Chapter Title : രണ്ടാംഭാവം 9 [John wick] [Climax]
മുറിയിൽ നിന്നും ചേട്ടായിടെ ശബ്ദം കേട്ടാരുന്നു... അപ്പോ മനസ്സിലായി അവിടെയുണ്ടെന്ന്.... അവരുടെ ഇടയിലേക്ക് കേറിച്ചെല്ലാൻ മനസ്സ് അനുവദിച്ചില്ല....
എണ്ണയിട്ട യന്ത്രം കണക്കെ ജോലികൾ ഞാൻ തീർത്തു കൊണ്ടിരുന്നു... ഇടയ്ക്ക് മോനെ അപ്പൻ മുറിയിൽ നിന്നു എടുത്തോണ്ട് പോയത് കൊണ്ട് പിന്നീട് അടുക്കളയിൽ നിന്നു ജോലി കഴിയാതെ പുറത്തു പോവേണ്ട ആവശ്യം വന്നില്ല അതാണ് സത്യം...
പത്തു മണി ആവാറായപ്പോഴേക്കും അത്യാവശ്യം ജോലികളെല്ലാം ഒതുക്കി ഞാൻ പുറത്തേക്കിറങ്ങി....അപ്പൻ ഹാളിൽ മോനെയും കളിപ്പിച്ചിരിപ്പുണ്ടായിരുന്നു...
ആഹാ... രണ്ട് പേരും നല്ല കൂട്ടായല്ലോ...
പിന്നെ ആവാതെ... ഞങ്ങൾ രണ്ടും പണ്ടേ കൂട്ടാ... അല്ലേ ബേസിൽ മോനെ...
അവൻ അവന്റെ കുഞ്ഞരി പല്ല് കാട്ടി ഒന്ന് ചിരിച്ചു...
നിങ്ങൾ പോവാറായില്ലേ.... ഒരുങ്ങുന്നില്ലേ...
ഒരുങ്ങാൻ പോവാ.. അവനെ ഇങ്ങു താ...ഒരുക്കി കൊണ്ട് വരാം...
മോളെ ഇവനെ കൊണ്ട് പോണോ... ഞങ്ങൾ ഇവിടെ എന്തേലുമൊക്കെ പറഞ്ഞിരുന്നേനെ...
അപ്പാ... അവൻ കരഞ്ഞാലോ...
കരയില്ലെന്നേ... കുഞ്ഞിനുള്ള പാൽ തിളപ്പിച്ച് താൽക്കാലത്തേക്ക് ആ മേശപ്പുറത്തേക്ക് വെച്ചേരെ... ഞാൻ കൊടുത്തോളം....
അപ്പാ ഉറപ്പാണോ... അവസാനം ഇവൻ അപ്പന് പാരയാവരുത്...
ഇല്ല... ഞാൻ നോക്കിക്കോളാം...
അത് കേട്ട് ഞാൻ വാതിൽ തുറന്നു മുറിയിലേക്ക് കേറി... എനിക്കായി ഒരു സാരി മുറിയിലെ മേശപ്പുറത്തുണ്ടായിരുന്നു.... പിങ്ക് നിറത്തിലെ ഒരു കാഞ്ചിപുരം പട്ട്.... എനിക്കത് കണ്ടിട്ട് ഒത്തിരി സന്തോഷം തോന്നി... അതെടുത്തു ഞാൻ വെച്ചു കണ്ണാടിയുടെ മുന്നിൽ ചെന്നു നോക്കി...കൊള്ളാം.. എനിക്ക് ചേരുന്നുണ്ട്....
അച്ചായൻ അതെല്ലാം കണ്ടു കൊണ്ട് കിടക്കുന്നത് ഞാൻ കണ്ടു... എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.... ഞാൻ അടുത്ത് ചെന്നിട്ട് പറഞ്ഞു ഇതെനിക്ക് ചേട്ടായി വാങ്ങി
💬 Comments
View all comments