Chapter Title : രണ്ടാം വരവ് [നവവധു 2] [അവസാന ഭാഗം] [JO]
അതിൽനിന്ന് ഒരെണ്ണമെടുത്തു കടിച്ചു. അകത്തുനിന്നും മറുപടിയൊന്നും വരാത്തതിനാൽ ഞാൻ ചോദ്യം വീണ്ടുമാവർത്തിച്ചു. )
അച്ചൂ... എന്താന്നുവെച്ചാ എടുത്തു കൊടുക്കെടീ... (അകത്തുനിന്നുള്ള ഓർഡറു വന്നു)
നീയാണോടീ എന്റെ കെട്യോള്... എനിക്ക് വിളമ്പാൻ... ??? (അച്ചുവിനോട് കയർക്കുന്നപോലെ ഞാനൊന്നലറി. കസേരയിൽ നിന്നെണീക്കാത്ത അച്ചുവും ചിരിയോടെ ഞങ്ങളുടെ മുറിയിലേക്ക് നോക്കിയിരിപ്പാണ്. പതിവില്ലാത്ത ബഹളംകേട്ടുവന്ന സീതാമ്മയും കാര്യങ്ങളുടെ കിടപ്പുവശം ഏറെക്കുറെ മനസ്സിലാക്കിയ മട്ടിൽ ചിരിയോടെ നോക്കിനിൽപാണ്.)
കെട്യോള് വിളമ്പിയില്ലെങ്കി തൊണ്ടക്കുഴീന്ന് ചോറിറങ്ങില്ലേന്ന് ചോദിക്കെടീ... അത്രക്ക് വെഷമമുള്ളവരു തിന്നണ്ട.... (വീണ്ടും മുറിക്കുള്ളിൽ നിന്ന് മറുപടിവന്നു. എണീറ്റു വരുമെന്നാണ് ഞാൻ കരുതിയത്. പക്ഷേ അതുണ്ടായില്ല. )
എന്നാ എനിക്കൊരു കോപ്പും വേണ്ട. തന്നത്താനെ തിന്നൊണ്ടാ മതി....
വേറൊരു അലുവകൂടി തിന്നിട്ട് ഞാൻ ദേഷ്യപ്പെട്ടിറങ്ങിപ്പോകുന്നപോലെ വീട്ടിൽനിന്നിറങ്ങി. ഞാൻ ചേച്ചിയെ എണീപ്പിക്കാനായി പറഞ്ഞതാണെന്നറിയാവുന്നതിനാൽ അവരാരുമൊന്നും മിണ്ടിയതുമില്ല. സീതാമ്മ എടുക്കണോ എന്നൊന്ന് ആഗ്യം കാണിച്ചു ചോദിച്ചപ്പോൾ വേണ്ടെന്ന് ഞാനും ആഗ്യം കാണിക്കുകകൂടി ചെയ്തിരുന്നു. എന്തായാലും കാറെടുത്തു പോരുമ്പോഴും പെണ്ണ് എണീറ്റിരുന്നില്ല.
എന്തായാലും നേരെ കടയിലേക്ക് പോയി. കണക്കൊക്കെ നോക്കി. കുറച്ചുദിവസത്തെ ഗ്യാപ്പുവന്നതിനാൽ കുറേനേരമെടുത്തു. അതെല്ലാംനോക്കി കലക്ഷനുമെടുത്തിറങ്ങുമ്പോൾ നേരം മൂന്നരയായി. തൊട്ടടുത്തുള്ള കടയിൽ കേറിയൊരു കപ്പബിരിയാണിയങ്ങു തട്ടി. അതെല്ലാംകഴിഞ്ഞു വീട്ടിലെത്തുമ്പോ എല്ലാംകൂടി എങ്ങോട്ടോ പോകാൻ നിക്കുന്നു.
ആ നീവന്നോ... ??? ഞാൻ നിന്നെ വിളിക്കാൻ തൊടങ്ങുവാരുന്നു.
എങ്ങോട്ടാ എല്ലാരുംകൂടി ???
ആ ബെസ്റ്റ്. ഞാൻ പറഞ്ഞില്ലേ ഈ പൊട്ടനിതൊന്നും ഓർക്കുന്നുണ്ടാവില്ലെന്ന്. ഉച്ചക്ക് ചാടിക്കേറി പോയത് ഗിഫ്റ്റുവല്ലോം മേടിക്കാനാണെന്നു കരുതിയ അമ്മയിപ്പോ ആരായീ.. ??? (അച്ചു സീതാമ്മക്കിട്ടു ട്രോളി. )
ഗിഫ്റ്റോ... എന്നാത്തി... അയ്യോ... ഇന്നാണോ ശിവേട്ടന്റെ കൊച്ചിന്റെ ബെർത് ഡേ.. ???
💬 Comments
View all comments