Chapter Title : രണ്ടാം വരവ് [നവവധു 2] [അവസാന ഭാഗം] [JO]
പുറപ്പെട്ടത്.
അയ്യോ ജോക്കുട്ടാ... നമ്മളെന്താ ടൗണിലേക്ക് പോകുന്നില്ലേ ??? ദേ വഴിതെറ്റി.
ഓ അങ്ങോട്ടു പോകുന്നതെന്തിനാ... ആ വഴി മുടിഞ്ഞ ചെക്കിങ്ങായിരിക്കും. ഈ വഴിപോയിട്ട് നേരെയാ കലുങ്കിന്റെ സൈഡീന്നു ഇടത്തോട്ടു തിരിഞ്ഞാൽ നേരെ ഒറ്ററോഡാ... അരമണിക്കൂറുകൊണ്ടു വീട്ടിലെത്താം. നിന്നെക്കൊണ്ടുവിട്ടിട്ട് എന്തേലും തിന്നിട്ടു വേണം എനിക്ക് കടേലോട്ടു പോകാൻ.
അയ്യോ സിറ്റിലോട്ടു പോണം. ഇന്നലെ പറഞ്ഞത് മറന്നോ... ???
ഇന്നലെയോ ??? എന്ത് പറഞ്ഞത് ???
ദേ ചെക്കാ... ഉരുളല്ലേ... ഞാനിന്നു രാവിലേം കൂടെ പറഞ്ഞതല്ലേ എനിക്കൊരു സാധനം വാങ്ങിക്കാനുണ്ടെന്ന് ???
അതല്ലേ മേടിച്ചു തന്നത് ???
ങേ.. ??
നീയെന്നാ പറഞ്ഞത് ?? ഇന്ന് എന്റെകൂടെ വരും. പറയുന്ന സാധനം മേടിച്ചുതരണംന്നല്ലേ... ദേ പറഞ്ഞത്രേം അലുവമൊത്തം മേടിച്ചു തന്നിട്ടുണ്ട്. ഇനി അവൾക്ക് മേടിച്ചപ്പൊ നീ ചോദിച്ചതും മേടിച്ചു തന്നില്ലാന്നു പറയരുത്. (ഞാൻ ദുഷ്ടച്ചിരിയോടെ പറഞ്ഞു. ഇത്തവണ ഞെട്ടിയത് ചേച്ചിയാണ്.)
അയ്യോ... ഞാനിതല്ല പറഞ്ഞത്.
അതാണോ ഇതാണോന്നൊന്നും എനിക്കറിയണ്ട. പറഞ്ഞ സാധനം പറഞ്ഞത്രേം വാങ്ങിതന്നിട്ടുണ്ട്. ഇനി വാ പൊളിക്കരുത്. (ഞാനല്പം കലിപ്പോടെ പറഞ്ഞു. )
ജോക്കുട്ടാ... ഞാനിതല്ല പറഞ്ഞത് ജോക്കുട്ടാ... (പെണ്ണിപ്പോ കരയുമെന്ന മട്ടായി)
ദേ മിണ്ടാതവിടെയടങ്ങിയരുന്നോണം. ഇല്ലേഞാൻ റോഡിലിറക്കിവിടും. (ഞാൻ അറത്തു മുറിച്ചതുപോലെ പറഞ്ഞു.)
ജോക്കുട്ടാ.. ഞാൻ പറഞ്ഞത്.... ഞാനൊരു...
നിന്നോടല്ലേടീ വാ പൊളിക്കരുതെന്നു പറഞ്ഞത് ??? (ചേച്ചി പറഞ്ഞു പൂർത്തിയാക്കുംമുമ്പേ ഞാനൊരു അലർച്ച. പെണ്ണ് പിന്നൊന്നും മിണ്ടിയില്ല. അനങ്ങാതെയിരുന്നു. കുറച്ചുകഴിഞ്ഞു മിററിലൂടെ നോക്കിയപ്പോ കണ്ണൊക്കെ നിറഞ്ഞൊഴുകുന്നുണ്ട്. എന്നിട്ടും ഞാനതു കാണാത്തപോലെയിരുന്നു.)
ഒരു സാമാനം മേടിക്കണമെന്നു പറഞ്ഞിറങ്ങിയതാ... ഒന്നു കഴിഞ്ഞപ്പോ അടുത്തതോ... മേടിച്ചുമേടിച്ച് ഒരുവീട് മൊത്തമുണ്ട് വാങ്ങിക്കൂട്ടീത്.
💬 Comments
View all comments