0%

Chapter Title : രണ്ടാം വരവ് [നവവധു 2] [അവസാന ഭാഗം] [JO]

Author : JO Read All Parts 5.1K

ഞാനക്കാര്യം മറന്നേപോയി. നീയെന്നാടി എന്നെയൊന്നോർമിപ്പിക്കാത്തത് ???

പിന്നേ... ഓർമിപ്പിച്ചോണ്ട് പുറകെനടക്കാൻ ഞാനാരാ നിന്റെ പീയേയോ ??? ഒന്ന് പോയേടാ...(അച്ചു കേട്ടപ്പഴേ പുച്ഛിച്ചു)

ശോ.. ഞാനത് മറന്നേപോയി. അവളും ഓർമ്മിപ്പിച്ചില്ല. കോപ്പ്. ങാ നിങ്ങളൊരു പണി ചെയ്യ്... ഒരു പതിനഞ്ചു മിനിറ്റ്... ഞാൻ കടേൽപോയെന്തേലും എടുത്തോണ്ട് വരാം... അല്ലേ കേറ്... പോണവഴി എടുക്കാം..

അല്ല നീയിതെങ്ങോട്ടാ ???

ങ്ങേ... ??? അപ്പൊ നിങ്ങളല്ലേ ശിവേട്ടന്റെയാടുത്തേക്കു പോകുവാന്ന്‌ പറഞ്ഞത് ???

ഞങ്ങള് പോകുവാന്നാ പറഞ്ഞത്. നിന്നോട് വരാൻ പറഞ്ഞില്ല. കെട്യോൻ കെട്യോളേം കൂട്ടി നാളെ കാലത്തങ്ങു വന്നേച്ചാ മതികേട്ടോ... ആ പിന്നേ പോരുന്നെന് മുന്നേ ആ പശൂനും കോഴികൾക്കുമൊക്കെ തീറ്റ കൊടുത്തേക്കണെ... (അച്ചുവെന്റെ കയ്യിൽ നിന്ന് താക്കോല് തട്ടിപ്പറിച്ചുകൊണ്ടു പറഞ്ഞു.)

ങേ... അപ്പൊ അവള് വരുന്നില്ലേ... ???

ടാ ടാ ടാ... ദേ അമ്മേംഅച്ഛനുമിവിടെ നിക്കുന്നു... അല്ലേ ഞാനിതിനു മറുപടി പറഞ്ഞേനെ. രണ്ടിനുംകൂടി ബൈക്കെക്കേറി കെട്ടിപ്പിടിച്ചിരുന്നു വരാനല്ലേ അവളീ അടവുമൊത്തം കാണിച്ചോണ്ടിരിക്കുന്നെ... ഞങ്ങളത്രക്ക് പൊട്ടന്മാരൊന്നുവല്ലന്നു കെട്യോളോടൊന്നു പറഞ്ഞേക്ക്. പിന്നേ... രാവിലെയിച്ചിരി പുല്ലിട്ടു കൊടുത്തില്ലങ്കി പശുവിവിടുന്നെന്നെണീറ്റോടുവല്ലോ... കൊള്ളാവുന്ന കാരണം വല്ലോം പറയാൻ പറയെടാ അവളോട്... (അച്ചുവിന്റെ വാക്കുകളിൽ പരിഹാസവും കുസൃതിയും. നോക്കുമ്പോൾ സീതാമ്മയും ഗോപേട്ടനും വരെ ചിരിക്കുന്നു. പ്ലിങ്ങിയെങ്കിലും ഞാനും ചിരിച്ചു. )

എന്നിട്ടെവിടെ നമ്മടെ നായിക ???

ഓഹോ... അപ്പൊ നീ കണ്ടതല്ലേ കട്ടിലേൽക്കേറി കൊതികുത്തിക്കിടക്കണത് ???

ഏ... ഇതുവരെ എണീറ്റില്ലേ.. ???

ഒന്നെണീറ്റു വന്നതാ... നീ തിന്നാതെയാ പോയതെന്ന് പറഞ്ഞപ്പോ എന്നാ എനിക്കും വേണ്ടാന്നു പറഞ്ഞോണ്ട് അതേപടി പോയിക്കിടപ്പൊണ്ട്. വരുന്നില്ലേന്ന് ചോദിക്കാൻ പോലുംഞാൻ മുറീലോട്ടു ചെല്ലുവാ ചെയ്തെ...

ഓഹോ...

💬 Comments

View all comments