Chapter Title : രണ്ടാം വരവ് [നവവധു 2] [അവസാന ഭാഗം] [JO]
പറഞ്ഞിട്ടാണ് അവിടുന്നിറങ്ങിയത്. മൊബൈൽ ട്രാൻസ്ഫർ വഴി കാശ് കൊടുത്തു. ഓഡിറ്റിങ് ഫീസും സെയിൽസിന്റെ റിട്ടേണും എല്ലാംകൂടി രൂപാ നാപ്പതിനായിരം ആ വഴി സ്വാഹാ. ഓഫീസിൽനിന്നിറങ്ങി ചെല്ലുമ്പോഴും പെണ്ണ് ബൈക്കിനരികിൽ പോസ്റ്റായി നിൽപ്പുണ്ട്. ആ കൂടും കയ്യിൽപിടിച്ചു വിയർത്തുകുളിച്ചാണ് നില്പ്. ബൈക്ക് തണലത്തു നിർത്തിയത് ഭാഗ്യം. കുറച്ചു മുമ്പെങ്ങാണ്ടാണവിടെ വെയില് വന്നത്. ആദ്യമേ വെയിലായിരുന്നെങ്കി പെണ്ണവിടെ ഉരുകി വീണേനെ. അത്രയ്ക്കുണ്ട് ചൂട്. എന്നാപ്പിന്നെയീപൊട്ടിക്ക് ഈ വരാന്തയിലെങ്ങാനും വന്നിരുന്നൂടെ ???
നിനക്കെന്താടീ ചേച്ചീ പ്രാന്തോ ??? ഈ വെയിലത്ത് ബൈക്കിന് കാവല് നിക്കാൻ ???
ഞാൻ കാവല് നിന്നതൊന്നുവല്ല. ഞാനിപ്പോ വന്നെയുള്ളൂ.
എവിടെപ്പോയിട്ട് ???
ഞാൻ ജോക്കുട്ടന്റെ പൊറകെ അങ്ങോട്ടുവന്നതാ. അവിടെവന്നപ്പോ എങ്ങോട്ടാ പോയെന്നുകണ്ടില്ല. അപ്പൊ വീണ്ടും തിരിച്ചു പോന്നു.
നിനക്കാരോടേലും ചോദിക്കാവാരുന്നില്ലേ ???
ഞാൻ ചോദിച്ചതാ. ടാക്സോഫീസ് എവിടാന്ന്. അപ്പോഴാ പെണ്ണ് പറയുവാ ഇതുമൊത്തം ടാക്സോഫീസാ.., ചേച്ചിക്കെങ്ങോട്ടാ പോകണ്ടേന്ന്. അതറിയാൻ പാടില്ലാത്തൊണ്ടു ഞാനൊന്നും മിണ്ടാതിങ്ങു പോന്നു.
ആ ബെസ്റ്റ്. എന്നാപ്പിന്നെ നിനക്കെന്നെ വിളിച്ചൂടാരുന്നോ ???
അതിനിപ്പോ എന്നാപറ്റി ??? ഞാനങ്ങോട്ടു വന്നില്ലാന്നല്ലേയുള്ളൂ ??? ഇതുനല്ല കൂത്ത്.
ആ എനിക്കെന്നാകോപ്പാ... മര്യാദക്ക് ഞാൻ വിളിച്ചതല്ലേ എന്റെ കൂടെ വരാൻ. അപ്പോ ഞാനെങ്ങും വരുന്നില്ലാന്നു പറഞ്ഞോണ്ട് ഇവിടെത്തന്നെ നിന്നു. ഇപ്പൊ ആവശ്യത്തിന് വെയിലുംകൊണ്ടപ്പോ സമാധാനമായല്ലോ... ???!!!. ബാ കേറ്.
പെണ്ണ് പെട്ടന്ന് ബൈക്കിൽ വന്നു കയറി. ഞാൻ വണ്ടി മുന്നോട്ടെടുത്തു. ആ കോംബൗണ്ടിൽ നിന്നിറങ്ങി പുറത്തുള്ള കൂൾബാറിൽ നിന്നൊരോ ഫ്രഷ് ലൈം വാങ്ങിക്കുടിച്ചു. ശെരിക്കും അപ്പോഴാണ്പെണ്ണിന്റെ ശ്വാസമൊന്നു നേരെവീണതെന്നു തോന്നി. അവിടുന്ന് വണ്ടിയെടുത്ത് ടൗണിലേക്ക് തിരിയാതെ ഇടത്തേക്ക് തിരിഞ്ഞപ്പോഴാണ് അടുത്ത യുദ്ധം
💬 Comments
View all comments