Chapter Title : രണ്ടാം യാമത്തിലെ പൂനിലാവ് 2 [സ്പൾബർ]
“ഇല്ലത്ത് വിശിഷ്ടാഥിതികൾ വന്നാൽ കിടക്കാറുള്ള മുറിയാണിത്…
ഇന്നെന്റെ വിശിഷ്ടാഥിതി നീയാണ്… രണ്ട് ദിവസം ഇവിടെയാണ് നിന്റെ പള്ളിയുറക്കം…”
കുസൃതിയോടെ യമുന പറഞ്ഞു.
മുരളി അന്തംവിട്ടു. ഈ മുറി കാണാൻ കഴിഞ്ഞത് തന്നെ ഭാഗ്യം.. ഒരു കൊട്ടാരത്തിലെ മുറി പോലെ ആഡംബരം നിറഞ്ഞ ഈ മുറിയിൽ രണ്ട് ദിവസം താൻ കിടക്കണമെന്ന് പറഞ്ഞാ, അത് തനിക്ക് തരുന്ന ശിക്ഷയായേ കാണാൻ പറ്റു..
“അയ്യോ… തമ്പുരാട്ടീ… വേണ്ട… ഞാൻ പുറത്തെവിടെയെങ്കിലും കിടന്നോളാം… ഇവിടെ വേണ്ട തമ്പുരാട്ടീ…”
ദയനീയമായി മുരളി പറഞ്ഞു.
“ഞാൻ പറയുന്നത് നീയങ്ങോട്ട് കേട്ടാ മതി… രണ്ട് ദിവസം നീയാണെന്റെ അഥിതി… ഇവിടെ ഈ സപ്രമഞ്ചക്കട്ടിലിൽ നീ കിടക്കും… ഞാനല്ലാതെ ആരുമിങ്ങോട്ട് വരില്ല…”
കർക്കശ സ്വരത്തിലാണ് യമുനയത് പറഞ്ഞതെങ്കിലും വഴിഞ്ഞൊഴുകുന്ന പ്രണയമായിരുന്നു അവളുടെ മുഖത്ത് മുരളി കണ്ടത്.
“അതാ… ആ വാതിൽ തുറന്നാ ബാത്ത്റൂമാണ്… നീ കുറച്ച് നേരം ഉറങ്ങിക്കോ… ഞാൻ കുറച്ച് കഴിഞ്ഞ് വരാം… തമ്പുരാന്റെ കുളികഴിയാറായിക്കാണും…”
എല്ലാത്തിനും മുരളി തലയാട്ടി.
“നിൻറെ കയ്യിൽ ഫോണുണ്ടോ…?” “
“ഉണ്ട്…”
“എന്നാ വീട്ടിലേക്ക് വിളിച്ച് നാളെയേ വരൂന്ന് പറയ്… നിനക്കിപ്പോ ചായ വേണോ… ?”
മുരളി, യമുനയുടെ തിളങ്ങുന്ന കണ്ണിലേക്ക് നോക്കി നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല..
അവളുടെ മുഖഭാവം, വിരഹിണിയായ ഒരു ഭാര്യയുടേതാണോ, പ്രണയാർദ്രയായ കാമുകിയുടേതാണോ എന്ന് വേർതിരിച്ചറിയാൻ മുരളിക്കായില്ല.
“വാതിൽ ഞാൻ പുറത്ത് നിന്ന് കുറ്റിയിടുകാട്ടോ…?”
വാതിൽ പാളിയിൽ പിടിച്ച് കൊണ്ട് യമുന ചോദിച്ചു.
മുരളി തലയാട്ടി.
യമുന ഒരു വാതിൽ പാളിചാരി പുറത്തേക്കറങ്ങി. മുരളിയുടെ മുഖത്തേക്കൊന്ന് നോക്കി. പിന്നെ മറ്റേ പാളി ചാരാൻ തുടങ്ങിയതും,ഏതോ ഉന്മാദം
💬 Comments
View all comments