Chapter Title : ❤️റസിയ❤️ 4 [SKR]
അവൻ എന്തുകൊണ്ടാണ് അങ്ങനെ പെരുമാറിയത് എന്നറിയാൻ അവൾ ഒട്ടും സമയം കളയാതെ മുകളിലെ നിലയിലേക്ക് നടന്നു, നേരെ അവന്റെ മുറിയുടെ മുന്നിലെത്തി.
വാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അവൾ അകത്തേക്ക് കയറിയപ്പോൾ അലി കട്ടിലിൽ കണ്ണുകളടച്ച് നിശ്ചലനായി കിടക്കുകയായിരുന്നു. അവൾ മെല്ലെ നടന്ന് അവന്റെ അരികിലായി കട്ടിലിന്റെ വശത്തിരുന്നു.♥️
"എന്തുപറ്റിടാ... എന്റെ മോന് എന്തുപറ്റി?" അവൾ വളരെ ആർദ്രമായി ചോദിച്ചു.
അവൻ മെല്ലെ കണ്ണുകൾ തുറന്നു. അവളുടെ മുഖത്തേക്ക് നോക്കി, "ഒന്നുമില്ല ഉമ്മാ..." എന്ന് വളരെ തണുത്ത സ്വരത്തിൽ പറഞ്ഞു.
റസിയ വിശ്വസിച്ചില്ല. അവൾ തന്റെ കൈ നീട്ടി അവന്റെ നെറ്റിയിലും കഴുത്തിലും തൊട്ടുനോക്കി. "പനിയൊന്നുമില്ലല്ലോടാ... ഇനി നല്ല തലവേദനയാണോ?" അവൾ ആകുലതയോടെ ചോദിച്ചു.
"ഒന്നുമില്ലെന്ന് പറഞ്ഞില്ലേ!" അല്പം അലോസരത്തോടെയും ദേഷ്യത്തോടെയുമാണ് അവൻ അത് പറഞ്ഞുതീർത്തത്.
അവന്റെ ആ പെട്ടെന്നുള്ള ആക്രോശിക്കൽ കേട്ടപ്പോൾ റസിയയുടെ ഉള്ളൊന്ന് വിങ്ങി. അവൾക്ക് വല്ലാത്ത സങ്കടം വന്നു. അവൾ പിന്നെ ഒന്നും മിണ്ടാതെ, കട്ടിലിന്റെ ഒരരികിലേക്ക് നോക്കി മൗനമായി ഇരുന്നു. എപ്പോഴും തന്നോട് കുസൃതിയും സ്നേഹവും മാത്രം കാണിക്കാറുള്ള അലി ഇത്തരത്തിൽ പെരുമാറിയത് അവളുടെ കണ്ണുകളെ ഈറനണിയിച്ചു. മുറിയിൽ കുറച്ചുനേരത്തേക്ക് കനത്ത നിശ്ശബ്ദത പടർന്നു.
ഒടുവിൽ ആ മൗനം ഭേദിച്ചുകൊണ്ട് അലി തന്നെ കട്ടിലിൽ എഴുന്നേറ്റിരുന്ന്, വിക്കി വിക്കി ചോദിച്ചു: "ഉമ്മ... ഉമ്മ വേറെ കല്യാണം കഴിക്കാൻ പോവുകയാണോ?"
അതു കേട്ടതും റസിയ ഒരു നിമിഷം ആകെ ഞെട്ടിത്തരിച്ചുപോയി. അവൾ വിശ്വസിക്കാനാവാതെ അവന്റെ മുഖത്തേക്ക് നോക്കി. "ആര്... ആര് പറഞ്ഞു നിന്നോട് ഇതൊക്കെ?"
"അതൊക്കെ ഉണ്ട്..." എന്ന് പറഞ്ഞുകൊണ്ട് അവൻ കട്ടിലിൽ നിന്നെഴുന്നേറ്റു.
💬 Comments
View all comments