0%

Chapter Title : രണ്ടാം യാമത്തിലെ പൂനിലാവ് 4 [സ്പൾബർ]

Author : Spulber Read All Parts 2.9K

തമ്പുരാട്ടി ചുരിദാറിട്ടാൽ നാട്ടുകാരെന്ത് കരുതും എന്ന കുറച്ചിൽ.
പിന്നെ ഈ തമ്പുരാനാണെങ്കിൽ, ഇവർക്ക് ഒരു മനസുഖവും കൊടുത്തിട്ടുമില്ല.
ഇട്ട് മൂടാനുള്ള പണമുണ്ടായിട്ടും, ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ട ഒരു പാവമാണിത്.

“യമുനത്തമ്പുരാട്ടീ…”

അരുമയോടെ മുരളി വിളിച്ചു.

“എന്തോ…”

അവൾ ഈണത്തിൽ വിളികേട്ടു.

“ഞാനൊന്ന് പുറത്ത് പോയി വരട്ടേ..?
ഇരുട്ടും മുൻപ് ഇങ്ങെത്താം… ?”

തന്റെ ദേഹത്ത് അമർന്ന് കിടക്കുന്ന യമുനയുടെ ഉടലാകെ ഒന്ന് ഞെട്ടുന്നത് മുരളിയറിഞ്ഞു. തന്നെ ചുറ്റിപ്പിടിച്ച അവളുടെ കൈകൾക്ക് ബലമേറുന്നതും അവനറിഞ്ഞു.

പെട്ടെന്നവൾ തലയുയർത്തി അവന്റെ മുഖത്തേക്ക് നോക്കി. അവളുടെ കണ്ണുകൾ കലങ്ങി ചുവന്നിട്ടുണ്ടായിരുന്നു.

“എന്തിനാ…. എന്തിനാ ഇപ്പോ പുറത്ത് പോവുന്നേ… ?”

തേങ്ങിക്കൊണ്ടവൾ ചോദിച്ചു.

ഇപ്പോഴെന്നല്ല, ഒരിക്കലും അവനെ ഇവിടുന്ന് വിടാൻ അവൾക്ക് ആവില്ലായിരുന്നു.

“അത്… ഒന്ന് രണ്ട് കാര്യങ്ങളുണ്ടെടീ..
പോയിട്ട് പെട്ടെന്നിങ്ങ് വരാം… “

മുരളി തലതാഴ്തി അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു.

“വേണ്ട… പോണ്ട… “

യമുന ചിണുങ്ങുകയാണ്.. അവനെ വിട്ടാൽ അവനിനി തിരിച്ച് വരില്ലേന്നൊരു പേടിയും അവൾക്കുണ്ടായിരുന്നു.

“വീട്ടിലൊന്ന് കയറണം..ചെറിയൊരു കാര്യമുണ്ട്…പിന്നെ ഒന്ന് രണ്ട് കാര്യങ്ങളുമുണ്ട്… ഇപ്പോ പതിനൊന്ന് മണിയല്ലേ ആയിട്ടുള്ളൂ… ഒരഞ്ച് മണിയാവുമ്പൊഴേക്ക് ഞാനിങ്ങ് വരാം..’”

“പോണോടാ… ?”

അവൾക്ക് സങ്കടം വരുന്നുണ്ടായിരുന്നു. അവനെ വിട്ട്പിരിയാൻ അവൾക്കൊട്ടും മനസുണ്ടായില്ല.
ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് താനിപ്പോ കടന്ന് പോകുന്നത്. ഈ സന്തോഷം അവൻ പോകുന്നതോട് കൂടി തീരും. വീണ്ടും കർക്കശക്കാരിയായ തമ്പുരാട്ടിയായി താൻ മാറും.
തന്റെ സമ്പത്ത് മുഴുവൻ ഇവന് കൊടുക്കേണ്ടിവന്നാലും തനിക്കതൊരു പ്രശ്നമല്ല. ഇനി തനിക്ക് വേണ്ടി ജീവിക്കണം. ഒരു വികാരവുമില്ലാത്ത

💬 Comments

View all comments