Chapter Title : രണ്ടാം യാമത്തിലെ പൂനിലാവ് 1 [സ്പൾബർ]
മുട്ട് കുത്തിയിരുന്നു.
ശ്വാസം വിടാൻ പോലും കഴിയാതെ അവൻ നിലത്തേക്ക് കുഴഞ്ഞ് വീണു.
യമുന ഒരു തോർത്ത് മുണ്ടെടുത്ത് പുതച്ച്, മുറിയിലെ ലൈറ്റിട്ടു.
നിലത്ത് കിടന്ന് പുളയുന്ന മുരളിയെ അവൾ പുഛത്തോടെ നോക്കി.
അവൻ വയറ് പൊത്തിപ്പിടിച്ച് പുഴുവിനെപ്പോലെ നിലത്ത് കിടന്ന് പുളയുകയാണ്. വേദന കൊണ്ട് വളഞ്ഞ് കുത്തുകയാണവൻ.
അടിനാഭിയുടെ മർമ്മം നോക്കിയാണ് യമുന ചൂണ്ടുവിരൽ പ്രയോഗിച്ചത്. ഇനി അവൾ വിചാരിക്കാതെ അവന് നേരെ കിടക്കാനോ, നിൽക്കാനോ കഴിയില്ല.
ആ കിടത്തത്തിൽ അവന്റെ മുഖം കാണാനവൾക്ക് കഴിയുന്നില്ല.ആദ്യം ഇവനാരാണെന്നറിയണം. എന്നിട്ട് വേണം ഈ ഇല്ലത്ത് മോഷ്ടിക്കാൻ ധൈര്യപ്പെട്ട ഇവന് എന്ത് ശിക്ഷ കൊടുക്കണമെന്ന് തീരുമാനിക്കാൻ.
തമ്പുരാനെ വിളിച്ചുണർത്തണോ, എന്ന് യമുനയൊന്ന് ചിന്തിച്ചെങ്കിലും പിന്നത് വേണ്ടന്ന് വെച്ചു. ഇത് തനിക്ക് കൈകാര്യം ചെയ്യാൻ മാത്രമുള്ളതേയുള്ളൂ.
യമുന, മുരളിയുടെ നേരേ കുമ്പിട്ടു. പിന്നെ നിലത്ത് നിന്ന് ഒരു തലയിണയൊക്കെ എടുക്കുന്ന ലാഘവത്തോടെ മുരളിയെ പൊക്കിയെടുത്ത് മുറിയിലുണ്ടായിരുന്ന കസേരയിലേക്കിരുത്തി.
മുരളിയുടെ ശ്വാസം ഇപ്പഴും നോർമലായിട്ടില്ല.കസേരയിൽ അവൻ കൂനിക്കൂടിയാണ് ഇരിക്കുന്നത്. അസഹ്യമായ വേദനയാൽ അവന് നിവർന്നിരിക്കാൻ കഴിയുന്നില്ല.
മാത്രമല്ല, താൻ പിടിക്കപ്പെട്ടിരിക്കുന്നു എന്നതും അവനെ ഭയപ്പെടുത്തി.
മർമം നോക്കി കുത്ത് കിട്ടിയ അവന്റെ കയ്യും വളഞ്ഞാണിരിക്കുന്നത്. അതിന്റെ വിരലുകൾ പോലും അവന് അനക്കാനാവുന്നില്ല.
യമുന അവന്റെ മുന്നിലേക്ക് വന്ന് നിന്ന് അവന്റെ മുടിക്ക് പിടിച്ച് തലയുത്തി അവന്റെ മുഖത്തേക്ക് നോക്കി.
എവിടെയൊക്കെയോ കണ്ട ഒരു മുഖപരിചയം അവൾക്ക് തോന്നി.
ഈ നാട്ടുകാരൻ തന്നെയാണെന്ന് തോന്നുന്നു.
അടിവയറിലും, മുടി പിടിച്ച് വലിച്ചപ്പോഴുള്ള വേദനയിലും മുരളിയൊന്നലറി.
“എന്താടാ… വേദനയെടുക്കുന്നോ നിനക്ക്… ?
കള്ളൻമാർക്ക് ഇങ്ങിനെ വേദനയെടുക്കാൻ
💬 Comments
View all comments