0%

Chapter Title : ❤️റസിയ❤️ 4 [SKR]

Author : Srk Read All Parts 31.6K

പറഞ്ഞു.

രാഘവൻ വണ്ടിയിൽ നിന്നിറങ്ങി യാത്രപറഞ്ഞു പോയതും അലി കാറിന്റെ ഗ്ലാസുകൾ മുഴുവനായി ഉയർത്തി. അവന്റെ മനസ്സ് പൂർണ്ണമായും മരവിച്ചുപോയിരുന്നു. കണ്ണുകളിൽ വല്ലാത്തൊരു ശൂന്യത പടർന്നു. ലക്ഷങ്ങൾ കൊടുത്ത് വാങ്ങിയ ആ പുതിയ ചുവപ്പ് കാറിന്റെ വലിയ സന്തോഷമെല്ലാം അവന്റെ ഉള്ളിൽ നിന്നും അപ്പാടെ മാഞ്ഞുപോയിരുന്നു. 'എന്റെ ഉമ്മയെ എനിക്ക് നഷ്ടപ്പെടുമോ...' എന്ന വല്ലാത്തൊരു ഭയത്തോടെ അവൻ വീട്ടിലേക്ക് വണ്ടി തിരിച്ചുവിട്ടു.♥️ IMG 20260531 192350
റസിയയും അലവി ഹാജിയും കൂടെ ആ പുതിയ കാർ ഒന്നു ചുറ്റികണ്ടു . ഹാജിക്ക് സന്തോഷമായി.റസിയാക്കും ചുവന്ന് കളർ ഇഷ്ടപ്പെട്ടു. റസിയ മുന്നിലെ ഡോർ തുറന്ന് അദ്ദേഹത്തെ മെല്ലെ താങ്ങിപ്പിടിച്ച് ഉള്ളിലെ സീറ്റിൽ കയറ്റി ഇരുത്തി.
"എടാ അലീ... എവിടെടാ നീ? എന്നെ ഇതിലൊന്ന് കയറ്റി പുറത്തോട്ട് ചുറ്റിക്കാൻ പറ," സീറ്റിലിരുന്ന് ഹാജിയാർ വല്ലാത്തൊരു ആവേശത്തോടെ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു.

"അവന് നല്ല തലവേദനയുണ്ടെന്ന് പറഞ്ഞ് മുകളിലെ റൂമിലേക്ക് പോയിരിക്കുകയാണ് ഉപ്പൂപ്പാ... വല്ലാത്ത ക്ഷീണമുണ്ട്," റസിയ വണ്ടിയുടെ ഉൾഭാഗം നോക്കി കൊണ്ട് പറഞ്ഞു.
"ആ... സാരമില്ല. പാവം രാവിലെ മുതൽ മില്ലിലും ഷോറൂമിലുമൊക്കെയായി ഒരേ ഓട്ടമായിരുന്നല്ലോ. അതിന്റെ ക്ഷീണം കാണും. ഇനിയിപ്പോൾ നേരം ഇരുട്ടാറായില്ലേ, ചുറ്റലൊക്കെ നാളെയാകാം," ഹാജിയാർ കാറിൽ നിന്നും മെല്ലെ പുറത്തിറങ്ങി.

റസിയ അദ്ദേഹത്തെ കൈകളിൽ താങ്ങിപ്പിടിച്ച് അകത്തെ മുറിയിലെത്തിച്ച് കട്ടിലിൽ ഇരുത്തി.

എന്നാൽ, ഹാജിയാരെ മുറിയിലാക്കി തിരികെ വരുമ്പോൾ റസിയയുടെ മനസ്സിൽ വല്ലാത്തൊരു വേവലാതി പടർന്നിട്ടുണ്ടായിരുന്നു. വണ്ടി വാങ്ങി വന്നപ്പോൾ അലിയുടെ മുഖത്തുണ്ടായിരുന്ന ആ മരവിപ്പും അസ്വസ്ഥതയും അവളുടെ ഉള്ളിൽ ഒരു ഭാരമായി തങ്ങിനിന്നു. സമയം മെല്ലെ ഇരുട്ടിത്തുടങ്ങിയിരുന്നു.

💬 Comments

View all comments