0%

Chapter Title : രണ്ടാം യാമത്തിലെ പൂനിലാവ് 2 [സ്പൾബർ]

Author : Spulber Read All Parts 4K

അവൾ തിരിഞ്ഞ് വാതിൽ തുറന്ന് പുറത്തേക്കിറങ്ങി.

കുറച്ച് സമയം കൊണ്ട് തമ്പുരാട്ടിക്ക് ചിത്തഭ്രമം പിടിപെട്ടോ എന്ന് മുരളി സംശയിച്ചു.
ക്രൂദ്ധമായ ഭാവം ഇപ്പോൾ ആ മുഖത്തില്ല. പെൺ സിംഹത്തിന്റെ പോലെയുള്ള മുരൾച്ചയും ഇപ്പോഴില്ല. മധുരമനോഹര സംഗീതം പോലെയാണ് ഇപ്പോൾ തമ്പുരാട്ടിയുടെ ശബ്ദം എന്നവന് തോന്നി.

തമ്പുരാട്ടിയുടെ മുഖത്തെ ഭാവം എന്താണെന്ന് തിരിച്ചറിയാൻ അവനായില്ല.എന്നാലും ഒട്ടും കോപം ആ മുഖത്തില്ല എന്നവന് തോന്നി.വളരെ സൗമ്യമായ പെരുമാറ്റം. കുറച്ച്നേരം പുറത്തേക്കിറങ്ങിയപ്പോഴേക്കും തമ്പുരാട്ടിക്ക് എന്താണ് പറ്റിയത് എന്നവന് മനസിലായില്ല.
ഇനി ചിരിച്ചോണ്ട് കഴുത്തറുക്കാനുള്ള പരിപാടിയാണോ എന്നും അവന് തോന്നി.

ചാരിയിട്ട വാതിൽ ചെറിയൊരു ശബ്ദത്തോടെ തുറക്കുന്നത് കണ്ട് അവൻ തലയുയർത്തി നോക്കി.
ഒരു കയ്യിൽ ഒരു മൊന്തയുമായി തമ്പുരാട്ടി മുറിയിലേക്ക് കയറി. അവൾ തിരിഞ്ഞ് വാതിലടച്ച് കുറ്റിയിട്ടു. പിന്നെ മുരളിയുടെ മുന്നിൽ വന്നു നിന്നു.ആ മൊന്തയവൾ അവന് നീട്ടി. അവളുടെ വിരലിൽ പോലുമൊന്ന് സ്പർശിക്കാതെ ശ്രദ്ധാപൂർവ്വമാണ് മുരളിയാ മൊന്ത വാങ്ങിയത്.
ഒരു ലിറ്ററോളം വരുന്ന മൊന്തയിലെ വെള്ളം ഒറ്റയടിക്ക് കുടിച്ച് തീർത്ത് മുരളി, യമുനയെ തുറിച്ച് നോക്കി.

യമുന അവന് നേരെ കൈ നീട്ടി. അവൻ മൊന്ത തിരിച്ച് കൊടുത്തു. അവളത് മേശപ്പുറത്തേക്ക് വെച്ച് അവന്റെ മുൻപിലായി കിടക്കയിലേക്കിരുന്നു.

“നിനക്കെത്ര വയസായി…?”

തന്നെ അടിക്കാനുള്ള ചോദ്യങ്ങൾ തമ്പുരാട്ടി വീണ്ടും ചോദിച്ച് തുടങ്ങിയെന്ന് മുരളിക്ക് മനസിലായി.
ഇനിയൊന്നിനും നുണ പറയേണ്ടതില്ല എന്നവൻ തീരുമാനിച്ചു. അത് കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. നുണ പറഞ്ഞാലും സത്യം പറഞ്ഞാലും അടി കിട്ടും.

“ഇരുപത്താറ്…”

“ഇത്ര ചെറുപ്പത്തിലേ നീയെന്തിനാടാ കള്ളനായേ…?”

തമ്പുരാട്ടി ദേഷ്യത്തോടെയല്ല ഇപ്പോ ചോദ്യങ്ങൾ ചോദിക്കുന്നതെന്ന് അവനറിഞ്ഞു.

💬 Comments

View all comments