെ പിറകെ ഇറങ്ങിവരുന്നു. ആ അമ്പലത്തിൽ കയറണമെന്ന് ചേച്ചി അത്രയേറെയാഗ്രഹിച്ചു വന്നതാണെന്നറിയാവുന്നതിനാൽ ഞാൻ അമ്പരപ്പോടെ ചേച്ചിയെ നോക്കി. അതേ അവസ്ഥയിലായിരുന്നു പ്രമുഖരും)
അതേ ചേട്ടാ...
💬 Comments
View all comments