Chapter Title : രണ്ടാം വരവ് [നവവധു 2] [അവസാന ഭാഗം] [JO]
പെണ്ണിനെ ഞാനാകെ മാറ്റിയിരുന്നു. പഴേ കള്ളത്തരവും കുസൃതിയുമെല്ലാം തിരിച്ചെത്തിയിട്ടുണ്ട്. സാധനമെല്ലാം വണ്ടിയിൽ കൊണ്ടുവെച്ചിട്ടാണ് ഡിസ്ചാർജ് ഷീറ്റ് വാങ്ങിയത്. ഒരാഴ്ച്ച മുമ്പേ കിട്ടേണ്ട ഡിസ്ചാർജ്ഷീറ്റ് കള്ളപ്ലാസ്റ്ററിന്റെ ബലത്തിൽ നീട്ടിയെടുത്തതായതിനാൽ എഴുതിക്കിട്ടുമെന്ന ഉറപ്പുള്ളതിനാലാണ് ഞാനാദ്യമേ അതൊക്കെക്കൊണ്ടുപോയി വെച്ചതും. അച്ചുവിനോടും വരണ്ടാന്നു വിളിച്ചു പറഞ്ഞിട്ട് ഞാൻ ചേച്ചിയെക്കൂട്ടനായി മുറിയിലേക്ക് ചെന്നു. ചെന്നപ്പോൾ ആ ബെഡിൽതന്നെ കിടപ്പുണ്ട് പെണ്ണ്.
ഉം... ??? ഇതെന്നാപറ്റി.... ??? ഇവിടെയങ്ങു കൂടാൻ തീരുമാനിച്ചോ... ???
പെണ്ണൊന്നും പറഞ്ഞില്ല. രണ്ടുകയ്യും എന്റെ നേർക്ക് നീട്ടിപ്പിടിച്ചൊരു കിടപ്പ്. ഞാൻ കണ്ണുമിഴിച്ചു.
ഉം... ???
എടുത്തോ...
എടുക്കാനോ... ???
ആ എന്നെ എടുത്തോളാൻ. എനിക്ക് നടക്കാൻ വയ്യ... !!!
ങേ... ???
എന്നാ കേന്ന് ??? വേണൊങ്കി എടുത്തോ... ഇല്ലെങ്കി ഞാനിവിടെ കിടക്കാൻ പോവാ... എന്നെ എടുത്തോണ്ട് പോകാൻ പറ്റുന്നവരുടെ കൂടെയെ ഞാൻ വരുന്നുള്ളൂ...
ആ എന്നാപ്പിന്നെ ഇവിടെക്കിടന്നോ... ആ അറ്റണ്ടറ് വല്ലോംവന്ന് എടുത്തോണ്ട് പൊക്കോളും.
ജോക്കുട്ടാ... (പെണ്ണ് ചിണുങ്ങി. )
എന്റെ പൊന്നു കർത്താവേ... ഇതെന്നാ കുരിശാ.. (ഞാൻ പെണ്ണിനെ കൈകളിൽ കോരിയെടുത്തുകൊണ്ട് അറിയാതെ പറഞ്ഞുപോയി. ചേച്ചിയെന്റെ കഴുത്തിൽ കൈചുറ്റി, എന്റെ കൈകളിൽ കിടന്നു ചിരിച്ചു. )
എന്നേം എടുത്തോണ്ട് ബാത്റൂമിപ്പോയപ്പോമുതലേ ഞാൻ കരുതീതാ... ആൾക്കാരുടെ ഇടക്കൂടെ ഇങ്ങനെ പോണമെന്ന്... !!! (പെണ്ണ് കള്ളച്ചിരിയോടെ പറഞ്ഞു.)
ങാ ഇനിയിറങ്ങിക്കോ... ഞാൻ മടുത്തു.
അയ്യടാ... വണ്ടിയേവരെ ഇങ്ങനെ പോയെച്ചാ മതി. ഞാനിറങ്ങത്തില്ല.. !!!
ങേ... എടീ മൂന്നാം നിലേല് വരെ കേറണം.
കുഴപ്പമില്ലാ... കേറിക്കോ... ഞാനിറങ്ങത്തില്ല. തടിയൊന്നു കുറയട്ടെ... വല്ലപ്പോഴുമൊക്കെയൊന്ന് അധ്വാനിക്ക്... ഒന്ന് വിയർക്കട്ടെ...
വിയർക്കുന്ന പണിയൊക്കെ ഞാനെന്നും ചെയ്യുന്നുണ്ട്. (ഞാൻ
💬 Comments
View all comments