Chapter Title : രണ്ടാം വരവ് [നവവധു 2] [അവസാന ഭാഗം] [JO]
!!! (റോസിന്റെ വാക്കുകൾ എന്നിലും ചേച്ചിയിലുമുണ്ടാക്കിയ ഷോക്ക് വല്ലാത്തതായിരുന്നു. വെട്ടിത്തുറന്നു ചോദിച്ചിരിക്കുന്നു. )
എങ്ങനാ ജോക്കുട്ടാ... ??? (അവളെന്നെ മുഖമുയർത്തി നോക്കി. )
ഞാൻ... ഞാൻ സമ്മതിക്കത്തില്ല... !!! (ചേച്ചിയുടെ സ്വരം. ഞാൻ അത്ഭുതത്തോടെ ചേച്ചിയെ നോക്കി. അത്രക്കുറപ്പുള്ള ശബ്ദം. കൂട്ടത്തിൽ എന്റെ കയ്യിലെപ്പിടുത്തം കുറച്ചൂടി മുറുക്കി. )
എന്ത് സമ്മതിക്കില്ലാന്ന്... ??? (റോസിന്റെ ചുണ്ടിൽ ചിരി തന്നെയായിരുന്നു. )
എന്റെ ജോക്കുട്ടനെ ഞാൻ വിട്ടുതരില്ലാന്ന്... ജോക്കുട്ടനെന്റെയാ... എന്റെ മാത്രവാ ... എന്നോടിതുമാത്രം ചോദിക്കരുത്... (പെണ്ണിന്റെ കണ്ണുകൾ നിറഞ്ഞു. )
അയ്യേ... എടാ ജോക്കുട്ടാ... നിന്റെ കെട്യോൾക്കെന്നാടാ പറ്റിത്... ??? നീയതൊന്നുമിവളോട് പറഞ്ഞില്ലേ... ??? എന്റെ പൊന്നുചേച്ചീ... ഞാനിവനെ തിരിച്ചു ചോദിക്കാൻ വന്നതൊന്നുവല്ല.. !!! (ചേച്ചിയമ്പരപ്പോടെ എന്നേം റോസിനേം മാറിമാറിനോക്കി.)
എന്റെ ചേച്ചീ... ചേച്ചീനെവിട്ട് ഇവനെന്റെകൂടെ വരില്ലാന്നു കല്യാണത്തിന്റെയന്ന് പറഞ്ഞതാ എന്നോട്. ആ ഞാൻ ഇപ്പഴുംഇവനെ കാത്തിരിക്കുവോ... ??? എന്തിന്... ഞാനൊന്നു വിളിച്ചാൽ ഫോൺ പോലുമെടുക്കാത്തവനാ ഇവൻ.
റോസ്‌ചിരിയൊടെയെണീറ്റു. എന്നിട്ട് അമ്പരന്നുകിടക്കുന്ന ചേച്ചിയുടെ മുഖം കൈക്കുമ്പിളിൽ കോരിയെടുത്തു. എന്നിട്ടാ കണ്ണുകളിലേക്ക് നോക്കി.
വിശ്വസിക്കേടോ... എനിക്ക് തന്റെ കെട്യോനെ വേണ്ട... !!!
ചേച്ചിയുടെ നിറഞ്ഞിരുന്ന കണ്ണുകളിൽ നക്ഷത്രത്തിളക്കം. പെണ്ണ് കരഞ്ഞുകൊണ്ട് ചിരിച്ചു. എന്റെ കയ്യിലെപിടിവിട്ട് അവളുടെ മുഖത്തു പിടിച്ചു.
സോറി... (ചേച്ചിയുടെ സ്വരം വിറച്ചു. )
എന്തിന്... ???
ഒത്തിരി വിഷമിപ്പിച്ചൂലെ ഞാനുമെന്റെ ജോക്കുട്ടനും... ??? എങ്ങനെ... എങ്ങനെ ക്ഷമചോദിക്കൂന്നറിയൂല... ഇങ്ങനെ... ഇങ്ങനെയൊരിഷ്ടവകണ്ടെന്നെനിക്കറിയില്ലാരുന്നു. അല്ലാരുന്നെ... ഞാൻ...
വേണ്ട. പറയണ്ട. എനിക്കറിയാം...ടാ ജോക്കുട്ടാ... എനിക്കൊരു ചായയെങ്കിലും മേടിച്ചുതാടാ... (റോസ്‌പെട്ടന്ന്ന് വിഷയം മാറ്റിക്കൊണ്ടെന്നേ നോക്കി. ഞാൻ പെട്ടെന്ന് എന്തു പറയണമെന്നറിയാതെ വിക്കി.)
💬 Comments
View all comments