Chapter Title : രണ്ടാം വരവ് [നവവധു 2] [അവസാന ഭാഗം] [JO]
ജോക്കുട്ടാ പോകല്ലേ... ഇതിടാൻ പറ്റുന്നില്ല. (ആ ബെസ്റ്റ്... ബ്രായുടെ ഹുക്ക് വീഴുന്നില്ല. ഒന്നാമതേ തെറിച്ചാണ് നിൽപ്. ആ സാധനം കിടക്കുമ്പോ കൂടുതൽ അകന്നല്ലേ കിടക്കൂ... അതുപോലുമറിയില്ലേയീ പോത്തിന്... ???!!!)
നീയാ നൈറ്റിയുടെ ഹുക്കിടെടീ... മറ്റേതു പിന്നെയിടാം...
തെറിച്ചു നിക്കൂന്നേ...
നീ എണീക്കണ്ട. (പുതപ്പ് ചേച്ചിയുടെ ദേഹത്തേക്കെറിഞ്ഞിട്ടു ഞാൻ പോയി വാതില് തുറന്നു. ഹുക്കിട്ട് പുപ്പെടുത്തു വയറിന് മുകളിലേക്കിട്ട് പെണ്ണും ആരാണ് വന്നതെന്നറിയാൻ ആകാംഷയോടെ കതകിന് നേരെ നോക്കി. വാതിൽക്കൽനിന്നയാളെക്കണ്ട് ഞാനും ചേച്ചിയും ഒരുപോലെ ഞെട്ടി.
റോസ്... !!! (എന്റെ വായിൽനിന്ന് അറിയാതെയാ പേര് പുറത്തേക്കുവന്നു. )
അവളൊന്നു ചിരിച്ചു. ഞാനും ചിരിച്ചു : വിളറിയ ചിരി. അവൾ മുഖത്തേക്ക് വീണുകിടന്ന മുടിയൊന്നു മാടിയൊതുക്കി. എന്നിട്ടെന്നെക്കടന്ന് അകത്തേക്ക് നോക്കി. അപ്പോഴാണ് ഞാനും ചേച്ചിയെ നോക്കിയത്. പ്രേതത്തെക്കണ്ടപോലെ വിളറിയിരിക്കുന്നു. അവളെക്കണ്ട ഷോക്കിലാവണം എണീറ്റിരിക്കുന്നുണ്ട്. തടയാനാവുംമുന്നേ റോസ്‌എന്നെക്കടന്ന് അകത്തേക്ക് കയറി. എന്നിട്ട് ചേച്ചികിടന്ന ബെഡിന്റെ കാൽഭാഗത്തു പോയിരുന്നു. അവളടുത്തേക്കിരുന്നതും ചേച്ചിപെട്ടന്ന് കാലുരണ്ടും അവളുടെയടുത്തുന്നു മാറ്റിവെച്ചു. തൊടാൻപോലും പേടിയാണെന്ന മട്ടിൽ. ആ ടെൻഷൻ കണ്ടതും ഞാനും റോസിനെതിർവശത്തായി ചേച്ചിയുടെ അടുത്തുചെന്നുനിന്നു. ഞാനടുത്തേക്കു ചെന്നതും പെണ്ണൊരു ആശ്രയത്തിനെന്നപോലെയെന്റെ കയ്യിൽകേറിപ്പിടിച്ചു. അതു കണ്ടതും റോസോന്നു ചിരിച്ചു.
എങ്ങനെയുണ്ടിപ്പോ... ??? (ചോദ്യം ചേച്ചിയോടായിരുന്നു. )
ചേച്ചിയൊന്നും മിണ്ടിയില്ല. ദയനീയമായി എന്നെയൊന്നു നോക്കി.
കുറവുണ്ട്. (ഉത്തരം പറഞ്ഞത് ഞാനായിരുന്നു. )
എന്തേ... ഇയാൾടെ വായില് നാക്കില്ലേ... ??? പണ്ടും ഇയാൾക്കുവേണ്ടി ഇവനാണല്ലോ സംസാരിക്കാറ്... ??? (അവള് ചിരിയോടെയാണ് ചോദിച്ചതെങ്കിലും സ്വരത്തിലൊരു ഉടക്കിന്റെ പ്രതീതി. ചേച്ചിയെന്നെ ദയനീയമായൊന്നു നോക്കിയതല്ലാതെ അതിനും ഉത്തരം പറഞ്ഞില്ല.)
അപ്പൊ എങ്ങനാ... നമ്മടെ സമയം തീരാറായി...
💬 Comments
View all comments