0%

Chapter Title : രണ്ടാം വരവ് [നവവധു 2] [അവസാന ഭാഗം] [JO]

Author : JO Read All Parts 5.1K

വന്നതേയില്ലെന്ന് അമ്പരപ്പോടെ ഞാനോർത്തു. സത്യത്തിൽ ഇത്ര നാളായിട്ടും കുട്ടികളുണ്ടായില്ലെന്ന വിഷമം പെണ്ണിനുണ്ടെങ്കിലും അതെന്നെയറിയിക്കാതിരിക്കാൻ എന്തിനാണ് ശ്രമിക്കുന്നതെന്നു ഞാൻ അത്ഭുതപ്പെടാറുള്ളതാണ്. അതിന്റെ ഏറ്റവും പുതിയ ഉദാഹരമായിരുന്നു ഇപ്പോൾ കേട്ടത്. ഒരുനിമിഷം ഞാൻ തരിച്ചിരുന്നു. ഞാനൊന്നും മിണ്ടിയില്ല. ഒരുതരത്തിൽആലോചിച്ചാൽ നമ്മടെ ആണത്തത്തെയാണ് സംശയിച്ചിരിക്കുന്നത്. പ്രത്യക്ഷത്തിൽ അങ്ങനെയല്ലെങ്കിലും പറഞ്ഞുവരുമ്പോ അങ്ങനെയൊരു ധ്വനി ആ ചോദ്യത്തിലുണ്ട്. എന്തുചെയ്യാൻ...

ഏയ്... പ്രശ്നമൊന്നുമില്ല. ഉള്ളത് പറഞ്ഞാല്ലോ... ഇപ്പൊ വേണ്ടാന്നുവെച്ചിട്ടുതന്നെയാ. ചേച്ചിക്ക് അറിയാമോന്നറിയില്ല (ഞാനവൾക്ക് സ്വൽപ്പം ബഹുമാനം കൊടുത്തു. ഒന്നുമില്ലെങ്കിലും ചേച്ചിയുടെ പ്രായമല്ലേ.) കല്യാണം നടക്കുമ്പോൾ എനിക്ക് പ്രായപൂർത്തിയായിരുന്നില്ല. അതുകൊണ്ട് ആ സമയത്ത് പിള്ളേരുണ്ടാവുന്നതിനോട് എനിക്ക് യോചിപ്പുണ്ടായിരുന്നില്ല. ഏതാണ്ടൊരു പേടിയോ ചമ്മലോ ഒക്കെയായിരുന്നു കാരണം. അതുകഴിഞ്ഞപ്പോൾ ഒന്ന് സെറ്റിലായിട്ടാവാമെന്നു കരുതി. വീട്ടുകാരുടെ ഔദാര്യത്തിൽ നിക്കാതെ സ്വന്തം കാലിലൊന്നു നിക്കാമെന്നു കരുതി. ഇപ്പൊദേ അത്യാവശ്യം ബിസിനസൊക്കെയായി. ഇനി നോക്കണം... അവൾക്കങ്ങനെ ആഗ്രഹമുണ്ടെങ്കി എപ്പോ നടന്നൂന്നു ചോദിച്ചാൽ പോരെ... (ഞാൻ ചെറുചിരിയോടെ പറഞ്ഞുനിർത്തി.)

ഹ ഹ... ഞാനോർത്തു... (അവളും പൂർത്തിയാക്കിയില്ല. അമ്പലപ്പറമ്പിൽ പറയാൻ പറ്റുന്ന ഡയലോഗുകൾ ആണല്ലോ..)

എന്നാലിനിയൊട്ടും വൈകിക്കണ്ടാട്ടോ... ആ പിന്നേ... അവളുടെ കുശുമ്പും സംശയരോഗവും ഇപ്പോഴുമുണ്ടോ ??? (അവളുതന്നെ വീണ്ടും അടുത്ത വിഷയമെടുത്തിട്ടു. )

സംശയരോഗവോ ??? (ഞാൻ കണ്ണുമിഴിച്ചു)

ഹ ഹ. പേടിക്കുവൊന്നുംവേണ്ട. ഞാൻ ചുമ്മാ ചോദിച്ചൂന്നെ ഒള്ളു. പണ്ടത്തെ സ്വഭാവംവെച്ച് അവളുടേതായ സാധനങ്ങൾ മറ്റാരും എടുക്കുന്നതോ..,  അവൾക്കിഷ്ടമുള്ള ആളുകളോട് വേറാരെങ്കിലും ഒരുപരിധിയിൽകൂടുതൽ അടുക്കുന്നതോവൊന്നും പുള്ളിക്കാരിക്കു പിടിക്കത്തില്ല. അവരെക്കുറിച്ച് മറ്റാരെങ്കിലും കുറ്റം പറഞ്ഞാലും പിടിക്കില്ല. അതുകൊണ്ട് ചോദിച്ചതാ...

ഹ ഹ. കോളേജിലും അങ്ങനെയാരുന്നല്ലേ... ഏയ്. അതിനിപ്പോഴും ഒട്ടും കുറവ് വന്നിട്ടില്ല. പഴയതിന്റെ അത്രേമില്ലന്നു മാത്രം. ഇപ്പൊ

💬 Comments

View all comments